നെടുങ്കണ്ടം ബസ്സ്റ്റാൻഡിലെ ശൗചാലയം അടച്ചു; യാത്രക്കാർക്ക് ദുരിതം
text_fieldsനെടുങ്കണ്ടം: ബസ്സ്റ്റാൻഡിലെ പഞ്ചായത്തുവക ശൗചാലയം അടച്ചുപൂട്ടിയതോടെ പ്രാഥമിക ആവശ്യങ്ങൾക്ക് യാത്രക്കാരടക്കമുള്ളവർ നെട്ടോട്ടത്തില്‍. താലൂക്ക് ആസ്ഥാനമായ നെടുങ്കണ്ടം ബസ്സ്റ്റാൻഡിലെ കക്കൂസും മൂത്രപ്പുരയുമാണ് ആഴ്ചകളായി പൂട്ടിക്കിടക്കുന്നത്.
കുമളി -മൂന്നാര്‍ സംസ്ഥാന പാതയോരത്തെ ഇടത്താവളവും പ്രമുഖ പട്ടണവുമായ നെടുങ്കണ്ടം ബസ്സ്റ്റാൻഡിലെത്തുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാരാണ് ഏറെ വലയുന്നത്.
ദിനേന കെ.എസ്.ആര്.ടി.സി അടക്കം നൂറുകണക്കിന് ബസുകള്‍ എത്തുന്ന സ്റ്റാൻഡാണിത്. ശൗചാലയം പൂട്ടിയതോടെ സ്റ്റാൻഡിലെയും പരിസരത്തെയും വ്യാപാരികളും വലയുകയാണ്. നവീകരണത്തിന് അടച്ചു പൂട്ടിയതെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.