ട്രാഫിക് ഐലൻഡ് ഇല്ല; മൂന്നാറിൽ ഗതാഗതക്കുരുക്ക്
text_fieldsമൂന്നാർ: ടൗണിൽ ട്രാഫിക് ഐലൻഡ് ഇല്ലാത്തത് ഗതാഗതക്കുരുക്കിനിടയാക്കുന്നു. ദേവികുളം, മറയൂർ, അടിമാലി ഭാഗങ്ങളിൽനിന്നുള്ള റോഡുകൾ സംഗമിക്കുന്നിടത്താണ് ട്രാഫിക് ഐലൻഡ് ഇല്ലാത്തതിനാൽ യാത്രക്കാർ വലയുന്നത്.
കൊച്ചി -ധനുഷ്കോടി ദേശീയപാത മൂന്നാർ ടൗണിൽ പ്രവേശിക്കുന്ന ഭാഗം മൂന്ന് റോഡുകളുടെ സംഗമകേന്ദ്രമാണ്. കെ.ഡി.എച്ച്.പി കമ്പനിയുടെ റീജനൽ ഓഫിസിെൻറ മുന്നിലുള്ള ഈ ഭാഗത്ത് വളവും വാഹനത്തിരക്കുമുണ്ട്. എല്ലാ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളെ കൃത്യമായി നിയന്ത്രിക്കാൻ നിലവിൽ സംവിധാനങ്ങളില്ല. ചില അവസരങ്ങളിൽ എല്ലാ റോഡുകളിലും കിലോമീറ്ററുകൾ നീളത്തിൽ കുരുക്ക് അനുഭവപ്പെടാറുണ്ട്. ക്രിസ്മസ്-പുതുവത്സരാഘോഷത്തിനായി ഇപ്പോൾ വലിയ തിരക്കാണ് മൂന്നാർ ടൗണിലും പരിസരങ്ങളിലും.
ഇതുപോലെ സീസണിൽ ഉണ്ടാകുന്ന ഗതാഗതക്കുരുക്കിന് പരിഹാരമായി ഇവിടെ ട്രാഫിക് ഐലൻഡ് സ്ഥാപിക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.