പെട്ടിമുടി പുനരധിവാസം: പ്രത്യേക സംഘം റിേപ്പാർട്ട്് സമർപ്പിച്ചു
text_fieldsഇടുക്കി: പെട്ടിമുടിയെ മൂടി ലയങ്ങളെയും ജീവിതങ്ങളെയും കവര്‍ന്ന് പ്രകൃതി സംഹാരതാണ്ഡവമാടിയപ്പോള്‍ സമചിത്തതയോടെ പഴുതുകള്‍ അടച്ച് പ്രായോഗിക ബുദ്ധിയോടെയും സാങ്കേതികത്തികവോടെയും ചടുല പ്രവര്‍ത്തനത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച കലക്ടര്‍ എച്ച്. ദിനേശെൻറ രക്ഷാപ്രവര്‍ത്തനത്തിന് വിജയ സമാപ്തി.
പെട്ടിമുടി ഉരുള്‍പൊട്ടലില്‍ വീടും സ്ഥലവും പൂര്‍ണമായും നഷ്ടപ്പെട്ടവരുടെ പുനരധിവാസവും മരിച്ചവർക്കുള്ള ധനസഹായവും സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് കലക്ടര്‍ നിയോഗിച്ച 12 അംഗ സംഘമാണ് 15ദിവസത്തിനകം ദൗത്യം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മൂന്നാര്‍ സ്പെഷല്‍ തഹസില്‍ദാര്‍ ബിനു ജോസഫിെൻറയും തൊടുപുഴ താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.എച്ച്. സക്കീറിെൻറയും നേതൃത്വത്തില്‍ 10 പേരും കലക്ടേററ്റിലെത്തി എ.ഡി.എം ആൻറണി സ്‌കറിയയുടെ സാന്നിധ്യത്തില്‍ റിപ്പോര്‍ട്ട് കലക്ടര്‍ക്ക് കൈമാറി. ദ്രുതഗതിയില്‍ ജോലി പൂര്‍ത്തീകരിച്ച റവന്യൂ ടീമിനെ കലക്ടര്‍ അഭിനന്ദിച്ചു.
സര്‍ക്കാറിെൻറ നിര്‍ദേശപ്രകാരം നാശനഷ്ടങ്ങളുടെ അടിസ്ഥാന വിവരശേഖരണം, മരണമടഞ്ഞവരുടെ വിവരശേഖരണം, അനന്തരാവകാശികളെ കണ്ടെത്തല്‍, ധനസഹായവിതരണം വേഗത്തിലാക്കല്‍, പുനരധിവാസ നടപടി തുടങ്ങിയ ജോലിക്കാണ് 12 ജീവനക്കാരെ പെട്ടിമുടിയില്‍ നിയോഗിച്ചത്. അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് ജോലി നിര്‍വഹിച്ചത്.
മൂന്നാര്‍ സ്പെഷല്‍ തഹസില്‍ദാര്‍ ബിനു ജോസഫ്, തൊടുപുഴ താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.എച്ച്. സക്കീര്‍, മൂന്നാര്‍ സ്പെഷല്‍ റവന്യൂ ഇന്‍സ്പെക്ടര്‍മാരായ പി.എച്ച്. വിനോദ്, ജിബിന്‍ ഫ്രാങ്ക്ലിന്‍, കെ.ടി.എച്ച് സെക്ഷന്‍ ഓഫിസര്‍ പി. സജിത്കുമാര്‍, ദേവികുളം റവന്യൂ ഡിവിഷന്‍ ഓഫിസിലെ ഹെഡ് ക്ലര്‍ക്ക് രാജേഷ് രാജ്, ദേവികുളം ആർ.ഡി ഓഫിസ് റവന്യൂ ഇന്‍സ്പെക്ടര്‍ അലക്സ് സി. ജോര്‍ജ്, സീനിയര്‍ ക്ലര്‍ക്കുമാരായ ഷൈജു ജോര്‍ജ്, എ.ഇ. ഷൈന്‍, പി.എ. ജോര്‍ജ്, റോണി ജോസ്, തൊടുപുഴ ലാന്‍ഡ് അക്വിസിഷന്‍ ഓഫിസ് ക്ലര്‍ക്ക് ഷൈജു തങ്കപ്പന്‍ എന്നിവരാണ് 12അംഗ ടീമില്‍ ഉണ്ടായിരുന്നത്.
പെട്ടിമുടിയില്‍ കഴിഞ്ഞമാസം ആറിന് രാത്രിയുണ്ടായ ഉരുള്‍പൊട്ടല്‍ 82 പേരെയാണ് ബാധിച്ചത്. ഇതില്‍ 12പേരുടെ ജീവന്‍ രക്ഷിക്കാനായി. 66 പേരുടെ മൃതദേഹം കിട്ടി. ദിനേശ്കുമാര്‍ (22), കാര്‍ത്തിക (21), പ്രിയദര്‍ശിനി (11), കസ്തൂരി (20) എന്നിവരെയാണ് ഇനി കണ്ടെത്താനുണ്ട്. നാട്ടുകാരുടെ നേതൃത്വത്തില്‍ ഇപ്പോഴും ഇവിടെ തിരച്ചില്‍ നടക്കുന്നു. ദുരന്തത്തിലുണ്ടായ നഷ്ടം 88.41 ലക്ഷം ആണെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.