ഒാൺലൈൻ: 100 % വിദ്യാർഥികൾക്കും പഠന സൗകര്യം ഉറപ്പ്
text_fieldsതൊടുപുഴ: ഓൺലൈൻ പഠനം ആരംഭിച്ച് 20 ദിവസം പിന്നിടുേമ്പാൾ ജില്ലയിൽ വിദ്യാർഥികൾക്ക് ഡിജിറ്റൽ പഠനസൗകര്യം ഉറപ്പാക്കാനുള്ള ഊർജിത നടപടികളുമായി ജില്ല ഭരണകൂടവും സമഗ്രശിക്ഷ കേരളയും. ജില്ലയിൽ നൂറുശതമാനം വിദ്യാർഥികൾക്കും ഓൺലൈൻ പഠനസൗകര്യം ഉറപ്പുവരുത്തുന്നതിന് പൊതു പഠനകേന്ദ്രങ്ങൾ ആരംഭിച്ചും മൊബൈൽ കമ്പനികളുടെ സേവനം ശക്തിപ്പെടുത്തുന്നതിനുമുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
അവശേഷിക്കുന്നവർക്ക് ഒാൺലൈൻ പഠനത്തിനാവശ്യമായി ഉപകരണങ്ങൾ സ്കൂളുകളുടെയും സന്നദ്ധ പ്രവർത്തകരുടെയും സഹായത്തോടെ എത്തിച്ചുനൽകുന്ന പദ്ധതികളും പുരോഗമിക്കുകയാണ്.
2600 കുട്ടികൾ ഇന്നുമുതൽ പൊതുപഠന കേന്ദ്രങ്ങളിൽ ഏറ്റവും പുതിയ കണക്കിൽ ജില്ലയിൽ 1185 ഒരു ക്ലാസും കാണാൻ സൗകര്യമില്ലാത്ത കുട്ടികൾ. ഇവർക്ക് നിലവിൽ പൊതു പഠന കേന്ദ്രങ്ങളിൽ എത്താൻ കഴിയാത്തവരാണ്. ആദിവാസി-തോട്ടം മേഖലകളിൽ സ്ഥാപിച്ച പൊതു പഠന കേന്ദ്രങ്ങളിലൂടെ 2600ന് മുകളിൽ കുട്ടികൾക്ക് ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയുന്ന രീതിയിൽ നടപടി ക്രമീകരിച്ചിട്ടുണ്ട്.
കഴിഞ്ഞവർഷം ഓൺലൈൻ പഠന പ്രതിസന്ധി പരിഹരിക്കാൻ ജില്ലയിൽ 120 പൊതു പഠനകേന്ദ്രേങ്ങൾ ആരംഭിച്ചു. ഇത്തവണ ഇത് 200ലേക്ക് വർധിപ്പിച്ചിട്ടുണ്ട്. ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാത്ത കുട്ടികൾക്കാണ് സ്വന്തമായി ഉപകരണങ്ങൾ ആവശ്യമായി വരുന്നത്. ഇതിനായി മൊബൈൽ ഫോൺ -839 ടി.വി -323 ടാബ്-23 എന്നിങ്ങനെ ആവശ്യമുണ്ടെന്നാണ് സമഗ്രശിക്ഷ കേരള നടത്തിയ കണക്കെടുപ്പ്. ഈ കുട്ടികൾക്ക് പഠന സൗകര്യമൊരുക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാലയ തലത്തിൽ നടപടി പുരോഗമിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ ശശീന്ദ്രവ്യാസ് പറഞ്ഞു.
സ്കൂളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകർ, പൂർവ വിദ്യാർഥികൾ എന്നിവർ അടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പഞ്ചായത്ത്, ബ്ലോക്ക് , ജില്ലാ തലത്തിലും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. എല്ലാ വകുപ്പുകളുടെയും സഹായവും അറിയിച്ചിട്ടുണ്ട്. ട്രൈബൽ ഡിപ്പാർട്മെൻറ് അവരുടെ കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് അറിയിച്ചതായി ഡി.ഡി പറഞ്ഞു.
പൊതു പഠനകേന്ദ്രങ്ങളിലേക്ക് സമഗ്രശിക്ഷ കേരളയുടെ കീഴിൽ ജോലിചെയ്യുന്ന ക്ലസ്റ്റർ കോഓഡിനേറ്റർമാരുടെയും സമീപപ്രദേശങ്ങളിലുള്ള അധ്യാപകരുടെയും എജുക്കേഷനൽ വളൻറിയർമാരുടെയും സേവനം ഉറപ്പാക്കിയിട്ടുണ്ട്.
നെറ്റ്വർക്ക് പ്രതിസന്ധിയിൽ 14,000 കുട്ടികൾ
ജില്ലയുടെ മിക്കയിടങ്ങളിലും നെറ്റ്വർക്ക് പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഇവ പരിഹരിക്കാനും നടപടി പുരോഗമിക്കുകയാണ്. തോട്ടം മേഖലയിലടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മൊബൈൽ റേഞ്ചിെൻറ അഭാവം പഠനത്തിന് തടസ്സം സൃഷ്ടിക്കുന്നതായാണ് സമഗ്ര ശിക്ഷ കേരളയുടെ സർവേയിൽ കണ്ടെത്തിയത്.
മൂന്നാർ, ചിന്നക്കനാൽ, പീരുമേട് മേഖലകളിലാണ് കൂടുതൽ പ്രശ്നങ്ങൾ നേരിടുന്നത്. ഇത്തരത്തിൽ നെറ്റ്വർക്ക് പ്രതിസന്ധി നേരിടുന്നത് 14,000 കുട്ടികളാണ്. നിലവിലുള്ള ടവറുകളിലെ സേവനം മെച്ചപ്പെടുത്തി കാര്യക്ഷമമാക്കാനാണ് കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് ചേർന്ന യോഗത്തിലെ പ്രധാന തീരുമാനം.
ടവര്‍ ഇല്ലാത്തയിടങ്ങളില്‍ ടവര്‍ വിപുലീകരണം നടത്തും, വൈദ്യുതി തടസ്സം നേരിടുമ്പോള്‍ ടവറുകള്‍ ഓഫായിപ്പോകുന്ന സാഹചര്യത്തില്‍ ബാറ്ററി ബാക്അപ്പും ജനറേറ്ററിെൻറ ഉപയോഗവും കാര്യക്ഷമമാക്കും. ടവര്‍ ഷെയറിങ് സാധ്യമാക്കാന്‍ ജില്ലയിലെ എല്ലാ ടവറുകളുടെയും ലൊക്കേഷന്‍ പരിശോധിച്ച് അവയുടെ പട്ടിക മൊബൈല്‍ സേവനദാതാക്കള്‍ക്ക് ലഭ്യമാക്കുക എന്നീ നടപടിക്കാണ് നിർദേശം നൽകിയത്.
ചിലയിടങ്ങളിൽ താൽക്കാലിക ടവറുകളും സ്ഥാപിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഡി.ടി.എച്ച്, ഇൻറർനെറ്റ് സൗകര്യം ഇല്ലാത്ത സ്ഥലങ്ങളിൽ ക്ലാസുകൾ പെൻഡ്രൈവിൽ പകർത്തി ഓഫ് ലൈനായി കുട്ടികൾക്ക് കാണുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.