Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightPeerumeduchevron_rightആര്​ തളക്കും...? ഭീതി...

ആര്​ തളക്കും...? ഭീതി വിതച്ച്​ കാട്ടാനകൾ വീടുകളിലേക്ക്​...!

text_fields
bookmark_border
wild elephants
cancel
camera_alt

ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ ആ​ന​ക​ൾ,  തെ​ങ്ങ് ന​ശി​പ്പി​ച്ച നി​ല​യി​ൽ

പീ​രു​മേ​ട്: ജ​ന​ങ്ങ​ളു​ടെ സ്വ​ത്തി​നും ജീ​വ​നും ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്ന കാ​ട്ടാ​ന​ക​ളെ ആ​ര്​ ത​ള​ക്കും. ഓ​രോ ദി​വ​സ​വും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് സ​ഞ്ച​രി​ച്ച് കൃ​ഷി ന​ശി​പ്പി​ക്കു​ന്ന ആ​ന​ക്കൂ​ട്ടം ജ​ന​ങ്ങ​ളു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ന്നു. രാ​ത്രി പു​ര​യി​ട​ങ്ങ​ളി​ൽ ഇ​റ​ങ്ങു​ന്ന ആ​ന​ക​ൾ കൃ​ഷി​ക​ൾ, ചു​റ്റു​മ​തി​ലു​ക​ൾ, ഇ​ട​ക്ക​യ്യാ​ല​ക​ൾ തു​ട​ങ്ങി​യ​വ ന​ശി​പ്പി​ക്കു​ക​യാ​ണ്. തെ​ങ്ങ്, പ​ന, ക​മു​ക്, വാ​ഴ തു​ട​ങ്ങി​യ​വ​യാ​ണ് പൂ​ർ​ണ​മാ​യും ന​ശി​പ്പി​ക്കു​ന്ന​ത്.

2016ൽ ​പ്ലാ​ക്ക​ത്ത​ടം കോ​ള​നി​യി​ലാ​ണ് മേ​ഖ​ല​യി​ൽ ആ​ദ്യ​മാ​യി ആ​ന ഇ​റ​ങ്ങി​യ​ത്. എ​ട്ട് വ​ർ​ഷ​മാ​യി ആ​ന​ശ​ല്യം രൂ​ക്ഷ​മാ​ണ്. പ്ലാ​ക്ക​ത്ത​ട​ത്ത് ഇ​റ​ങ്ങി​യ ആ​ന ദേ​ശീ​യ​പാ​ത 183ൽ ​ക​ല്ലാ​ർ​ക​വ​ല, അ​ഴു​ത​യാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും തു​ട​ർ​ന്ന് 2021ൽ ​തോ​ട്ടാ​പ്പു​ര​യി​ലും വി​വി​ധ മേ​ഖ​ല​യി​ലെ തെ​ങ്ങ്, വാ​ഴ കൃ​ഷി​ക​ൾ ന​ശി​പ്പി​ച്ചു. ആ​ദ്യം ര​ണ്ട് ആ​ന​ക​ളാ​യി​രു​ന്നു എ​ത്തി​യി​രു​ന്ന​ത്. പി​ന്നീ​ട് എ​ണ്ണം വ​ർ​ധി​ച്ച് ഏ​ഴ് വ​രെ​യാ​യി. 2022ൽ ​അ​ഴു​ത എ​ൽ.​പി സ്കൂ​ൾ പ​രി​സ​രം, ക​ച്ചേ​രി​ക്കു​ന്ന്, തോ​ട്ടാ​പ്പു​ര കോ​വി​ല​കം ഭാ​ഗം എ​ന്നി​വി​ട​ങ്ങ​ളി​ലും നാ​ശം വി​ത​ച്ചു. 2023 മാ​ർ​ച്ചി​ൽ സ​ർ​ക്കാ​ർ അ​ഥി​തി മ​ന്ദി​രം, ട്ര​ഷ​റി ഓ​ഫി​സ്, ഐ.​എ​ച്ച്.​ആ​ർ.​ഡി സ്കൂ​ൾ, ക​ര​ണ്ട​ക​പ്പാ​റ, മി​നി സി​വി​ൽ സ്റ്റേ​ഷ​ന് സ​മീ​പ​വും ഇ​റ​ങ്ങി. സ​ർ​ക്കാ​ർ അ​തി​ഥി മ​ന്ദി​ര​ത്തി​ന് സ​മീ​പം വ​നം​വ​കു​പ്പി​ന്‍റെ യൂ​ക്കാ​ലി പ്ലാ​ന്‍റേ​ഷ​നി​ൽ ത​മ്പ​ടി​ക്കു​ക​യാ​ണി​പ്പോ​ൾ ര​ണ്ട് കൊ​മ്പ​ൻ​മാ​രും ഒ​രു മോ​ഴ​യും. 2024 ജൂ​ണി​ൽ കു​ട്ടി​ക്കാ​ന​ത്തും വീ​ട്ടു​പ​രി​സ​രം വ​രെ എ​ത്തി കൃ​ഷി ന​ശി​പ്പി​ച്ചു. തു​ട​ർ​ന്ന് ത​ട്ടാ​ത്തി​ക്കാ​ന​ത്ത് ദേ​ശീ​യ പാ​ത​ക്ക് സ​മീ​പ​മു​ള്ള വ​നം​വ​കു​പ്പി​ന്‍റെ പൈ​ൻ​കാ​ട്ടി​ൽ ത​മ്പ​ടി​ച്ചു. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ ദേ​ശീ​യ​പാ​ത മ​റി​ക​ട​ന്ന് ത​ട്ടാ​ത്തി​ക്കാ​ന​ത്തെ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി നാ​ശം വി​ത​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ഇ​വി​ടെ നി​ന്ന് അ​ഴു​ത​യാ​ർ മ​റി​ക​ട​ന്ന് എം.​ബി.​സി എ​ൻ​ജി​നീ​യ​റി​ങ്ങ് കോ​ള​ജി​ന് സ​മീ​പ വ​ഴി​യി​ലൂ​ടെ ഒ​രു ആ​ന പ​ള്ളി​ക്കു​ന്ന് വു​ഡ്​​ലാ​ൻ​ഡ് തോ​ട്ടം, ഗ്ലെ​ൻ മേ​രി ബ​ഥേ​ൽ തോ​ട്ട​ത്തി​ലും ഇ​റ​ങ്ങി. വ​ണ്ടി​പ്പെ​രി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ മ്ലാ​മ​ല​യി​ലും എ​ത്തി. മൂ​ന്നെ​ണ്ണം ഏ​ല​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ കോ​ഴി​ക്കാ​ന​ത്തും വ​ന്ന്​ കൃ​ഷി ഭൂ​മി​യി​ലി​റ​ങ്ങി നാ​ശം വി​ത​ച്ചു. ആ​ന ഒ​രി​ക്ക​ലും എ​ത്തി​ല്ലെ​ന്ന് ക​രു​തി​യി​രു​ന്ന മ്ലാ​മ​ല -കോ​ഴി​ക്കാ​നം മേ​ഖ​ല​ക​ളി​ൽ എ​ത്തി​യ​ത് പ്ര​ദേ​ശ​വാ​സി​ക​ളെ ഞെ​ട്ടി​ച്ചു. ഒ​രു ത​വ​ണ ഇ​റ​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ വീ​ണ്ടും ആ​ന എ​ത്തു​ന്ന​ത് ഇ​വി​ട​ത്തു​കാ​രു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ന്നു. ഐ.​എ​ച്ച്.​ആ​ർ.​ഡി സ്കൂ​ൾ പ​രി​സ​ര​ത്ത് ക​ഴി​ഞ്ഞ​വ​ർ​ഷ​വും ക​ഴി​ഞ്ഞ മാ​സ​വും ആ​ന ക​യ​റി. ക​ഴി​ഞ്ഞ​വ​ർ​ഷം ആ​ന ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് സ്കൂ​ളി​ന് അ​വ​ധി ന​ൽ​കി​യി​രു​ന്നു. ദേ​ശീ​യ​പാ​ത 183ൽ ​മ​രി​യാ ഗി​രി സ്കൂ​ളി​ന് മു​മ്പി​ൽ ബു​ധ​നാ​ഴ്ച്ച വൈ​കീ​ട്ട്​ 4.45ന് ​യൂ​ക്കാ​ലി പ്ലാ​ന്‍റേ​ഷ​നി​ൽ നി​ന്ന് ത​ട്ടാ​ത്തി​ക്കാ​ന​ത്തേ​ക്കു​ള്ള റോ​ഡ് ആ​ന മു​റി​ച്ചു​ക​ട​ക്കു​മ്പോ​ൾ കു​ട്ടി​ക​ൾ ബ​സ് കാ​ത്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. അ​പ്ര​തീ​ക്ഷി​ത​മാ​യി ആ​ന സ​മീ​പം എ​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ കു​ട്ടി​ക​ൾ നി​ല​വി​ളി​ച്ച്​ ഓ​ടു​ക​യാ​യി​രു​ന്നു.

കൃ​ഷി നി​ല​ച്ചു; ക​ണ്ണീ​രി​ൽ ജ​നം

ആ​ന സ്ഥി​ര​മാ​യി എ​ത്തി തെ​ങ്ങ്-​ക​മു​ക്-​വാ​ഴ എ​ന്നി​വ ന​ശി​പ്പി​ക്കു​ന്ന​തി​നാ​ൽ കൃ​ഷി ചെ​യ്യു​ന്ന​ത് അ​വ​സാ​നി​പ്പി​ച്ച ക​ർ​ഷ​ക​ർ പു​ര​യി​ട​ങ്ങ​ളി​ൽ നി​ന്ന​വ മു​റി​ച്ചു​മാ​റ്റു​ക​യും ചെ​യ്തു. പു​ര​യി​ട​ങ്ങ​ളി​ൽ നി​ന്ന​വ വെ​ട്ടി​ക്ക​ള​ഞ്ഞ​ത് തു​ട​ർ വ​രു​മാ​ന​വും ന​ഷ്ട​പ്പെ​ടു​ത്തി. ഇ​ട​വി​ള​ക​ൾ ച​വി​ട്ടി ന​ശി​പ്പി​ക്കു​ന്ന​തി​നാ​ൽ ഇ​വ​യു​ടെ കൃ​ഷി​യും നി​ർ​ത്തി. ഇ​തോ​ടെ ക​ർ​ഷ​ക​രു​ടെ വ​രു​മാ​ന​വും കൂ​ലി​പ്പ​ണി​ക്കാ​രു​ടെ ജോ​ലി​യും ന​ഷ്ട​പ്പെ​ട്ടു. പ്ര​ധാ​ന ഇ​ട​വ​ഴി​ക​ളി​ലെ​ല്ലാം ആ​ന​ഭീ​തി നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ആ​ളു​ക​ൾ വൈ​കീ​ട്ട് ഏ​ഴി​ന് മു​മ്പ് വീ​ടു​ക​ളി​ൽ ക​യ​റാ​ൻ നി​ർ​ബ​ന്ധി​ത​രാ​ണ്. വൈ​കീ​ട്ട് ഏ​ഴി​ന് ശേ​ഷം പീ​രു​മേ​ട് ജ​ങ്​​ഷ​ൻ വി​ജ​ന​മാ​ണ്. പു​ല​ർ​ച്ചെ യാ​ത്ര ചെ​യ്യു​ന്ന​വ​രും ഏ​റെ ക്ലേ​ശി​ക്കു​ക​യാ​ണ്. ഏ​റെ ഭ​യ​പ്പെ​ട്ട്​ ന​ട​ന്നാ​ണ് അ​ത്യാ​വ​ശ്യ യാ​ത്ര​ക്കാ​ർ ജ​ങ്​​ഷ​നി​ൽ എ​ത്തി ബ​സു​ക​ളി​ൽ ക​യ​റു​ന്ന​ത്.

ആ​ന മാ​ത്ര​മ​ല്ല, ക​ടു​വ​യും പു​ലി​യും കാ​ട്ടു​പോ​ത്തും

ആ​ന ഭീ​തി​ക്ക് പു​റ​മെ ക​ടു​വ-​കാ​ട്ടു​പോ​ത്ത്-​പു​ലി-​ക​ര​ടി എ​ന്നി​വ​യു​ടെ സാ​ന്നി​ധ്യ​വും ജ​ന​ജീ​വി​ത​ത്തെ ബാ​ധി​ക്കു​ന്നു. പീ​രു​മേ​ട് ശ്രീ​കൃ​ഷ്​​ണ സ്വാ​മി ക്ഷേ​ത്ര​ത്തി​നു​ള്ളി​ലും ക​ടു​വ​യു​ടെ കാ​ൽ​പ്പാ​ട് ക​ണ്ടെ​ത്തി​യി​രു​ന്നു. തോ​ട്ടാ​പ്പു​ര മേ​ഖ​ല​യി​ലും ക​ടു​വ - പു​ലി എ​ന്നി​വ​യെ ക​ണ്ട​വ​രു​ണ്ട്. പീ​രു​മേ​ട് ജ​ങ്​​ഷ​ൻ, അ​ഗ്നി​ശ​മ​ന സേ​ന ഓ​ഫി​സ് പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ര​ടി​യെ​യും ക​ണ്ടു. താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് സ​മീ​പ​വും തോ​ട്ടാ​പ്പു​ര, ക​ര​ണ്ട​ക​പ്പാ​റ- സ​ർ​ക്കാ​ർ അ​തി​ഥി മ​ന്ദി​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ കാ​ട്ടു​പോ​ത്തും ഇ​റ​ങ്ങി. തോ​ട്ടാ​പ്പു​ര, ക​ണ്ട​ക​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ കാ​ട്ടു​പോ​ത്ത് സ്ഥി​രം സാ​ന്നി​ധ്യ​മാ​ണെ​ന്നാ​ണ്​ നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

സം​ര​ക്ഷ​ണ വേ​ലി പ്ര​ഖ്യാ​പ​ന​ത്തി​ൽ മാ​ത്രം

ആ​ന ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്നു​വ​രു​ന്ന മേ​ഖ​ല​ക​ളി​ൽ വൈ​ദ്യു​ത ഹാ​ങ്ങി​ങ് വേ​ലി നി​ർ​മി​ക്കു​മെ​ന്ന വ​നം വ​കു​പ്പ്​ പ്ര​ഖ്യാ​പ​നം ന​ട​പ്പാ​യി​ട്ടി​ല്ല. പ്ലാ​ക്ക​ത്ത​ടം മു​ത​ൽ വ​ള​ഞ്ചാ​ങ്കാ​നം വ​രെ പെ​രി​യാ​ർ ക​ടു​വ സ​ങ്കേ​ത​ത്തി​ന്‍റെ അ​തി​ർ​ത്തി​യി​ൽ വേ​ലി നി​ർ​മി​ക്കു​മെ​ന്നാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം. വേ​ലി നി​ർ​മാ​ണ​ത്തി​ന് ടെ​ൻ​ഡ​ർ ന​ട​പ​ടി പൂ​ർ​ത്തീ​ക​രി​ച്ചെ​ന്ന് ജൂ​ണി​ൽ വ​നം​വ​കു​പ്പ് അ​റി​യി​ച്ചി​രു​ന്നു. പൊ​ലീ​സ് ക​ൺ​സ്​​ട്ര​ക്ഷ​ൻ കോ​ർ​പ്പ​റേ​ഷ​നാ​ണ് നി​ർ​മാ​ണ ചു​മ​ത​ല​യെ​ന്നും അ​റി​യി​ച്ചി​രു​ന്നു.

ജ​ന​പ്ര​തി​നി​ധി​ക​ൾ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​ല്ലെ​ന്ന് പ​രാ​തി

ആ​ന​ശ​ല്യ​ത്തി​ൽ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​യ മേ​ഖ​ല​ക​ൾ സ​ന്ദ​ർ​ശി​ക്കാ​നും കൃ​ഷി ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ വാ​ക്കു​ക​ൾ കേ​ൾ​ക്കാ​നും എം.​പി​യും എം.​എ​ൽ.​എ​യും ഇ​തു​വ​രെ ത​യ്യാ​റാ​യി​ട്ടി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ. ആ​ന ഭീ​തി​യെ തു​ട​ർ​ന്ന്​ ഉ​റ​ങ്ങാ​തെ രാ​ത്രി​യി​ൽ കാ​വ​ലി​രു​ന്നാ​ണ് തോ​ട്ട​പ്പു​ര, ത​ട്ടാ​ത്തി​ക്കാ​നം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ ആ​ളു​ക​ൾ ക​ഴി​യു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി ആ​ന ഭീ​തി​യി​ൽ ക​ഴി​യു​ന്ന​വ​രെ നേ​രി​ൽ സ​ന്ദ​ർ​ശി​ക്കാ​ൻ ജ​ന​പ്ര​തി​നി​ധി​ക​ൾ ത​യ്യാ​റാ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്. കൃ​ഷി ന​ഷ്ട​പ്പെ​ട്ട്​ ക​ട​ക്കെ​ണി​യി​ലാ​യ​വ​രും നി​ര​വ​ധി​യാ​ണ്.

ഗു​ണ്ട് അ​വ​ശ്യ​വ​സ്തു

ആ​ന ഭീ​തി​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ ബ​ജ​റ്റി​ൽ ഗു​ണ്ടും അ​വ​ശ്യ​വ​സ്തു. ഗു​ണ്ട് പൊ​ട്ടി​ച്ചാ​ണ് ആ​ന വീ​ടു​ക​ൾ​ക്ക് സ​മീ​പം എ​ത്താ​തെ ജ​നം ര​ക്ഷ ഒ​രു​ക്കു​ന്ന​തും തു​ര​ത്തു​ന്ന​തും. പ​ത്ത് ഗു​ണ്ട് വ​രെ ഒ​രു ദി​വ​സം പൊ​ട്ടി​ക്കു​ന്നു. ഒ​രു ഗു​ണ്ടി​ന് 45 മു​ത​ൽ 60 രൂ​പ വ​രെ​യാ​ണ് വി​ല. ഗു​ണ്ടി​ന് മാ​ത്രം പ്ര​തി​ദി​നം 450 രൂ​പ​യോ​ളം ചെ​ല​വ​ഴി​ക്കു​ന്ന​ത് സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Idukki NewsWild Elephants
News Summary - Wild Elephant
Next Story