കാഞ്ഞാറിലും പൂത്ത് നീലക്കുറിഞ്ഞി;ഹൈറേഞ്ച് മേഖലയിലെ ഉയര്‍ന്ന മലമുകളില്‍ കാണുന്ന നീലക്കുറിഞ്ഞി ലോ റേഞ്ചില്‍ പൂക്കുന്നത് അടുത്തകാലത്ത് ഇതാദ്യം
text_fieldsകാഞ്ഞാർ: സമുദ്രനിരപ്പിൽനിന്ന് 1500 മീറ്ററിന് മുകളില്‍ പശ്ചിമഘട്ട മലനിരകളില്‍ കാണപ്പെടുന്ന നീലക്കുറിഞ്ഞി കാഞ്ഞാർ ചക്കിക്കാവിലും പൂത്തു. ഇടുക്കി ജില്ലയിലെ മൂന്നാര്‍, മറയൂര്‍, വട്ടവട, കാന്തല്ലൂര്‍, ശാന്തമ്പാറ, കൊളുക്കുമല എന്നിവിടങ്ങളിലാണ് സാധാരണയായി ഇവ കാണപ്പെടുന്നത്. കാഞ്ഞാര്‍-ഇലവീഴാപ്പൂഞ്ചിറക്ക് സമീപം ചക്കിക്കാവ് മലനിരയില്‍പ്പെട്ട ആലുങ്കപ്പാറ ഹില്‍സിലാണ് പൂവിട്ട് നിൽക്കുന്നത്.
ഹൈറേഞ്ച് മേഖലയിലെ ഉയര്‍ന്ന മലമുകളില്‍ കാണുന്ന നീലക്കുറിഞ്ഞി ലോ റേഞ്ചില്‍ പൂക്കുന്നത് അടുത്തകാലത്ത് ഇതാദ്യമാണ്. കോട്ടയം-ഇടുക്കി ജില്ലകളുടെ അതിര്‍ത്തി പങ്കിടുന്ന സര്‍ക്കാര്‍ ഭൂമിയാണ് ആലുങ്കപ്പാറ മലനിരകൾ.
ചക്കിക്കാവില്നിന്ന് മേച്ചാല്‍ റൂട്ടില്‍ പൂണ്ടിക്കുളം നിരപ്പിലെത്തിയശേഷം രണ്ട് കി.മീറ്ററോളം മലഞ്ചെരുവിലൂടെ കാല്‍നടയായി സഞ്ചരിച്ചാല്‍ സ്ഥലത്തെത്താം. ഇവിടെ 20ല്‍ അധികം സ്ഥലങ്ങളിലായിട് നീലക്കുറിഞ്ഞി പൂത്തിട്ടുണ്ട്. പൂണ്ടിക്കുളം നിരപ്പില്വരെ വാഹനമെത്തും.
ചെങ്കുത്തായ മലനിരകളില്‍ വിവിധയിടങ്ങളിലാണ് നീലക്കുറിഞ്ഞി പൂത്തത്. ചക്കിക്കാവില്‍ നീലക്കുറിഞ്ഞി പൂത്ത പ്രദേശത്തേക്ക് കിലോമീറ്ററുകളോളം നടന്നുചെന്നാല്‍ മാത്രമേ നയനമനോഹരമായ ഈ ദൃശ്യം കാണുവാന്‍ സാധിക്കൂ. സംരക്ഷിത ഇനത്തിൽപെട്ട ഇവ നുള്ളുന്നതും പറിക്കുന്നതും ശിക്ഷാർഹമാണ്. ഏകദേശം 450 ഇനങ്ങളുള്ളതിൽ ഏത് ഇനം നീലക്കുറിഞ്ഞിയാണ് ഇവിടെ പൂത്തിരിക്കുന്നത് എന്ന് വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.