പൊതുജനാരോഗ്യ ലംഘനം: ഒമ്പത് സ്ഥാപനങ്ങൾക്കെതിരെ നടപടി
text_fieldsനെടുങ്കണ്ടം: ഗ്രാമപഞ്ചായത്തും കല്ലാര്‍ പട്ടം കോളനി കുടുംബാരോഗ്യ കേന്ദ്രവും നെടുങ്കണ്ടം ടൗണിലെ വ്യാപാര സ്ഥാപനങ്ങളില്‍ സംയുക്തമായി നടത്തിയ പരിശോധനയില്‍ ഒമ്പത് സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. ഗുരുതരമായ പൊതുജനാരോഗ്യ ലംഘനം നടത്തിയ പടിഞ്ഞാറെ കവലയിലെ കോള്‍ഡ് സ്റ്റോറേജ് അടക്കാനും മലിന ജലം ജല സ്രോതസ്സിലേക്ക് ഒഴുക്കിയ ഹോട്ടലും വീടും ഉള്‍പ്പെടെ നാല് സ്ഥാപനങ്ങളിൽ നിന്ന് പിഴ ഈടാക്കി. ബേക്കറി, കോഫിബാര്‍, കൂള്‍ബാര്‍ എന്നിങ്ങനെ നാല് സ്ഥാപനങ്ങള്‍ക്ക് നോട്ടിസും നല്കി. ഹോട്ടലുകളിലും മത്സ്യ, മാംസ വിൽപന ശാലകളിലും മറ്റുമാണ് പരിശോധന നടത്തിയത്. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ്. അമ്പാന്‍, ഗ്രാമപഞ്ചായത്ത് അസി.സെക്രട്ടറി മഞ്ചുഷ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ആര്.സന്തോഷ്, ഷെറിന്‍രാജ്, ജെജി, പ്രതീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.