കള്ളിപ്പാറ മലയിൽ നീലക്കുറിഞ്ഞി പൂത്തു
text_fieldsഇടുക്കി: കള്ളിപ്പാറ മലനിരകളെ നീലപ്പട്ടണിയിച്ച് വീണ്ടുമൊരു നീലക്കുറിഞ്ഞി വസന്തം. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഇടുക്കി ശാന്തൻപാറ പഞ്ചായത്തിലെ കള്ളിപ്പാറ മലനിരകളിലാണ് നീലക്കുറിഞ്ഞി പൂത്തത്. ശാന്തൻപാറയിൽനിന്ന് മൂന്നാർ-തേക്കടി സംസ്ഥാനപാതയിലൂടെ ആറ് കിലോമീറ്റർ സഞ്ചരിച്ചാൽ കള്ളിപ്പാറയിലെത്താം.
ഇവിടെനിന്ന് ഒന്നര കിലോമീറ്റർ മലകയറിയാൽ നീലവസന്തത്തിന്റെ വർണക്കാഴ്ചകൾ കാണാം. ഒപ്പം ചതുരംഗപ്പാറയുടെയും കാറ്റാടിപ്പാറയുടെയും വിദൂരദൃശ്യങ്ങളും കൺമുന്നിൽ തെളിയും.
2020ൽ ശാന്തൻപാറയിലെ തോണ്ടിമലയിലും നീലക്കുറിഞ്ഞി പൂത്തിരുന്നു. കോവിഡ് കാലവും പ്രളയവുമെല്ലാം സഞ്ചാരികളിൽനിന്ന് മറച്ചുപിടിച്ച ഇടുക്കിയുടെ നീലവസന്തം വീണ്ടും കൺമുന്നിൽ തെളിയുകയാണ്. നീലപ്പട്ടണിഞ്ഞ് ശീതകാലത്തെ വരവേൽക്കുന്ന കള്ളിപ്പാറ മലനിരകൾ കാണാൻ സഞ്ചാരികളും എത്തിത്തുടങ്ങിയിട്ടുണ്ട്. ഒന്നര കിലോമീറ്റർ കാനനപാതയിലൂടെയും പുൽമേടുകളിലൂടെയും സഞ്ചരിച്ചാൽ നീലവസന്തത്തിനരികിലെത്താം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.