സഞ്ചാരികളുടെ വരവ് നിലച്ചു; കുരങ്ങുകളും പട്ടിണിയിൽ
text_fieldsനെടുങ്കണ്ടം: വിനോദസഞ്ചാരകേന്ദ്രമായ രാമക്കല്‍മേട്ടില്‍ സഞ്ചാരികള്‍ എത്താതായതോടെ കുരങ്ങുകളും പട്ടിണിയിൽ. ലോക്ഡൗണിന് മുമ്പുതന്നെ കോവിഡ് രൂക്ഷമായതിനാല്‍ സഞ്ചാരികളുടെ വരവ് കുറഞ്ഞിരുന്നു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ രാമക്കല്‍മേട്ടില്‍ കടകളും തുറക്കാതായതോടെ ഇവറ്റകള് പൂര്‍ണ പട്ടിണിയിലായി.
മുമ്പ് വിനോദസഞ്ചാരികളോ കടകളില്‍ എത്തുന്നവരോ വ്യാപാരികളോ ഇട്ടുകൊടുക്കുന്ന ഭക്ഷ്യവസ്തുക്കൾകൊണ്ടാണ് കുരങ്ങന്മാർ വിശപ്പടക്കിയിരുന്നത്. ഇവറ്റകളെ സഹായിക്കാന്‍ മനസ്സുകാണിക്കണം എന്ന അപേക്ഷയുമായി വാര്‍ഡ് അംഗം വിജി രംഗത്തെത്തിയിട്ടുണ്ട്.
പഴവര്‍ഗങ്ങളോ മറ്റു ഭക്ഷ്യയോഗ്യമായ വസ്തുക്കളോ ഉെണ്ടങ്കില്‍ പൊതുജനങ്ങൾ റാപിഡ് റെസ്പോണ്‍സ് ടീം (ആര്.ആര്.ടി) വളൻറിയർമാരെ അറിയിച്ചാല്‍ ശേഖരിച്ച്്് കുരങ്ങുകൾക്ക് എത്തിച്ചുകൊടുക്കും. കോവിഡ് പ്രതിരോധപ്രവര്ത്തനത്തിെൻറ ഭാഗമായി വാര്‍ഡ് അംഗത്തിെൻറ നേതൃത്വത്തിൽ വളൻറിയർ സംഘം രാമക്കല്മേട്ടിലെത്തിയപ്പോഴാണ് വിശപ്പുമൂലമുള്ള വെപ്രാളം കണ്ടത്. തുടര്‍ന്ന് കുറെ പഴവര്‍ഗങ്ങള്‍ എത്തിച്ചുനല്‍കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.