Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅവസാന തടസ്സവും നീങ്ങി;...

അവസാന തടസ്സവും നീങ്ങി; റീസർവേ കഴിഞ്ഞാൽ പത്തുചെയിനിലും ഇനി പട്ടയം...

text_fields
bookmark_border
അവസാന തടസ്സവും നീങ്ങി; റീസർവേ കഴിഞ്ഞാൽ പത്തുചെയിനിലും ഇനി പട്ടയം...
cancel

ഇ​ടു​ക്കി: ജ​ണ്ട​യി​ട​ൽ ​വൈ​ദ്യു​തി വ​കു​പ്പ്​ പൂ​ർ​ത്തി​യാ​ക്കി​യ​തോ​ടെ, ഇ​ടു​ക്കി പ​ദ്ധ​തി​യു​ടെ സം​ര​ക്ഷ​ണ മേ​ഖ​ല​യാ​യി​രു​ന്ന പ​ത്തു ചെ​യി​നി​ലെ ക​ർ​ഷ​ക​ർ​ക്ക് പ​ട്ട​യം ന​ൽ​കാ​നു​ള്ള അ​വ​സാ​ന ത​ട​സ്സ​വും നീ​ങ്ങു​ന്നു.

ഇ​നി റീ​സ​ർ​വേ മാ​ത്ര​മാ​ണ്​ അ​വ​ശേ​ഷി​ക്കു​ന്ന​ത്. ഇ​തി​ന്​ ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട​ത് റ​വ​ന്യൂ വ​കു​പ്പാ​ണ്. ഇ​തു​കൂ​ടി ക​ഴി​ഞ്ഞാ​ൽ കാ​ഞ്ചി​യാ​ർ, ഉ​പ്പു​ത​റ, അ​യ്യ​പ്പ​ൻ​കോ​വി​ൽ വി​ല്ലേ​ജു​ക​ളി​ലെ 2636 ക​ർ​ഷ​ക​രു​ടെ ഭൂ​വി​ഷ​യ​ത്തി​ൽ ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കും. 1975ൽ ​ഇ​ടു​ക്കി ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​യു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ കെ.​എ​സ്.​ഇ.​ബി തീ​രു​മാ​നി​ച്ചു.

ഇ​ടു​ക്കി ജ​ല​സം​ഭ​ര​ണി​യു​ടെ പ​ര​മാ​വ​ധി ജ​ല​നി​ര​പ്പി​ൽ​നി​ന്ന്​ (വാ​ട്ട​ർ ലെ​വ​ൽ) പ​ത്തു ചെ​യി​നി​ലെ (ഒ​രു ചെ​യി​ൻ 15 മീ​റ്റ​ർ) കൃ​ഷി​ഭൂ​മി​യാ​ണ് ഏ​റ്റെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. സം​ഭ​ര​ണി​യി​ലേ​ക്കു​ള്ള മ​ണ്ണൊ​ലി​പ്പ് ത​ട​യു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. ഏ​താ​നും പേ​ർ​ക്ക് പ​ക​രം ഭൂ​മി​യും ന​ഷ്ട​പ​രി​ഹാ​ര​വും ന​ൽ​കി. പി​ന്നീ​ട് പ​ത്തു ചെ​യി​നി​ലെ ഭൂ​മി ഏ​റ്റെ​ടു​ക്കാ​നു​ള്ള തീ​രു​മാ​നം കെ.​എ​സ്.​ഇ.​ബി ഉ​പേ​ക്ഷി​ച്ചു. എ​ന്നാ​ൽ, ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്ന ക​ർ​ഷ​ക​ർ​ക്ക് പ​ട്ട​യം ന​ൽ​കാ​നോ പ​ട്ട​യം ഉ​ണ്ടാ​യി​രു​ന്ന​വ​രു​ടെ ക​രം സ്വീ​ക​രി​ക്കാ​നോ റ​വ​ന്യൂ വ​കു​പ്പ് ത​യാ​റാ​യി​ല്ല. ഭൂ​മി വി​റ്റാ​ൽ പോ​ക്കു​വ​ര​വ് ഉ​ൾ​പ്പെ​ടെ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ളും മു​ട​ങ്ങി.

പ​രാ​തി​ക​ളെ​ത്തു​ട​ർ​ന്ന് 2005ൽ ​സ​ർ​വേ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ക​ർ​ഷ​ക​രു​ടെ അ​ദാ​ല​ത് ന​ട​ത്തി റീ ​റി​സ​ർ​വേ ന​ട​ത്താ​ൻ ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​ന് ശി​പാ​ർ​ശ ന​ൽ​കി. ഇ​ത് പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ പ്ര​ത്യേ​ക ത​ണ്ട​പ്പേ​ർ ഫ​യ​ലു​ണ്ടാ​ക്കി ക​രം സ്വീ​ക​രി​ക്കാ​ൻ 2006ൽ ​ക​ല​ക്ട​ർ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു. അ​ന്നു​മു​ത​ൽ വ്യ​വ​സ്ഥ​ക​ൾ​ക്ക് വി​ധേ​യ​മാ​യി ക​രം സ്വീ​ക​രി​ച്ചു. കൈ​യെ​ഴു​ത്തു ര​സീ​ത്​ പ്ര​കാ​ര​മ​ണ് ക​രം സ്വീ​ക​രി​ച്ച​ത്.

ക​മ്പ്യൂ​ട്ട​ർ ര​സീ​ത് അ​ല്ലാ​ത്ത​തി​നാ​ൽ ഇ​ത് നി​യ​മ​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ ആ​നു​കൂ​ല്യ​ത്തി​നും പ്ര​യോ​ജ​ന​പ്പെ​ട്ടി​ല്ല. നി​ര​ന്ത​ര സ​മ്മ​ർ​ദം ഉ​ണ്ടാ​യി​ട്ടും ഭൂ​മി കെ.​എ​സ്.​ഇ.​ബി​യു​ടേ​താ​ണെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് പ​ത്തു ചെ​യി​നി​ലെ ക​ർ​ഷ​ക​രു​ടെ പ​ട്ട​യ​ന​ട​പ​ടി​ക​ളി​ൽ സ​ർ​ക്കാ​ർ മു​ഖം​തി​രി​ച്ചു. എം.​എം. മ​ണി വൈ​ദ്യു​തി മ​ന്ത്രി​യാ​യ​തോ​ടെ പ​ത്തു ചെ​യി​നി​ലെ ഭൂ​മി കെ.​എ​സ്.​ഇ.​ബി​ക്ക് ആ​വ​ശ്യ​മി​ല്ലെ​ന്നും പ​ട്ട​യം ന​ൽ​കു​ന്ന​തി​ന് എ​തി​ർ​പ്പി​ല്ലെ​ന്നും രേ​ഖാ​മൂ​ലം റ​വ​ന്യൂ വ​കു​പ്പി​ന് ക​ത്തു​ന​ൽ​കി.

തു​ട​ർ​ന്ന് ഏ​ഴു​ചെ​യി​നി​ൽ പ​ട്ട​യം ന​ൽ​കാ​ൻ റ​വ​ന്യൂ വ​കു​പ്പ് ത​യാ​റാ​യി. അ​പ്പോ​ഴും ക​ർ​ഷ​ക​ർ കൂ​ടു​ത​ലാ​യി താ​മ​സി​ക്കു​ന്ന മൂ​ന്ന് ചെ​യി​ൻ പ്ര​ദേ​ശം ഒ​ഴി​വാ​ക്കി. റീ​സ​ർ​വേ പൂ​ർ​ത്തി​യാ​ക്കി പ​ട്ട​യം ന​ൽ​ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:revenue departmentPattayam
News Summary - Pattayam
Next Story