ഓറഞ്ച് കര്‍ഷകര്‍ പ്രതിസന്ധിയില്‍
text_fieldsമറയൂര്‍: അഞ്ചുനാട് മലനിരകളില്‍ കാലാവസ്ഥ വ്യതിയാനം മൂലം ഓറഞ്ചിെൻറ വിളവ് കുറഞ്ഞു. ശൈത്യകാലമായ ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് സാധാരണ ഓറഞ്ചുകള്‍ പൂവിടുന്നത്.
എന്നാല്‍, പ്രദേശത്ത് രണ്ടുമാസമായി അനുഭവപ്പെട്ട മഴയും മൂടല്‍മഞ്ഞും മൂലം ഓറഞ്ച് ചെടികള്‍ പൂവിടുന്നത് കുറഞ്ഞു. അതുകൊണ്ടുതന്നെ വിളവും കുറവാണ്.
കാന്തല്ലൂര്‍ മേഖലയില്‍ മറ്റ് ഫലവര്‍ഗങ്ങള്‍ ഉണ്ടെങ്കിലും ഓറഞ്ച് കൃഷിയാണ് കൂടുതലായി ചെയ്യുന്നത്. പ്രദേശത്ത് എത്തുന്ന വിനോദസഞ്ചാരികള്‍ കാന്തല്ലൂരില്‍ എത്തുന്നത് പഴന്തോട്ടങ്ങള്‍ കാണാനാണ്.
എന്നാല്‍, ഇത്തവണ കാലാവസ്ഥ വ്യതിയാനം മൂലം ഫലവര്‍ഗങ്ങളുടെ കുറവ് സഞ്ചാരികളെ നിരാശരാക്കുന്നു. ഏപ്രില്‍, മേയ് മാസങ്ങളിലാണ് പ്ലംസ്, പിച്ചീസ് പോലുള്ള ഫലവര്‍ഗങ്ങള്‍ കായ്ക്കുന്നത്. നിലവില്‍ ഈ മരങ്ങള്‍ പൂവിട്ടുതുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.