പരിക്കേറ്റ നായെ തട്ടിയിട്ട് പഞ്ചായത്ത് വാഹനം പാഞ്ഞു
text_fieldsനെടുങ്കണ്ടം: വാഹനം തട്ടി പരിക്കേറ്റ് അവശനിലയിലായ തെരുവു നായുടെ കാലുകളിൽ നെടുങ്കണ്ടം പഞ്ചായത്തിെൻറ വാഹനം കയറിയിറങ്ങി. വാഹനം നിർത്താതെ പോയതോടെ നായക്ക് അധ്യാപികയും വീട്ടമ്മയും രക്ഷകരായി. നെടുങ്കണ്ടം പടിഞ്ഞാറെക്കവലയിലാണ് സംഭവം.അജ്ഞാത വാഹനം തട്ടി നടക്കാനാവാതെനിന്ന നായുടെ കാലുകളിൽ പഞ്ചായത്തിെൻറ വാഹനം കയറുകയായിരുന്നു.
വാഹനം നിർത്താതെ സ്ഥലം വിട്ടതായും ദൃക്സാക്ഷികൾ പറയുന്നു. തുടർന്ന് ഇതുവഴി എത്തിയ അധ്യാപിക ഷീബ ജോസഫ്, നെടുങ്കണ്ടം സ്വദേശിനി സുലോചന, പ്രദേശവാസികളായ പി.വി. അനിൽകുമാർ, പ്രശാന്ത് മോഹൻ എന്നിവർ ചേർന്ന് നായെ നെടുങ്കണ്ടത്തെ മൃഗാശുപത്രിയിൽ എത്തിച്ചു. നായുടെ രണ്ട് കാലും ഒടിഞ്ഞ് പുറമെയുള്ള ഭാഗം നഷ്ടപ്പെട്ട നിലയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.