പരിമിതികളെ അതിജീവിച്ച് റിജോ ഇന്ന് പരീക്ഷ ഹാളിലേക്ക്
text_fieldsതൊടുപുഴ: പരിമിതികളെ അതിജീവിച്ച് 31ാം വയസ്സിൽ റിേജാ ഹയർ സെക്കൻഡറി തുല്യത കോഴ്സിെൻറ രണ്ടാംവർഷ പൊതുപരീക്ഷ തിങ്കളാഴ്ച എഴുതും. പഠനം ഇടക്ക് വഴിമുട്ടിപ്പോയെങ്കിലും പത്താംക്ലാസ് തുല്യതപരീക്ഷ എഴുതി സർക്കാർ ജോലി സ്വന്തമാക്കിയ കൂവക്കണ്ടം സ്വദേശി റിജോ രാജൻ പരിമിതികളെ അതിജീവിച്ച പഠന മികവിനും ജീവിത വിജയത്തിനും ഉദാഹരണമാണ്. ജോലിക്ക് ശേഷവും പഠനം തുടർന്ന് പുതിയ നേട്ടങ്ങൾ കരസ്ഥമാക്കാനുള്ള ശ്രമത്തിലാണ് ഈ യുവാവ്.
ഹയർ സെക്കൻഡറി ഒന്നാംവർഷം ഉയർന്നമാർക്ക് നേടാനായ റിജോ രണ്ടാംവർഷവും മികച്ച വിജയം പ്രതീക്ഷിച്ചാണ് പരീക്ഷ ഹാളിലേക്കെത്തുന്നത്. തൊടുപുഴ കാരിക്കോട് സബ് രജിസ്ട്രാർ ഓഫിസ് അസിസ്റ്റൻറായി ജോലി നോക്കുന്ന റിജോ രാജന് രണ്ടുകാലിനും സ്വാധീനമില്ല. വാക്കിങ് സ്റ്റിക്കിെൻറ സഹായത്തോടെയും മുച്ചക്ര വാഹനത്തിൽ യാത്ര ചെയ്തുമാണ് റിജോ തൊടുപുഴ ഡയറ്റ് സ്കൂളിലെ സമ്പർക്ക പഠന ക്ലാസുകളിൽ എത്തിയിരുന്നത്.
ഇത്തരത്തിൽ പ്രതിസന്ധികളെയും ദുരിതങ്ങെളയും അതിജീവിച്ച് ജില്ലയിൽ മറ്റ് 462 പേരാണ് ജില്ലയിൽ ഹയർസെക്കൻഡറി തുല്യത കോഴ്സ് പരീക്ഷ എഴുതുന്നത്. ഇവരിൽ 311പേർ സ്ത്രീകളാണ്. അംഗൻവാടി വർക്കർമാർ, സർക്കാർ- സ്വകാര്യ മേഖലയിലെ ജീവനക്കാർ, സഹകരണ ബാങ്ക് ജീവനക്കാർ, ജനപ്രതിനിധികൾ തുടങ്ങിവരെല്ലാം പരീക്ഷ എഴുതുന്നുണ്ട്.പല കാരണങ്ങളായി പഠനം മുടങ്ങിയ ഇവരാണ് ജനറേഷൻ ഗ്യാപ്പില്ലാതെ പരീക്ഷക്ക് എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.