വളർത്തുനായ്ക്കൾക്ക് പ്രതിരോധ കുത്തിവെപ്പും ലൈസൻസും എടുക്കണം
text_fieldsതൊടുപുഴ: നഗരസഭ പരിധിയിൽ താമസിക്കുകയും നായ്ക്കളെ വളർത്തുകയും ചെയ്യുന്നവർ വളർത്തുനായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പെടുത്ത് നിയമാനുസരണം നഗരസഭ ലൈസൻസ് എടുക്കണമെന്ന് ചെയർമാൻ സനീഷ് ജോർജ് അറിയിച്ചു. തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിനായി നഗരസഭ 2022-23 സാമ്പത്തികവർഷം ഒരുലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
ഈ തുക ഉപയോഗിച്ച് വന്ധ്യംകരണ പദ്ധതി അടിയന്തര പ്രാധാന്യത്തോടെ പൂർത്തീകരിക്കും. 2019-20 വർഷം 298 നായ്ക്കളെയും 2020-21 വർഷം 58 നായ്ക്കളെയും വന്ധ്യംകരണത്തിന് വിധേയമാക്കി. എങ്കിലും നഗരത്തിൽ ഇപ്പോൾ നായ്ശല്യം ക്രമാതീതമായി കൂടിയിട്ടുള്ളത് ജനങ്ങളുടെ ആശങ്ക വർധിക്കുന്നതിന് കാരണമായി. സർക്കാറിന്റെ നിർദേശം ലഭിക്കുന്ന മുറക്ക് വന്ധ്യംകരണ പ്രക്രിയ അടിയന്തര പ്രാധാന്യത്തോടെ പൂർത്തീകരിക്കുന്നതാണ്.
ജില്ലയിൽ കട്ടപ്പന, അടിമാലി, തൊടുപുഴ എന്നീ മൂന്ന് സെന്ററുകളാണ് വന്ധ്യംകരണ പ്രക്രിയക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. പ്രതിരോധ കുത്തിവെപ്പും ലൈസൻസും എടുക്കാത്ത സ്വകാര്യ വ്യക്തികളുടെ നായ്ക്കളിൽനിന്ന് ആർക്കെങ്കിലും ആക്രമണം നേരിടേണ്ടിവരുന്നപക്ഷം അവരുടെ ചികിത്സക്കും സാമ്പത്തിക ചെലവുകൾക്കും മറ്റ് കഷ്ടനഷ്ടങ്ങൾക്കും ബന്ധപ്പെട്ടവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ചെയർമാൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.