വോട്ട് ചെയ്യിപ്പിക്കാൻ പാരാഗ്ലൈഡിങ്ങും
text_fieldsപീരുമേട്: തെരഞ്ഞെടുപ്പ് പങ്കാളിത്തത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാൻ പാരാഗ്ലൈഡിങ്ങും. ‘സ്വീപ്’ ഇടുക്കി ജില്ലയുടെ നേതൃത്വത്തിൽ വാഗമൺ അഡ്വഞ്ചർ പാർക്കിലാണ് ബോധവത്കരണ വാക്യങ്ങൾ ആലേഖനം ചെയ്ത് ഗ്ലൈഡിങ് നടത്തിയത്. ‘വോട്ട് ചെയ്യുക എന്നത് തങ്ങളുടെ അവകാശമാണ് അത് വിനിയോഗിക്കുക’ എന്ന് ആഹ്വാനം ചെയ്താണ് സ്വീപ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത പ്രവർത്തനങ്ങൾ നടത്തുന്നത്. വാഗമണ്ണിലെ പാരാഗ്ലൈഡിങ്ങിന് പുറമെ തൊടുപുഴ മലങ്കരയിൽ നടത്തിയ റാഫ്റ്റിങ്, മൂന്നാർ ബോഡിമേട്ട് റോഡിലൂടെയുള്ള ഡബിൾ ഡക്കർ ബസ് യാത്ര തുടങ്ങിയവയും ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്നു.
പരിപാടിയിൽ ടൂറിസം വകുപ്പിലെയും വാഗമൺ ഡി.ടി.പി.സിയിലെയും അധികൃതർ, പൊതുജനങ്ങൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു. തെരഞ്ഞെടുപ്പിനെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനാണ് ഇത്തരം വേറിട്ട പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് ഇടുക്കി കലക്ടർ ഷീബ ജോർജും സബ് കലക്ടർ അരുൺ എസ്. നായരും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.