ചിഹ്നമുറപ്പിച്ച് പി.ജെ കളത്തിൽ
text_fieldsതൊടുപുഴ: ചിഹ്നത്തിെൻറ അകമ്പടിയോടെ പി.ജെ. ജോസഫ് കളത്തിലേക്ക്. കോവിഡ് ചികിത്സക്കുശേഷം നിരീക്ഷണവും വിശ്രമവും പൂർത്തിയാക്കി തിങ്കളാഴ്ച വൈകീട്ടോടെയാണ് യു.ഡി.ഫ് സ്ഥാനാർഥി പി.ജെ. ജോസഫ് തൊടുപുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായത്.
ചിഹ്നം സംബന്ധിച്ച ആശയക്കുഴപ്പം ഉള്ളതിനാൽ ചുവരെഴുത്തിലും പോസ്റ്ററിലും അനൗൺസ്മെൻറുകളിലടക്കം ജോസിഫിെൻറ പേരുമാത്രം പറഞ്ഞായിരുന്നു പ്രചാരണം.
പല കാലങ്ങളിലായി ആന, കുതിര, സൈക്കിൾ, രണ്ടില, ചെണ്ട ചിഹ്നങ്ങൾ ഉപയോഗിച്ചശേഷമാണ് ജോസഫ് 'ട്രാക്ടർ ഒാടിക്കുന്ന കർഷകൻ' സ്വന്തമാക്കുന്നത്.
രണ്ടില ചിഹ്നം ജോസ് കെ.മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് എമ്മിന് അനുവദിച്ച് കോടതി തീരുമാനം വന്നതോടെയാണ് പുതിയ ചിഹ്നത്തിനായി പി.ജെ. ജോസഫ് നീക്കം ആരംഭിച്ചത്.
സംസ്ഥാന പാർട്ടിയുടെ പദവിയില്ലാത്തതിനാൽ സ്വതന്ത്രരായി മത്സരിക്കേണ്ടിവരുന്നത് മൂലമുണ്ടാകുന്ന പ്രതിസന്ധി മറികടക്കാൻ പി.സി. തോമസിെൻറ കേരള കോൺഗ്രസുമായി ജോസഫ് വിഭാഗം ലയിക്കുകയായിരുന്നു.
തുടർന്നാണ് ട്രാക്ടർ ഒാടിക്കുന്ന കർഷകൻ എന്ന ചിഹ്നം ആവശ്യപ്പെടാൻ തീരുമാനിക്കുന്നത്. ട്രാക്ടർ കർഷകരുമായി ഏറ്റവും അടുത്ത ചിഹ്നമാണെന്നും അത് ലഭിച്ചതിൽ സന്തോഷമുണ്ടെന്നുമായിരുന്നു പി.ജെയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.