ശമ്പളമില്ലാതെ അധ്യാപിക; പൊതു വിദ്യാഭ്യാസ ഡയറക്ടർ വിശദീകരണം നൽകണം –മനുഷ്യാവകാശ കമീഷൻ
text_fieldsതൊടുപുഴ: കൂട്ടാർ എൻ.എസ്.എസ് ഹൈസ്കൂളിൽ 2017മുതൽ ശമ്പളമില്ലാതെ ജോലിചെയ്യുന്ന മലയാളം അധ്യാപികക്ക് നിയമനാംഗീകാരം നൽകുന്ന വിഷയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിനെതിരെ വിമർശനവുമായി സംസ്ഥാന മനുഷ്യാവകാശ കമീഷൻ.
രണ്ടാഴ്ചക്കുള്ളിൽ അധ്യാപികയുടെ പരാതി സംബന്ധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടർ വിശദീകരണം സമർപ്പിക്കണമെന്ന് കമീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. അധ്യാപിക പത്തനംതിട്ട സ്വദേശിനി അശ്വതിപിള്ള സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടറിൽനിന്ന് വിഷയത്തിൽ കമീഷൻ റിപ്പോർട്ട് വാങ്ങി. എൻ.എസ്.എസ് സ്കൂൾസ് മാനേജരുടെ അപ്പീലിെൻറ അടിസ്ഥാനത്തിൽ അധ്യാപികയുടെ നിയമനം ക്രമപ്രകാരം സമർപ്പിക്കാൻ കട്ടപ്പന ജില്ല വിദ്യാഭ്യാസ ഓഫിസർക്ക് നിർദേശം നൽകിയിരുന്നതായി റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ, പൊതുവിദ്യാഭ്യാസ ഡയറക്ടർ കമീഷനിൽ സമർപ്പിച്ച തെളിവെടുപ്പ് നോട്ടിൽ നിയമനത്തിന് അംഗീകാരം നൽകാൻ ഒഴിവില്ലെന്ന് പറയുന്നു. ഇൗ വിശദീകരണം ഡയറക്ടറുടെ ഓഫിസ് കാണിക്കുന്ന ഉദാസീനതക്ക് ഉദാഹരണമാണെന്ന് കമീഷൻ ചൂണ്ടിക്കാട്ടി. ഇടുക്കി വിദ്യാഭ്യാസ ഉപ ഡയറക്ടർ അനുവദിച്ച അപ്പീലിെൻറ പകർപ്പും ഡയറക്ടർ കമീഷനിൽ സമർപ്പിച്ചിട്ടുണ്ട്. അപ്പീൽ അനുവദിച്ചത് ഒഴിവില്ലാത്തതുകൊണ്ടാണോയെന്നാണ് കമീഷൻ ചോദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.