പരിസ്ഥിതി ലോലം, മൂന്നാറിന് സമം വീണ്ടെടുക്കണം പെരുനാടിനെ
text_fieldsമൂന്നാർപോലെ മഞ്ഞിൻ പുതപ്പണിഞ്ഞ സ്ഥലമാണ് സർക്കാറിെൻറ പരിസ്ഥിതി ലോല പട്ടികയിൽപെട്ട പെരുനാട്. മഞ്ഞുപുതച്ച മലമടക്കുകൾ ശബരിമലപാതയിലൂടെയുള്ള യാത്രയിൽ സഞ്ചാരികൾക്ക് മനംമയക്കുന്ന കാഴ്ചയാണ്. പക്ഷേ, കൈയേറ്റക്കാർ പെരുനാടിെൻറ പരിസ്ഥിതിയെ പിച്ചിച്ചീന്തുകയാണ്. മലകൾ ഇടിച്ച് നിരത്തുന്നു. മരങ്ങൾ മുറിച്ച് കടത്തുന്നു. തേയില കൃഷി ഇവിടെ പൂർണമായും ഇല്ലാതായി. കൂടുതൽ ലാഭം ലഭിക്കുമെന്നതിനാൽ തേയില ചെടികൾ വെട്ടിമാറ്റി വമ്പൻ കമ്പനികൾ റബർ നട്ടു. ഇതോടെ പ്രദേശത്തെ ചൂട് വർധിച്ചു. നൂറുകണക്കിന് ഏക്കർ കാട് വെട്ടിത്തെളിച്ച് കൃഷിയിടമാക്കി. വനംവകുപ്പുകാർ നോക്കിനിന്നു. ഇപ്പോഴും വൻകിട കമ്പനികൾ അവരുടെ ഭൂമിയിലെ എല്ലാത്തരം മരങ്ങളും യഥേഷ്ടം മുറിക്കുന്നു.
പട്ടയം ലഭിച്ച ഭൂമിയിൽനിന്ന് കർഷകൻ സ്വന്തമായി ഒരു കിടപ്പാടം നിർമിക്കുന്നതിനായി പോലും മരംമുറിച്ചാൽ കേസിൽ കുടുക്കും. എന്നാൽ, തടി കണ്ട്കെട്ടും. പാട്ടവ്യവസ്ഥയിൽ വൻകിട തോട്ടങ്ങൾ സ്ഥാപിതമായ കാലത്തുതന്നെ വൻതോതിൽ വനം ൈകയേറ്റം നടന്നിരുന്നു.
സംസ്ഥാനത്തെ ഏറ്റവും പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശത്തെയാണ് സർക്കാർ സംവിധാനങ്ങളുടെ വഴിവിട്ട സഹായത്താൽ ഭൂമാഫിയ നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഹാരിസൺസും എ.വി.ടി.യുമടക്കം പാട്ടവ്യവസ്ഥയിൽ കൈവശപ്പെടുത്തിയ വനം പുറമ്പോക്ക് ഭൂമിയിലുൾപ്പെടെ വൻ പാരിസ്ഥിതിക നശീകരണമാണ് നടക്കുന്നത്.
തുടർകൃഷിക്കും കൈത കൃഷിക്കുമൊക്കെയായി ഒട്ടനവധി മണ്ണുമാന്തികൾകൊണ്ട് മലനിരകളാകെ ഇടിച്ചുനിരത്തുന്നു. മഹാപ്രളയത്തിൽ രണ്ടു വമ്പൻ ഉരുൾപൊട്ടലുകളാണ് ളാഹ ഹാരിസൺ എസ്റ്റേറ്റിൽ മാത്രമുണ്ടായത്. ജനവാസമേഖലയല്ലാത്തതിനാൽ വൻദുരന്തം ഒഴിവായി. ഉരുൾപൊട്ടലിെൻറ പ്രഭവകേന്ദ്രമായ മലമുകൾ ആ വർഷം തന്നെ മണ്ണുമാന്തിയുപയോഗിച്ച് ഉഴുതുമറിച്ചിട്ടും ബന്ധപ്പെട്ട വകുപ്പുകൾ നടപടിയെടുക്കാൻ തുനിഞ്ഞില്ല. തോട്ടം മേഖലയിലെ റോഡും തോടുമെല്ലാം വേലികെട്ടിത്തിരിച്ചു തങ്ങളുടെ അധീനതയിലാക്കി.
മരങ്ങൾ മുറിച്ച് തള്ളുന്നു; ഭൂമി തുരന്ന് പാറ കടത്തുന്നു
കൈയേറിയ ഭൂമികളിൽ മരംമുറിയും പാറഖനനവും വ്യാപകമായി നടക്കുന്നു. ഗോവൻ ഉപമുഖ്യമന്ത്രി ചന്ദ്രബാബു കവലേക്കറുടെ ൈകവശ ഭൂമിയിൽ 1500 തേക്കുകളാണ് മുറിക്കാൻ പദ്ധതിയിട്ടത്. ലാൻഡ് റവന്യൂ കമീഷണർ സറണ്ടർ ചെയ്യാൻ ഉത്തരവിട്ട ഭൂമിയിൽ നിന്നാണ് മരംമുറിക്കാൻ ശ്രമം നടന്നത്. നാട്ടുകാർ സമരവുമായി എത്തിയതിനാൽ മുറിക്കാൻ കഴിഞ്ഞിട്ടില്ല. ബഥനി ആശ്രമ ഭൂമിയിൽ നിന്നും വൻതോതിൽ മരങ്ങൾ മുറിച്ചു. ഇതൊന്നും തടയാൻ വനംവുകുപ്പ് ഒരു നടപടിയുമെടുത്തില്ല. കരം അടക്കാൻ കഴിയാതിരുന്നതോടെ കവലേക്കർ വസ്തു എങ്ങനെയെങ്കിലും ൈകയൊഴിയുവാനുള്ള നീക്കവും നടത്തിയിരുന്നു. എന്നാൽ, ചില പരിസ്ഥിതി പ്രവർത്തകരുടെ ഇടപെടൽ കാരണം കച്ചവടം നടന്നില്ല.
മരംമുറിയുമായി ബന്ധെപ്പട്ട് ബഥനി ആശ്രമക്കാരോടും കവലേക്കറോടും രേഖകൾ ഹാജരാക്കണമെന്ന് കാട്ടി റാന്നി തഹസിൽദാർ നോട്ടീസ് നൽകി ആറുമാസമായിട്ടും ഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്നതിന് ഒരു രേഖയും നൽകിയിട്ടില്ല. രേഖ ആവശ്യെപ്പട്ട റാന്നി തഹസിൽദാരെ ഉടനടി സ്ഥലംമാറ്റി. 1500 മൂട് തേക്കിനും മുറിക്കാനായി നമ്പരടിച്ചിട്ടുണ്ട്. റബർ അല്ലാത്ത മരങ്ങളും യഥേഷ്ടം മുറിക്കുന്നു.
റബർ കൃഷിയും ലാഭം കുറഞ്ഞ ഏർപ്പാടായതോടെ ചെറുകിട തോട്ടം മേഖലയിലെ പാറയും മണ്ണും പരമാവധി മറിച്ചുവിൽക്കുകയെന്നതാണ് പുതിയ രീതി. ഇതിന് പഞ്ചായത്ത്, വില്ലേജ് അധികൃതരുടെ അനുവാദവും കൂടി സുഗമമായതോടെ ഖനന മാഫിയയും പെരുനാട്ടിൽ ചുവടുറപ്പിച്ചുതുടങ്ങി.ആയിരക്കണക്കിന് ഏക്കർ ഭൂമി അനധികൃതമായി ൈകവശം െവച്ചിരിക്കുന്ന ഹാരിസൺസിെൻറ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ഭൂമി വാങ്ങാൻ പൊതു ഖജനാവിൽനിന്ന് വൻ തുക ചെലവഴിക്കുന്ന പരിപാടിയും ഇവിെട നടക്കുന്നു. തൊഴിലാളികൾക്ക് ഭൂമിയും വീടും നൽകുന്നതിന് പദ്ധതി തയാറാക്കി അതനുസരിച്ച് കുടുംബം ഒന്നിന് നാല് സെൻറു വീതമാണ് വാങ്ങുന്നത്.
തോട്ടംമേഖലയാെക വിഷം ചീറ്റുന്നു
കൈയേറ്റ ഭൂമിയിലെ കൃഷികളുടെ പേരിൽ വൻതോതിലാണ് വിഷം തളിക്കുന്നത്. റബർ തോട്ടങ്ങളിൽ നിരോധിത മരുന്നുകൾവരെ തളിക്കുന്നുണ്ട്. കൈതകൃഷിയുടെ മറവിലും വൻ വിഷപ്രയോഗം നടത്തുന്നു.
മണിയാർ എ.വി.ടി എസ്റ്റേറ്റിൽ വിഷം തളിച്ച പുല്ലുതിന്ന് നിരവധി കന്നുകാലികൾ ചത്തൊടുങ്ങിയ സംഭവം ഉണ്ടായി. അപ്പോഴും കർഷകന് നീതി ലഭിക്കാൻ കോടതിയെ സമീപിക്കേണ്ടിവന്നു. അതേവർഷംതന്നെ തോട്ടം മേഖലയിൽകൂടി ഒഴുകുന്ന കക്കാട്ടാറ്റിൽ വിഷം കലർന്നതിനാൽ നദിയിലെ വെള്ളം ഉപയോഗിക്കരുതെന്ന് പഞ്ചായത്ത് നാട്ടുകാർക്ക് നോട്ടീസ് നൽകി. അടിക്കാട് നശിപ്പിക്കാൻ കടുത്ത മരുന്നുതളിയാണ് നടത്തുന്നത്. തോട്ടം മേഖലയിലെ തൊഴിലാളികൾക്കിടയിൽ അർബുദ ബാധ പെരുകുന്നതായും റിപ്പോർട്ടുണ്ട്. കിണറുകളിലെ വെള്ളത്തിൽവരെ കീടനാശിനികളുടെ അംശം വലിയതോതിലാണെന്ന് പശ്ചിമഘട്ട സംരംക്ഷണ സമിതി പ്രവർത്തകർ പറയുന്നു. തോട്ടം തൊഴിലാളികൾ ബഹുഭൂരിഭാഗവും പെൻഷനായി ഇറങ്ങുന്നത് മാറാരോഗ ബാധിതരായാണെന്നും അവർ ചൂണ്ടികാട്ടുന്നു. ജില്ലയിൽ ഏറ്റവുമധികം അർബുദ രോഗികളുള്ളത് ഇവിടുത്തെ എസ്റ്റേറ്റിലാണ്.
(അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.