വയോധികയുടെ മരണം: മകനെ റിമാൻഡ് ചെയ്തു
text_fieldsപീരുമേട്: വാഗമൺ കോട്ടമലയിൽ മാതാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ മകൻ ശരത്കുമാറിനെ (28) കോടതി റിമാൻഡ് ചെയ്തു. കോട്ടമല എസ്റ്റേറ്റിൽ താമസിക്കുന്ന വിജയകുമാരിയാണ് മരിച്ചത്. മരിച്ച വിവരം മകൻ സമീപവാസികളെ അറിയിക്കുകയായിരുന്നു.
മരണത്തിൽ നാട്ടുകാർ സംശയം ഉന്നയിച്ചതിനെത്തുടർന്ന് പൊലീസ് പേസ്റ്റ്മോർട്ടത്തിന് അയച്ചു. ശ്വാസം മുട്ടി മരിച്ചതാണെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. ചോദ്യം ചെയ്യലിൽ ശരത്കുമാർ കുറ്റം സമ്മതിച്ചു.
വാഗമൺ പൊലീസാണ് അന്വേഷണം നടത്തുന്നത്. കൂടുതൽ അന്വേഷണത്തിന് ഇയാളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.