ഓക്സിജന്‍ ക്ഷാമം; 300 ജമ്പോ സിലിണ്ടറുകള്‍ ഇടുക്കി ജില്ലയിലെത്തും
text_fieldsതൊടുപുഴ: ഇടുക്കി മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ ജനറേറ്റര്‍ പ്രവര്‍ത്തനമാരംഭിച്ചത് കൂടാതെ സര്‍ക്കാറില്‍നിന്നും 300 ജമ്പോ സിലിണ്ടറുകള്‍ ജില്ലയിലേക്കെത്തും.15 സാധാരണ സിലിണ്ടറുകള്‍ക്ക് തുല്യമാണ് ഒരു ജമ്പോ സിലിണ്ടര്‍. കപ്പല്‍ നിര്‍മാണ ശാലയില്‍ നിന്നും 81 സിലിണ്ടര്‍ നിറച്ച് നൽകിയിട്ടുണ്ട്.
150 ഓളം ഇന്ന് ലഭിക്കും. ഇത് എത്തുന്നതോടെ ജില്ലയില്‍ ഓക്സിജന്‍ ക്ഷാമമുണ്ടാകില്ലെന്ന് ജില്ല കലക്ടര്‍ പറഞ്ഞു. വ്യവസായ ശാലകളില്‍ ഉപയോഗിക്കുന്ന 609 സിലിണ്ടറുകള്‍ കണ്ടെത്തി വെച്ചിട്ടുണ്ട്. അതില്‍ മുന്നൂറെണ്ണം ആശുപത്രി, മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി ഓക്സിജന്‍ സിലിണ്ടറാക്കി മാറ്റിയിട്ടുണ്ട്.
സ്വകാര്യ ആശുപത്രികള്‍ക്ക് നിലവില്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ നൽകുന്നുണ്ട്. ആവശ്യമെങ്കില്‍ ഇനിയും നൽകുമെന്ന് കലക്ടര്‍ പറഞ്ഞു.
ഇടുക്കി മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ ജനറേറ്റര്‍ പ്രവർത്തനം ആരംഭിച്ചു
തൊടുപുഴ: കോവിഡ് ബാധിതര്‍ക്ക് ഓക്സിജന്‍ ലഭ്യത ഉറപ്പാക്കുന്നതിെൻറ ഭാഗമായി ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡി.ഒ.സി.എസ് 200 മോഡല്‍ ഓക്സിജന്‍ ജനറേറ്റര്‍ വെള്ളിയാഴ്ച പ്രവര്‍ത്തനമാരംഭിച്ചു.
അന്തരീക്ഷത്തില്‍നിന്ന് ഓക്സിജന്‍ വേര്‍തിരിച്ചെടുക്കുന്ന സംവിധാനമാണിത്. ഒരു മിനിറ്റില്‍ 200 ലിറ്റര്‍ ഓക്സിജന്‍ ഉല്പാദിപ്പിക്കാനുള്ള ശേഷിയാണ് ജനറേറ്ററിനുള്ളത്.
41 സിലിണ്ടറുകളില്‍ നിറക്കാവുന്ന ഓക്സിജന്‍ തുല്യമായ അളവില്‍ ഇങ്ങനെ ദിവസവും ഉൽപാദിപ്പിക്കാം. അന്തരീക്ഷവായുവില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഓക്സിജന്‍ കേന്ദ്രീകൃത ഓക്സിജന്‍ ശൃംഖലയിലൂടെ ആശുപത്രിയുടെ വിവിധ വിഭാഗങ്ങളില്‍ എത്തിക്കും. വൈദ്യുതി മന്ത്രി എം.എം. മണി മെഡിക്കല്‍ കോളജിന് അനുവദിച്ച കെ.എസ്.ഇ.ബിയുടെ പ്രത്യേക തുകയില്‍നിന്ന് 49.50 ലക്ഷം മുടക്കിയാണ് ജനറേറ്റര്‍ സ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.