ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടമിറങ്ങി
text_fieldsപീരുമേട്: ജനവാസ മേഖലയിൽ ട്രഷറി ഓഫിസിന് സമീപം സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിൽ കാട്ടാനക്കൂട്ടമിറങ്ങി. ഒരു കൊമ്പനും പിടിയും കുട്ടിയും ഉൾപ്പെടെ മൂന്ന് ആനകളാണ് കൃഷിഭൂമികളിൽ നാശം വിതച്ചത്. കവുങ്ങ് ,ഏലം, വാഴകൃഷി എന്നിവ നശിപ്പിച്ചു.പീരുമേട്-കരണ്ടകപ്പാറ-കുട്ടിക്കാനം റോഡിന്റെ താഴ്വശത്ത് താമസിക്കുന്നവരുടെ കൃഷിയാണ് നശിപ്പിച്ചത്. ഞായറാഴ്ച രാത്രി രണ്ടിനാണ് ആനകൾ എത്തിയത്.
പ്ലാക്കത്തടം കോളനിയിൽ ഒരു മാസമായി നിരന്തരം ആനകളെത്തി കൃഷി നശിപ്പിക്കുകയാണ്. യുവാക്കൾ ഉറക്കമില്ലാതിരുന്നാണ് ആനകളെ തുരത്തുന്നത്. തോട്ടാപ്പുരയിലും ആനകൾ രാത്രിയിൽ എത്തുന്നു. വനം വകുപ്പിന്റെ ദ്രുതകർമ സേനയെത്തി പടക്കം പൊട്ടിച്ച് ആനയെ തുരത്തുമെങ്കിലും പടക്കം പൊട്ടുന്ന ശബ്ദം കേട്ട് മാറി നിൽക്കുന്ന ആന വീണ്ടും തിരിച്ചെത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.