എ.ഐ.എ.ഡി.എം.കെ പഞ്ചായത്ത് പ്രസിഡൻറ് ഇനി േകാൺഗ്രസ് ടിക്കറ്റിൽ
text_fieldsപീരുമേട്: യു.ഡി.എഫിന് ഭൂരിപക്ഷമുണ്ടായിട്ടും കോൺഗ്രസിന് പട്ടികജാതി അംഗമില്ലാത്തതിനാൽ എ.ഐ.എ.ഡി.എം.കെക്കാരി പ്രസിഡൻറായ പഞ്ചായത്തിൽ ഭരണം തീരവെ പ്രസിഡൻറിന് കോൺഗ്രസ് അംഗത്വം. പ്രസിഡൻറ് സ്ഥാനം സംവരണം ചെയ്ത പീരുമേട് പഞ്ചായത്തിൽ പട്ടികജാതി വനിതയില്ലാതെ വിഷമിച്ച യു.ഡി.എഫ്, എ.ഐ.എ.ഡി.എം.കെ വനിതയെ പ്രസിഡൻറാക്കുകയായിരുന്നു.
യു.ഡി.എഫ് പിന്തുണയോടെ പ്രസിഡൻറ് സ്ഥാനം വഹിച്ച പ്രവീണയാണ് കഴിഞ്ഞ ദിവസം കോൺഗ്രസിൽ ചേർന്നത്. പീരുമേട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽനിന്നാണ് കഴിഞ്ഞ െതരഞ്ഞെടുപ്പിൽ ഇരുമുന്നണി സ്ഥാനാർഥികളെയും പരാജയപ്പെടുത്തി പ്രവീണ വിജയക്കൊടി പാറിച്ചത്. യു.ഡി.എഫിന് ഭരണം ലഭിച്ചെങ്കിലും പാതിവഴിയിൽ പ്രസിഡൻറും വൈസ് പ്രസിഡൻറും സി.പി.എമ്മിലേക്ക് കൂറുമാറിയതോടെ ഭരണം നഷ്ടപ്പെട്ടു.
കൂറുമാറിയ ഇരുവരെയും തെരഞ്ഞെടുപ്പ് കമീഷൻ അയോഗ്യരാക്കിയതോടെ എൽ.ഡി.എഫിന് ഭൂരിപക്ഷം നഷ്ടപ്പെട്ട് പുറത്തായി. എന്നാൽ, പട്ടികജാതി വനിത സംവരണ പദവിയിൽ പ്രസിഡൻറ് സ്ഥാനം സംവരണം ചെയ്തിരിക്കുകയും ഈ വിഭാഗത്തിലെ ആരും യു.ഡി.എഫിൽനിന്ന് വിജയിക്കാതിരിക്കുകയും ചെയ്തതോടെയാണ് പ്രതിസന്ധിയായത്.
ഒടുവിൽ എ.ഐ.എ.ഡി.എം.കെയിലെ പ്രവീണക്ക് പ്രസിഡൻറ് സ്ഥാനം നൽകി ഭരണം തിരിച്ചുപിടിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കോൺഗ്രസിൽ ചേർന്ന പ്രവീണ ബ്ലോക്ക് പഞ്ചായത്ത് സീറ്റ് ഉറപ്പിച്ചതായാണ് വിവരം. പ്രവീണയുടെ അപ്രതീക്ഷിത ജയം ഇത്തവണ മറ്റ് വാർഡുകളിൽ പരീക്ഷിച്ച് കൂടുതൽ പ്രതിനിധികളെ പഞ്ചായത്തിലെത്തിക്കാനുള്ള എ.ഐ.എ.ഡി.എം.കെയുടെ നീക്കത്തിനും പ്രവീണയുടെ പാർട്ടി മാറ്റം വിനയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.