പാണ്ഡവന്മാരുടെ നാട് പാഞ്ചാലിമേട്
text_fieldsപീരുമേട്: കോട്ടയം-കുമളി ദേശീയപാതയിൽ മുറിഞ്ഞപുഴയിൽനിന്ന് അഞ്ചുകിലോമീറ്റർ സഞ്ചരിച്ചാൽ പാഞ്ചാലിമേട്ടിലെത്താം. പഞ്ചപാണ്ഡവന്മാർ വനവാസകാലത്ത് ഒളിവിൽ കഴിഞ്ഞ സ്ഥലമാണ് പാഞ്ചാലിമേടെന്ന് ഐതിഹ്യം. മലമുകളിലെ ആഴമുള്ള കുളത്തിലാണ് പാഞ്ചാലി കുളിച്ചെതെന്നും പറയപ്പെടുന്നു.
പാഞ്ചാലി കുളിച്ച കുളവും പാണ്ഡവന്മാരുടെ സാന്നിധ്യവും ഉണ്ടായിരുന്നതിനാൽ പാഞ്ചാലിമേടെന്ന് ഇവിടുത്തെ മലനിരകൾ അറിയപ്പെടുന്നു.
പെരുവന്താനം ഗ്രാമപഞ്ചായത്തിലെ കപ്പാലുവേങ്ങ വാർഡിലെ പാഞ്ചാലിമേട് ഇന്ന് അറിയപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രമാണ്. പുൽമേടുകളും കനത്ത കാറ്റും ഉയരമുള്ള മലനിരകളും അഗാധഗർത്തം നിറഞ്ഞ മലഞ്ചരിവും വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. ഇവിടെനിന്നാൽ അടിവാരത്തെ വള്ളിയങ്കാവ് ക്ഷേത്രവും കാണാം. ശബരിമലയിലെ മകരജ്യോതിയും ദർശിക്കാം. അന്തർ സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകർ ഉൾപ്പെടെ നിരവധി ആളുകളാണ് മകരജ്യോതി ദർശനത്തിന് ഇവിടെ ഒാരോ വർഷവും എത്തുന്നത്. മലനിരയുടെ മുകളിലെ ദേവിക്ഷേത്രവും എതിർവശത്തെ കുരിശുമലയും പാഞ്ചാലിമേടിനെ മതസൗഹാർദത്തിെൻറ കേന്ദ്രം കൂടിയാക്കുന്നു. വിനോദസഞ്ചാരികൾക്കുേവണ്ടി ഡി.ടി.പി.സിയും പെരുവന്താനം ഗ്രാമപഞ്ചായത്തും ചേർന്ന് വിപുലമായ അടിസ്ഥാന സൗകര്യം ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.