Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightNedumkandamchevron_rightക്ഷയരോഗ നിര്‍മാര്‍ജനം;...

ക്ഷയരോഗ നിര്‍മാര്‍ജനം; കമ്പംമെട്ടില്‍ 4000 തോട്ടം തൊഴിലാളികളെ പരിശോധിച്ചു

text_fields
bookmark_border
ക്ഷയരോഗ നിര്‍മാര്‍ജനം; കമ്പംമെട്ടില്‍ 4000 തോട്ടം തൊഴിലാളികളെ പരിശോധിച്ചു
cancel
camera_alt

ക​മ്പം​മെ​ട്ടി​ല്‍ ഇ​ടു​ക്കി, തേ​നി ജി​ല്ല​ക​ളി​ലെ ആ​രോ​ഗ്യ​വ​കു​പ്പ് സം​യു​ക്ത​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

നെ​ടു​ങ്ക​ണ്ടം: അ​തി​രു​ക​ളി​ല്ലാ​ത്ത അ​ന്‍പ് 2024 , എ​ല്ലൈ​യി​ല്ല അ​ന്‍പ് 2024 എ​ന്നീ പേ​രു​ക​ളി​ല്‍ ക​മ്പം​മെ​ട്ടി​ല്‍ ദേ​ശീ​യ ക്ഷ​യ​രോ​ഗ നി​ര്‍മാ​ര്‍ജ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ആ​രോ​ഗ്യ പ​രി​ശോ​ധ​ന ന​ട​ന്നു. 4000 തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളെ പ​രി​ശോ​ധി​ച്ചു. ജി​ല്ല ആ​രോ​ഗ്യ വ​കു​പ്പും ത​മി​ഴ്‌​നാ​ട് തേ​നി ജി​ല്ല ആ​രോ​ഗ്യ വ​കു​പ്പും സം​യു​ക്ത​മാ​യാ​ണ് തോ​ട്ടം തൊ​ഴി​ലാ​ളി​ക​ള്‍ക്കാ​യി പ​രി​ശോ​ധ​ന സം​ഘ​ടി​പ്പി​ച്ച​ത്.

‘ക്ഷ​യ​രോ​ഗ​മി​ല്ലാ​ത്ത ഇ​ടു​ക്കി’ ല​ക്ഷ്യം നേ​ടാ​നാ​യി ക്ഷ​യ​രോ​ഗ നി​ർ​ണ​യം, ക​ഫം പ​രി​ശോ​ധ​ന, ജീ​വി​ത​ശൈ​ലി രോ​ഗ നി​ർ​ണ​യം, പ​ക​ര്‍ച്ച​വ്യാ​ധി പ്ര​തി​രോ​ധ​ത്തി​നാ​യു​ള്ള പ​രി​ശോ​ധ​ന​ക​ള്‍ എ​ന്നി​വ​യാ​ണ് ന​ട​ന്ന​ത്. പ​ക​ര്‍ച്ച​വ്യാ​ധി പ​രി​ശോ​ധ​ന​ക്കാ​യി ജി​ല്ല​യി​ലെ 1412 പേ​രു​ടെ​യും തേ​നി ജി​ല്ല​യി​ലെ 500 പേ​രു​ടെ​യും ര​ക്ത സാ​മ്പി​ളു​ക​ളും ശേ​ഖ​രി​ച്ചു.

ആ​കെ 378 പേ​രു​ടെ ക​ഫം പ​രി​ശോ​ധി​ച്ചു. രോ​ഗം ക​ണ്ടെ​ത്തു​ന്ന​വ​ര്‍ക്ക് ര​ണ്ട് സം​സ്ഥാ​ന​ത്തെ​യും ആ​രോ​ഗ്യ വ​കു​പ്പു​ക​ള്‍ ചേ​ര്‍ന്ന് തു​ട​ര്‍ചി​കി​ത്സ ന​ല്‍കും. ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്ന്​ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​മാ​യി 500 വാ​ഹ​ന​ങ്ങ​ള്‍ എ​ത്തു​ന്ന​താ​യാ​ണ് പൊ​ലീ​സ് ക​ണ​ക്ക്. ഇ​തി​ല്‍ 30 ശ​ത​മാ​നം പേ​രെ മാ​ത്ര​മെ പ​രി​ശോ​ധി​ക്കാ​നാ​യി​ട്ടു​ള്ളൂ. അ​ധി​കം താ​മ​സി​യാ​തെ ക​മ്പം​മെ​ട്ടി​ലും കു​മ​ളി​യി​ലും പൂ​പ്പാ​റ​യി​ലും പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തും.

അ​ന്ത​ര്‍സം​സ്ഥാ​ന തൊ​ളി​ലാ​ളി​ക​ളെ​യും വ​ന്‍കി​ട തോ​ട്ട​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ളെ​യും പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​ക്കും. ഇ​നി ന​ട​ക്കു​ന്ന പ​രി​ശോ​ധ​ന​യി​ല്‍ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​നെ​യും കൂ​ടി പ​ങ്കാ​ളി​ക​ളാ​ക്കും. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ അ​ഞ്ചു കൗ​ണ്ട​റു​ക​ളി​ലാ​യി ഒ​രേ സ​മ​യം അ​ഞ്ചു വാ​ഹ​ന​ങ്ങ​ള്‍ എ​ന്ന തോ​തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ജി​ല്ല ടി.​ബി.​ഓ​ഫീ​സ​ര്‍ ഡോ.​ആ​ശി​ഷ് മോ​ഹ​ന്‍കു​മാ​ര്‍, തേ​നി ജി​ല്ല ടി.​ബി.​ഓ​ഫീ​സ​ര്‍ ഡോ.​രാ​ജ​പ്ര​കാ​ശ്, തേ​നി ഡി.​പി.​എം ഫ​റോ​ക്ക്, വ​ണ്ട​ന്‍മേ​ട് ടി.​ബി.​യൂ​നി​റ്റ്​ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​സാ​റ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി. ജി​ല്ല ടി.​ബി.​സെ​ന്റ​ര്‍ ജീ​വ​ന​ക്കാ​ര്‍, ജി​ല്ല എ​യി​ഡ്‌​സ് ക​ണ്‍ട്രോ​ള്‍ ജീ​വ​ന​ക്കാ​ര്‍, ക​രു​ണാ​പു​രം, കെ.​പി.​കോ​ള​നി, പാ​മ്പാ​ടും​പാ​റ, ഉ​ടു​മ്പ​ന്‍ചോ​ല, കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലെ പൊ​തു​ജ​നാ​രോ​ഗ്യ വി​ഭാ​ഗം ജീ​വ​ന​ക്കാ​രും തേ​നി മൊ​ബൈ​ല്‍ മെ​ഡി​ക്ക​ല്‍ യൂ​നി​റ്റ് ജീ​വ​ന​ക്കാ​ര്‍, ആ​ശാ​വ​ര്‍ക്ക​ര്‍മാ​ര്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plantation workersTuberculosis Prevention
News Summary - Tuberculosis Prevention
Next Story