അഴിയാക്കുരുക്കിൽ തൂക്കുപാലം ടൗൺ
text_fieldsനെടുങ്കണ്ടം: ഗതാഗതക്കുരുക്കഴിക്കാനാവാതെ തൂക്കുപാലം ടൗണ്‍. നെടുങ്കണ്ടം, കരുണാപുരം, പാമ്പാടുംപാറ പഞ്ചായത്തുകളുടെ സംഗമ കേന്ദ്രമായ തൂക്കുപാലം ടൗൺ ഗതാഗതക്കുരുക്കില്‍ ചക്രശ്വാസം വലിക്കുകയാണ്. അലഷ്യമായ വാഹന പാര്‍ക്കിങും സ്ഥലസൗകര്യ കുറവും മൂലം യാത്രക്കാര്‍ നന്നേ പാടുപെടുന്നു. ഏറ്റവുമധികം ബുദ്ധിമുട്ടുന്നത് കാല്‍നട യാത്രക്കാരാണ്.
ബസ് സ്റ്റാൻഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലാത്തതും യാത്രക്കാര്‍ക്ക് വിനയാണ്. രാവിലെയും വൈകുന്നേരങ്ങളിലും ടൗണിലെത്തുന്ന ബസുകളിലധികവും എസ്.എന്‍. ജങ്ഷനിലെത്തി മടങ്ങുകയാണ്. ബസ് സ്റ്റാൻഡില്‍ കയറാതെ നടുറോഡില്‍ വാഹനങ്ങള്‍ തിരിക്കുന്നത് ഗതാഗത തടസത്തിനും അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ബസ് സ്റ്റാന്റിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി വാഹനങ്ങള്‍ സ്റ്റാന്റില്‍ കയറുന്നതിനാവശ്യമായ നടപടികള്‍ നെടുങ്കണ്ടം പഞ്ചായത്ത് കൈക്കൊണ്ടാല്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും.
വിനോദ സഞ്ചാര കേന്ദ്രമായ രാമക്കല്‍മേട്ടിലേക്ക് ദിനേന ആയിരക്കണക്കിന് വിനോദ സഞ്ചാരികള്‍ കടന്നു പോകുന്നത് തൂക്കുപാലം ടൗണിലൂടെയാണ്. ഓട്ടോകളുടെ യു-ടേണും കുരുക്ക് വര്‍ദ്ധിപ്പിക്കുന്നു. ടൗണില്‍ കച്ചവട സ്ഥാപനങ്ങള്‍ക്ക് സ്വന്തം വാഹനം പാര്‍ക്കിങ് സൗകര്യം ഇല്ല. വ്യാപാര സ്ഥാപനങ്ങളുടെ മുന്വശങ്ങളിലെല്ലാം അനധികൃത പാര്‍ക്കിങാണ്.
ടൗണില്‍ വരുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതമായ യാത്ര സൗകര്യം കണക്കിലെടുത്ത് ടൗണില്‍ കാല്‍നട യാത്രക്കാര്‍ക്ക് നടപാത സംവിധാനം ഒരുക്കേണ്ടതുണ്ട്. അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ജില്ലയിലെ പ്രധാനപ്പെട്ട ടൗണുകളില്‍ ഒന്നാണ് തൂക്കുപാലം. ബഹുനില കെട്ടിടങ്ങളും ധനകാര്യ സ്ഥാപനങ്ങളും വ്യാപാര സ്ഥാപനങ്ങളും വാഹനങ്ങളൂം പെരുകിയെങ്കിലും ടൗണിന്റെ വികസനത്തിനായി ത്രിതല പഞ്ചായത്തുകള്‍ ഒന്നും ചെയ്യുന്നില്ലെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.