വീഴാറായ ലയങ്ങളിൽ ആശങ്കയോടെ തൊഴിലാളികൾ
text_fieldsപീരുമേട്: മഴ കനക്കുമ്പോൾ തോട്ടം ലയങ്ങളിൽ ഭീതിയുടെ ദിനങ്ങളാണ്. തകർന്ന ഭിത്തിയും ചോർന്നൊലിക്കുന്ന മേൽക്കൂരയുമുള്ളവയാണ് പല ലയങ്ങളും. കനത്ത മഴയും കാറ്റുമുള്ള ദിവസങ്ങളിൽ ഉറക്കമില്ലാത്ത രാത്രികളാണ് ഇവർക്ക്. പോബ്സ് തോട്ടം, കോഴിക്കാനം, വാഗമൺ എം.എം.ജെ, ബഥേൽ തുടങ്ങിയ തോട്ടങ്ങളിലെ ആയിരക്കണക്കിന് തൊഴിലാളികളാണ് ദുരിതത്തിൽ കഴിയുന്നത്.
പോബ്സ് തോട്ടത്തിലെ മേലഴുത, പഴയ പാമ്പനാർ എന്നിവിടങ്ങളിലെ ലയങ്ങൾ നിലംപൊത്തുന്ന സ്ഥിതിയിലാണ്. ബ്രിട്ടീഷുകാർ തോട്ടം ആരംഭിച്ചപ്പോൾ നിർമിച്ച ലയങ്ങളിലാണ് തൊഴിലാളികൾ ഇപ്പോഴും താമസിക്കുന്നത്. നാലു തലമുറകളിലധികമായി കുടുംബങ്ങൾ ഇവിടെ കഴിയുന്നു.
വാഗമണ്ണിലെ എം.എം.ജെ തോട്ടത്തിലെ ലയങ്ങളും ശോച്യാവസ്ഥയിലാണ്. കുടിവെള്ള വിതരണം മിക്ക ലയങ്ങളിലുമില്ല. മലിനജലം ഒഴുകുന്നതും ലയങ്ങൾക്ക് മുന്നിലൂടെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.