സംഭരിച്ച നെല്ലിെൻറ വില കിട്ടിയില്ല; കർഷകർ പ്രതിസന്ധിയിൽ
text_fieldsതൊടുപുഴ: ആറുമാസം മുമ്പ് കർഷകരിൽനിന്ന് സംഭരിച്ച നെല്ലിെൻറ വില നൽകാതെ സിവിൽ സപ്ലൈസ് വകുപ്പ്. കോവിഡ് മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുേമ്പാൾ നെല്ലിെൻറ വില നല്‍കാത്തത് കര്‍ഷകരെ വലിയ ദുരിതത്തിലാക്കി. ആലക്കോട് പഞ്ചായത്തിലെ നെല്‍കര്‍ഷകരില്‍നിന്ന് സിവില്‍ സപ്ലൈസ് സംഭരിച്ച നെല്ലിെൻറ വിലയാണ് നല്‍കാത്തത്.
ഇതുമൂലം ആലക്കോട്, അഞ്ചിരി പാടശേഖരങ്ങളിലെ അമ്പതോളം കര്‍ഷകരാണ് ദുരിതത്തിലായത്. പലരും കടംവാങ്ങിയാണ് കൃഷിയിറക്കിയത്. കര്‍ഷരില്‍നിന്ന് 40 ടൺ നെല്ലാണ് സിവില്‍ സപ്ലൈസ് സംഭരിച്ചത്. കിലോക്ക് 26 രൂപ കണക്കില്‍ 10 ലക്ഷത്തോളം രൂപയാണ് കിട്ടാനുള്ളത്.
കഴിഞ്ഞ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് നെല്ല് സംഭരിച്ചത്. ഇതിനിടെ, സപ്ലൈകോ അധികൃതരെ സമീപിച്ചെങ്കിലും ഫണ്ടില്ലെന്നും ബില്ല് കാണിച്ചാല്‍ ബാങ്കില്‍നിന്ന് വായ്പയെടുക്കുന്നതിന് തടസ്സമില്ലെന്നുമാണ് ലഭിച്ച മറുപടിയെന്ന് പാടശേഖര സമിതി ചൂണ്ടിക്കാട്ടി. ഇതിനിടെ, അടുത്ത കൃഷിയുടെ വിളവെടുപ്പ് അടുത്തെത്തിയിരിക്കുകയാണ്.
എന്നിട്ടും വേനല്‍ കൃഷിയുടെ നെല്ലിെൻറ വില കിട്ടാത്തതിൽ കർഷകർക്ക് പ്രതിഷേധവുമുണ്ട്. നെൽകർഷകർക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സബ്സിഡി ലഭിച്ചത് ആശ്വാസമായെങ്കിലും സിവില്‍ സപ്ലൈസ് സംഭരിച്ച നെല്ലിെൻറ വില എത്രയുംവേഗം നല്‍കണമെന്ന് ആലക്കോട് പഞ്ചായത്ത് പ്രസിഡൻറ് ടോമി കാവാലം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.