ഹൈറേഞ്ചിലേക്ക് ദീർഘദൂര സർവിസുകൾ പുനരാരംഭിച്ചില്ല
text_fieldsപീരുമേട്: ഹൈറേഞ്ചിലേക്ക് കോവിഡ് ലോക്ഡൗൺ കാലത്ത് റദ്ദാക്കിയ സർവിസുകൾ പുനരാരംഭിക്കാത്തതിനാൽ യാത്രാക്ലേശം രൂക്ഷം.
കുമളി-ചങ്ങനാശ്ശേരി ഡിപ്പോകളിൽനിന്ന് ആരംഭിക്കുന്ന സർവിസുകളാണ് റദ്ദാക്കിയത്. കോട്ടയം, എറണാകുളം, നെടുങ്കണ്ടം ഡിപ്പോകളിലെ സർവിസുകൾ മുടക്കം കൂടാതെ സർവിസ് നടത്തുന്നുണ്ട്. കുമളിയിൽനിന്ന് രാവിലെ 5.30െൻറ എറണാകുളം-അമൃത 6.05ന് ആരംഭിക്കുന്ന തൊടുപുഴ, മൂവാറ്റുപുഴ, കോലഞ്ചേരി വഴിയുള്ള എറണാകുളം തുടങ്ങിയ തിരക്കുള്ള സർവിസുകളാണ് റദ്ദാക്കിയത്.
കുമളി ഡിപ്പോയിലെ 53 ഷെഡ്യുളുകളിൽ 21 എണ്ണം മാത്രമാണ് ഓടുന്നത്. ചങ്ങനാശ്ശേരി ഡിപ്പോയിൽനിന്ന് കുമളി, കട്ടപ്പന തുടങ്ങിയ സ്ഥലങ്ങളിലേക്ക് സർവിസ് നടത്തിയിരുന്ന എല്ലാ ഓർഡിനറി സർവിസുകളും റദ്ദാക്കി. രാവിലെയും വൈകീട്ടും ഓഫിസ് സമയത്ത് സർവിസ് നടത്തിയിരുന്നവയാണ് റദ്ദാക്കിയത്.
ചങ്ങനാശ്ശേരി ഡിപ്പോയിൽനിന്ന് കായംകുളം-കുമളി റൂട്ടിൽ സർവിസ് നടത്തിയിരുന്ന ബസ് കഴിഞ്ഞ ദിവസം പുനരാരംഭിച്ചെങ്കിലും രണ്ട് ദിവസം മാത്രമാണ് ഓടിയത്. ജീവനക്കാർ ഒന്നര ഡ്യൂട്ടി നൽകുന്നതിനാൽ ബസിൽ പോകാൻ ജീവനക്കാരില്ലാത്തതാണ് സർവിസ് മുടങ്ങാൻ കാരണം.
യാത്രക്കാരുടെ തിരക്കുള്ള സമയങ്ങളിൽ കെ.എസ്.ആർ.ടി.സി ബസുകളുടെ അഭാവത്തിൽ സ്വകാര്യ ബസുകൾ പെർമിറ്റില്ലാതെ സർവിസ് നടത്തുന്നു. ദേശീയപാത 183 വഴിയാത്രക്കാരുടെ തിരക്കുള്ള സർവിസ് റദ്ദാക്കുമ്പോഴും ഡീസൽ ചെലവിെൻറ വരുമാനം പോലും ലഭിക്കാത്ത സർവിസുകൾ കുമളി ഡിപ്പോയിൽനിന്ന് ഓടിച്ച് വൻ നഷ്ടം വരുത്തുന്നു.
കഴിഞ്ഞ ദിവസം ആരംഭിച്ച ചില സർവിസുകൾക്ക് 65 ലിറ്റർ ഡീസൽ ചെലവാകുമ്പോൾ 3000 രൂപയിൽ താഴെയാണ് വരുമാനം ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.