തീർഥമലയിൽ ‘പടയപ്പ’ കൃഷിയിടങ്ങൾ നശിപ്പിച്ചു
text_fieldsമൂന്നാർ: മാട്ടുപ്പെട്ടിയും എക്കോ പോയന്റും താണ്ടി തീർഥമലയിൽ എത്തിയ കാട്ടുകൊമ്പൻ പടയപ്പ കൃഷിയിടങ്ങളിൽ നാശമുണ്ടാക്കി. കണ്ണൻ ദേവൻ കമ്പനി ചെണ്ടുവരൈ എസ്റ്റേറ്റ് തീർഥമല ഡിവിഷനിലെ ചിന്നയുടെ വീടിന് പിന്നിലുണ്ടായിരുന്ന വാഴകൾ, മോഹൻ, കറുപ്പയ്യ എന്നിവരുടെ ക്യാരറ്റ് കൃഷി എന്നിവയാണ് ആന തിന്നും ചവിട്ടിമെതിച്ചും നശിപ്പിച്ചത്. മാട്ടുപ്പെട്ടിയിൽനിന്ന് എട്ട് കിലോമീറ്റർ അകലെയാണ് ചെണ്ടുവരൈ എസ്റ്റേറ്റ് ഡിവിഷനായ തീർഥമല.
മൂന്നാഴ്ചയായി മാട്ടുപ്പെട്ടി മേഖലയിൽ തമ്പടിച്ച പടയപ്പ, നാലുദിവസം മുമ്പ് എക്കോ പോയന്റിലെ വഴിയോരക്കടകൾ തകർത്ത് പഴങ്ങൾ ഭക്ഷിച്ചിരുന്നു. അന്ന് വനം വകുപ്പ് ആർ.ആർ.ടി സംഘം എത്തിയാണ് കാടുകയറ്റിയത്. ചൊവ്വാഴ്ച രാത്രി പതിനൊന്നോടെയാണ് കൊമ്പൻ തീർഥമലയിലെ തൊഴിലാളി ലയങ്ങൾക്ക് സമീപമെത്തിയത്. പുലർച്ച നാലുവരെ ഇവിടെ തുടർന്നു. രാവിലെ അര കിലോമീറ്റർ ദൂരെ പുൽമൈതാനത്താണ് പിന്നെ കൊമ്പനെ നാട്ടുകാർ കാണുന്നത്. തീർഥമല ഡിവിഷനിലെ മൈതാനത്ത് നിലയുറപ്പിച്ച പടയപ്പ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.