വേനൽച്ചൂടിൽ വെന്തുരുകി മലയോരം
text_fieldsനെടുങ്കണ്ടം: വേനൽച്ചൂടിന്റെ എരിതീയില്‍ വെന്തുരുകുകയാണ് മലയോരം. ഹൈറേഞ്ച് മേഖലയില്‍ പലഭാഗത്തും ജലക്ഷാമം അനുഭവപ്പെട്ടു തുടങ്ങി. അരുവികളിലെയും തോടുകളിലെയും നീരൊഴുക്ക് ഇടമുറിഞ്ഞു. നീര്‍ച്ചാലുകളും ചെക്കുഡാമുകളും വറ്റിയതിനൊപ്പം കിണറുകളും വറ്റിത്തുടങ്ങിയത് ജനങ്ങളെ ആശങ്കയിലാക്കുന്നു.
വേനല്‍ കടുത്തതോടെ കല്ലാര്‍, കൂട്ടാര്‍ പുഴകളിലെ ഒഴുക്ക് കുറഞ്ഞു. നിരവധി ജലവിതരണ പദ്ധതികളാണ് കല്ലാര്‍ പുഴയെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്നത്. ഇതുകൂടാതെ കൃഷി ആവശ്യത്തിനും മറ്റും ചെറുതും വലുതുമായ നിരവധി തടയണകളും കുളങ്ങളും സ്വകാര്യ വ്യക്തികൾ ഈ പുഴയില്‍ നിർമിച്ചിട്ടുണ്ട്.
നെടുങ്കണ്ടം, പാമ്പാടുംപാറ, കരുണാപുരം, ഉടുമ്പന്‍ചോല, ഇരട്ടയാര്‍, വണ്ടന്മേട് പഞ്ചായത്തുകളിലാണ് ജലക്ഷാമം ഏറ്റവും രൂക്ഷം. പഞ്ചായത്ത് നിർമിച്ച മിക്ക കുഴൽക്കിണറുകളും തുരുമ്പെടുത്ത് നശിച്ചു. എല്ലാ പഞ്ചായത്തിലും ജലനിധി പദ്ധതികള്‍ ഉണ്ടെങ്കിലും മിക്കവയും പ്രയോജനരഹിരമാണ്. വേനല്‍ കനക്കുന്നതോടെ കര്‍ഷകന്റെ പ്രതീക്ഷയും അസ്തമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.