''അക്കാലത്തെ പ്രചാരണം സ്നേഹത്തിെൻറ നേര്‍കാഴ്ചകളായിരുന്നു''
text_fieldsസി.പി.െഎ സ്ഥാനാർഥിയായി അഞ്ചുതവണ പീരുമേട് മണ്ഡലത്തിൽനിന്ന് മത്സരിച്ച മുൻ ഡെപ്യൂട്ടി സ്പീക്കർ കൂടിയായ സി.എ. കുര്യെൻറ തെരെഞ്ഞടുപ്പ് ഒാർമകൾ
ഞാൻ പീരുമേട്ടിൽനിന്ന് അഞ്ചുതവണ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. അതില്‍ മൂന്നുപ്രാവശ്യം വിജയിച്ചു. 1977ല്‍ ഇടതു സ്ഥാനാർഥി കെ.എസ്. കൃഷ്ണനെ 7000 വോട്ടിനാണ് കോണ്‍ഗ്രസുമായി ചേര്‍ന്ന് സി.എ. കുര്യന് തോൽപിച്ചത്. രണ്ടുവര്‍ഷം കഴിഞ്ഞ് മുന്നണി മാറിയതോടെ നിയമസഭ പിരിച്ചുവിട്ടു. രണ്ടാമത് ഇടതു സ്ഥാനാർഥിയായി മത്സരിച്ച് കോണ്‍ഗ്രസിെൻറ മൈക്കിള്‍ മണികണ്ഠനെ പരാജയപ്പെടുത്തി.
1996ല്‍ മൂന്നാം പ്രാവശ്യവും വിജയിച്ച് െഡപ്യൂട്ടി സ്പീക്കറായി. സമൂഹമാധ്യമങ്ങളും ടി.വിയും ഇല്ലാതിരുന്ന സമയങ്ങളിലെ വോട്ടെടുപ്പ് ജനമനസ്സുകളില്‍ സ്ഥാനാർഥിയെ ഊട്ടിയുറപ്പിക്കുന്നതായിരുന്നു. നോട്ടീസുകളും ചുവരെഴുത്തും നേരില്‍ കാണലുമെല്ലാം സ്നേഹത്തിെൻറ നേര്കാഴ്ചകളായി. അതെല്ലാം മത്സരരംഗത്ത് വോട്ടാക്കി മാറ്റാന്‍ കഴിഞ്ഞു.
രാപ്പകലെന്ന വ്യത്യാസമില്ലാതെ കുന്നുകളും ലയങ്ങളും കയറിയിറങ്ങി വോട്ട് അഭ്യർഥിച്ചത് പ്രശ്നങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ സഹായിച്ചു. മത്സരിച്ച് വിജയിച്ചതോടെ ഫോട്ടായെടുക്കാന് ആരെല്ലാമോ ഓടിയെത്തിയതും ഓര്‍ക്കുന്നു. നന്ദിപറയാന്‍ പോയത് വോട്ട് അഭ്യർഥിക്കുന്നതിലും ദുരിതം നിറഞ്ഞ ഓട്ടമായിരുന്നു. എല്ലാവരയെും നേരില്‍ സന്ദര്‍ശിച്ചാണ് നന്ദി അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.