സഞ്ചാരികളുടെ വരവില്‍ കണ്ണുംനട്ട് ഓഫ്റോഡ് ജീപ്പ് ഡ്രൈവര്‍മാര്‍
text_fieldsനെടുങ്കണ്ടം: ഇടവേളക്കുശേഷം വിനോദസഞ്ചാര മേഖല വീണ്ടും സജീവമായതോടെ ഓഫ്റോഡ് ജീപ്പ് ഡ്രൈവര്‍മാരും പ്രതീക്ഷയിലായി.
മാസങ്ങളായി ഓട്ടംപോകാതിരുന്ന ജീപ്പുകള്‍ അറ്റകുറ്റപ്പണി നടത്തി ഓഫ്റോഡ് യാത്രക്കായി തയാറായിക്കഴിഞ്ഞു. കോവിഡ് പ്രതിസന്ധിയില്‍ നട്ടംതിരിഞ്ഞ നൂറുകണക്കിന് ഓഫ്റോഡ് ജീപ്പ് ഡ്രൈവര്‍മാര്‍ക്കാണ് ടൂറിസം മേഖലയില്‍ അനുവദിച്ച ഇളവുകള്‍ ആശ്വാസമാകുന്നത്. ഇടുക്കിയിലെ മലനിരകളുടെ കാഴ്ചകള്‍ തേടി ജീപ്പ് യാത്രക്കായി സഞ്ചാരികള്‍ വീണ്ടും എത്തിത്തുടങ്ങിയതില് വളരെ പ്രതീക്ഷയിലാണ്. ഇടുക്കിയുടെ വഴികളില്‍ ഏറ്റവും പ്രിയപ്പെട്ട വാഹനമാണ് ജീപ്പ്.
ജില്ലയിലെ പ്രധാന ടൂറിസം മേഖലകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന ഓഫ് റോഡ് ജീപ്പ് യാത്രകള്‍ സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ടൂറിസം മേഖലയെ ആശ്രയിച്ച് കഴിയുന്ന നിരവധി ജീപ്പ് ഡ്രൈവര്‍മാരുടെ വരുമാനമാണ് ലോക്ഡൗണ്‍ ഇല്ലാതാക്കിയത്. വാഹന വായ്പ അടക്കുന്നതിനോ, അറ്റകുറ്റപ്പണി നടത്തുന്നതിനോ പോലും പണമില്ലാതായി.
നിലവില്‍ വളരെക്കുറച്ച് സഞ്ചാരികളാണ് ടൂറിസം കേന്ദ്രങ്ങളില്‍ എത്തുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ സഞ്ചാരികള്‍ എത്തുമെന്നാണ് പ്രതീക്ഷ. സഹ്യപര്‍വതനിരയുടെ അതിവിശാലമായ കാഴ്ചകള്‍ കണ്ട്, തമിഴ്നാടിെൻറ വിദൂര ഭംഗിയും ആസ്വദിച്ച് ആമകല്ലിലേക്കും കാറ്റാടിപ്പാടങ്ങളുടെ കാഴ്ചകള്‍ തേടിയുമൊക്കെയുള്ള ജീപ്പ് യാത്ര എന്നും സഞ്ചാരികള്‍ക്ക് ഹരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.