മഴക്കെടുതിയിൽ നശിച്ച രേഖകൾ നൽകാൻ ക്യാമ്പ്
text_fieldsപീരുമേട്: ഒക്ടോബറിലെ മഴക്കെടുതിയിലും പ്രളയത്തിലും പട്ടയം, ആധാരം, റേഷൻ കാർഡ്, ജനന സർട്ടിഫിക്കറ്റ്, മരണ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ നഷ്ടപ്പെട്ടവർക്ക് പകരം രേഖകൾ നൽകാൻ ക്യാമ്പുകൾ നടത്തുന്നു.
ക്യാമ്പുകളിൽ റവന്യൂ, സിവിൽ സപ്ലൈസ്, രജിസ്ട്രേഷൻ (ആധാരം), ഗ്രാമപഞ്ചായത്ത് വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുക്കും. അപേക്ഷ സമയബന്ധിതമായി തീർപ്പാക്കും. ക്യാമ്പുകളിലെ സേവനം സൗജന്യമാണ്. നഷ്ടപ്പെട്ട പട്ടയം, റേഷൻ കാർഡ്, ആധാരം, ജനന സർട്ടിഫിക്കറ്റ്, മരണ സർട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളോ രണ്ടാം പതിപ്പോ സൗജന്യമായി നൽകും. ഇതിന് വെള്ളപ്പേപ്പറിൽ വിശദാംശങ്ങൾ എഴുതിയ അപേക്ഷ സമർപ്പിക്കണം
ഏലപ്പാറ, ഉപ്പുതറ പഞ്ചായത്തുകളിലെ ജനങ്ങൾക്ക് ഈമാസം ആറിന് ഏലപ്പാറ പഞ്ചായത്ത് ഹാളിലും കുമളി, വണ്ടിപ്പെരിയാർ പഞ്ചായത്തുകളിലുള്ളവർക്ക് 10ന് വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹാളിലും കൊക്കയാർ നിവാസികൾക്ക് 11ന് കൊക്കയാർ പഞ്ചായത്ത് ഹാളിലും പെരുവന്താനം, മ്ലാപ്പാറ പഞ്ചായത്തുകളിലുള്ളവർക്ക് 12ന് പെരുവന്താനം പഞ്ചായത്ത് ഹാളിലും പീരുമേട് പഞ്ചായത്ത് നിവാസികൾക്ക് 13ന് പീരുമേട് താലൂക്ക് ഓഫിസിലും രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെയാണ് ക്യാമ്പ്. കൂടുതൽ വിവരങ്ങൾക്ക്: 9447023597.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.