സമൂഹ മാധ്യമങ്ങളിലൂടെ പണം തട്ടുന്ന സംഘങ്ങള്‍ പെരുകുന്നു
text_fieldsനെടുങ്കണ്ടം: സമൂഹ മാധ്യമങ്ങളിലുടെ അശ്ലീലചിത്രങ്ങളും മറ്റും പ്രചരിപ്പിച്ച്് പണം തട്ടുന്ന സംഘങ്ങള്ക്കുപുറമെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പണം തട്ടുന്ന സംഘങ്ങളും ജില്ലയില്‍ സജീവമാകുന്നു. പൊലീസ് അടക്കം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, എസ്റ്റേറ്റ് ഉടമകള്‍ എന്നിവരുടെ പേരും മേല്‍വിലാസവും ഫോട്ടോയും ഉള്‍പ്പെടുത്തി വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നിര്‍മിച്ചാണ് പുതിയ തട്ടിപ്പ്. നെടുങ്കണ്ടം കേന്ദ്രീകരിച്ചാണ് തട്ടിപ്പ്. നിലവിലെ ഫേസ്ബുക്ക് അക്കൗണ്ടില്‍നിന്ന് വിവരശേഖരണം നടത്തി ഉടമയുടെ ഫോട്ടോ ഡൗണ്‍ലോഡ് ചെയ്യും. പുതിയ അക്കൗണ്ട് ഉണ്ടാക്കി യഥാർഥ അക്കൗണ്ട് ഉടമയുടെ സുഹൃത്തുക്കളുമായി തട്ടിപ്പുസംഘം ബന്ധം സ്ഥാപിക്കും. തുടര്‍ന്ന് രണ്ട് മണിക്കൂര്‍ സമയത്തേക്ക് പണം ആവശ്യപ്പെടും.
കഴിഞ്ഞ ദിവസം നെടുങ്കണ്ടത്തെ അധ്യാപികയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കി ഇവരുടെ സുഹൃത്തുക്കളോട് പണം ആവശ്യപ്പെടുകയായിരുന്നു. ഇവരുടെ വിദ്യാർഥികളില്‍ ചിലര്‍ ഫോണിലൂടെ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് തിരിച്ചറിയുന്നത്. ഹായ് എന്ന് വിഷ് ചെയ്ത ശേഷം പ്രതികരണം ലഭിച്ചാലുടന്‍ ഗൂഗിള്‍ പേ ഉണ്ടോ എന്ന് തിരക്കുകയും ഉണ്ടെന്ന മറുപടി ലഭിച്ചാല്‍ 9000 രുപവരെയുള്ള തുക വായ്പയായി ആവശ്യപ്പെടുകയും രണ്ട് മണിക്കുറിനുള്ളില്‍ മടക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയുമാണ് രീതി. അത്രയും തുക കൈവശമില്ലെന്നുപറഞ്ഞാല് ഉള്ള തുക അയക്കാന്‍ പറയും.
പരിചയക്കാരും സുഹൃത്തുക്കളുമായതിനാല്‍ മിക്ക ആളുകളും ഈ ചതിയില്‍ വീണ് പണം അയക്കാറുണ്ട്. ആഴ്ചകള്‍ക്കുമുമ്പ് ദേവികുളം സബ്കലക്ടറുടെ പേരിലും പണം ആവശ്യപ്പെട്ട് വ്യാജസന്ദേശം വന്നിരുന്നു. അസം സ്വദേശികളാണ് തട്ടിപ്പിന് പിന്നിലെന്നാണ് നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.