ബിജിമോൾ ഒഴിയുന്ന പീരുമേട്ടില്‍ ജില്ല സെക്രട്ടറി പരിഗണനയിൽ
text_fieldsതൊടുപുഴ: തുടർച്ചയായി മൂന്നുതെരഞ്ഞെടുപ്പിൽ വിജയിച്ച ഇ.എസ്. ബിജിമോള്‍ കളംവിടുന്ന പീരുമേട് മണ്ഡലത്തിലേക്ക് എൽ.ഡി.എഫ് സ്ഥാനാർഥിയായി ജില്ല സെക്രട്ടറി കെ.കെ. ശിവരാമനെ സി.പി.ഐ പരിഗണിക്കുന്നു. മൂന്ന് തവണ മത്സരിച്ചവർക്ക് സീറ്റ് നൽകേെണ്ടന്ന സി.പി.ഐ സംസ്ഥാന കൗൺസിലിൽ തീരുമാനത്തെത്തുടർന്നാണ് ബിജിമോൾ പിന്മാറുന്നത്. കഴിഞ്ഞ തവണ 314 വോട്ടിന് മാത്രം വിജയിച്ചതും ബിജി മോളുടെ സാധ്യത കുറച്ചു. സ്ഥാനാര്‍ഥിയാകാൻ കൂടുതൽ പേർ രംഗത്ത് എത്തിയതോടെയാണ് സമവായ സ്ഥാനാര്‍ഥിയെന്ന നിലയില്‍ ഇടതുമുന്നണി ജില്ല കണ്‍വീനര്‍കൂടിയായ ശിവരാമെൻറ പേര് പരിഗണിക്കുന്നതെന്നാണ് സൂചന.
വെയര്‍ഹൗസിങ് കോര്പറേഷന് ചെയര്‍മാനും തോട്ടം തൊഴിലാളി നേതാവുമായ വാഴൂര്‍ സോമന്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജിജി കെ. ഫിലിപ്, പാർട്ടി ജില്ല എക്സിക്യൂട്ടിവ് അംഗവും മുൻ മണ്ഡലം സെക്രട്ടറിയുമായ ജോസ് ഫിലിപ് എന്നിവരുടെ പേരുകളാണ് ആദ്യം പറഞ്ഞുകേട്ടിരുന്നത്.
മുൻ ജില്ല പഞ്ചായത്ത് അംഗവും രണ്ട് തവണ കൊക്കയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമായ മോളി ഡൊമിനിക്കിെൻറ പേര് വനിത പ്രാതിനിധ്യം ചൂണ്ടിക്കാട്ടിയും ഉന്നയിക്കപ്പെട്ടു. എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡൻറുകൂടിയായ വാഴൂർ സോമെൻറ പേരിനായിരുന്നു മുൻതൂക്കം. പാര്‍ട്ടിക്കുള്ളില്‍ സമവായമില്ലാതെ വന്നതോടെയാണ് ശിവരാമനിലേക്ക് എത്തിയത്. ക്ലീൻ ഇമേജും ശിവരാമന് നേട്ടമായി. ശിവരാമൻ തയാറായില്ലെങ്കിൽ മാത്രമാകും മാറ്റാരെയെങ്കിലും പരിഗണിക്കുകയെന്നാണ് സൂചന.
13 തെരഞ്ഞെടുപ്പില്‍ നാല് തവണയൊഴികെ ഇടതുപക്ഷം വിജയിച്ചതാണ് പീരുമേടിെൻറ ചരിത്രം. 2006 ഒക്ടോബറില്‍ ആര്. ശ്രീധരെൻറ മരണത്തോടെ ജില്ല സെക്രട്ടറിയായ ശിവരാമന് പിന്നീട് നടന്ന നാല് ജില്ല സമ്മേളനങ്ങളിലും സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.
68കാരനായ ശിവരാമന് 1970ലാണ് സി. പി.ഐ അംഗമാകുന്നത്. ഇളംദേശം ബി.ഡി.സി ചെയര്‍മാനും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറുമായിരുന്നു. ജനയുഗം ദിനപത്രത്തിെൻറ ജില്ല ലേഖകനായിരിക്കെ ഇടുക്കി പ്രസ് ക്ലബ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
മണ്ഡല രൂപവത്കരണത്തിനുശേഷം 1965 ലായിരുന്നു ആദ്യ തെരഞ്ഞെടുപ്പ്. സംവരണ മണ്ഡലമായിരുന്ന പീരുമേട്ടിൽ കോൺഗ്രസിലെ എൻ. ഗണപതിയെ പരാജയപ്പെടുത്തി സി.പി.എമ്മിലെ കെ.ഐ. രാജനാണ് ആദ്യ സാരഥിയായത്. 1967, 1970 തെരഞ്ഞെടുപ്പുകളിലും കെ.ഐ. രാജൻതന്നെ വിജയിച്ചു.
2001ൽ സി.എ. കുര്യനെ പരാജയപ്പെടുത്തി കോൺഗ്രസ് വിജയിച്ചെങ്കിലും 2006ലും 2011ലും 2016 ലും ബിജി മോൾക്കായിരുന്നു ജയം. 1982,1987,1991 തെരഞ്ഞെടുപ്പുകളിൽ കെ.കെ. തോമസ് വിജയിച്ചതടക്കമാണ് നാല് തവണ കോൺഗ്രസ് ജയം.
സി.പി.ഐയിലെ സി.എ. കുര്യനായിരുന്നു മൂന്നുതവണയും എതിരാളി. കെ.കെ. തോമസിനെ മാറ്റി 1996ൽ രംഗത്തിറക്കിയ കേരള കോൺഗ്രസിലെ മാത്യു സ്റ്റീഫൻ 2407 വോട്ടിന് സി.എ. കുര്യന് മുന്നിൽ പരാജയപ്പെട്ടതും മണ്ഡല ചരിത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.