കളിയുപകരണങ്ങൾ നവീകരിച്ചു; മലങ്കര പാർക്കിന് പുതുമോടി
text_fieldsമുട്ടം: മലങ്കര ടൂറിസം പദ്ധതി പ്രദേശത്തെ കുട്ടികളുടെ പാർക്ക് നവീകരിച്ചു. വർഷങ്ങളായി തകർന്നുകിടന്ന കളിയുപകരണങ്ങളാണ് അറ്റകുറ്റപ്പണി നടത്തിയും ചായംപൂശിയും മനോഹരമാക്കിയത്. മങ്കി ക്ലൈംബര്‍, എലിഫന്റ് റൈഡര്‍, സീസോ, സ്ലൈഡുകള്‍, ഊഞ്ഞാലുകള്‍ തുടങ്ങി പാര്‍ക്കിലെ 16 കളിയുപകരണങ്ങളും 20 ബെഞ്ചുകളുമാണ് പുനരുദ്ധരിച്ചത്. ഇവയെല്ലാം അറ്റകുറ്റപ്പണി നടത്തിയും പെയിന്റ് ചെയ്തും ആകര്‍ഷകമാക്കി.
കാലപ്പഴക്കംകൊണ്ട് നിറമങ്ങി അനാകര്‍ഷകമായ നിലയിലായിരുന്നു റൈഡുകളെല്ലാം. ഇപ്പോള്‍ കുട്ടികളെ ആകർഷിക്കുന്ന നിലയിലായിട്ടുണ്ട്. കുട്ടികള്‍ ചവിട്ടിക്കയറി ഊര്‍ന്നിറങ്ങുന്ന മൂന്നു റൈഡുകളുടെയും പടവുകള്‍ ദ്രവിച്ച നിലയിലായിരുന്നു. ഇവയെല്ലാം മാറ്റി. സൈക്കിള്‍ റൈഡിന്റെയും തകരാര്‍ പരിഹരിച്ചു. എലിഫന്റ് റൈഡിന്റെ കമ്പികള്‍ നശിച്ചിരുന്നു. അതും ശരിയാക്കി. ചാരുബെഞ്ചിലെ ഊഞ്ഞാലിന്റെ മേല്‍ക്കൂരയുടെ ഇളക്കവും ഇല്ലാതാക്കി. മലങ്കര ജലാശയം സന്ദര്‍ശിക്കാനെത്തുന്നവര്‍ ഏറ്റവും കൂടുതല്‍ സമയം ചെലവിടുന്നത് കുട്ടികളുടെ പാർക്കിലാണ്. 2019ല്‍ പാര്‍ക്ക് സ്ഥാപിച്ചതിനുശേഷം അറ്റകുറ്റപ്പണിയോ നവീകരണമോ നടത്തിയിരുന്നില്ല. കുടയും ഡെസ്കും ക്രിസ് ക്രോസ് റൈഡറുമടക്കം ഏതാനും പുതിയ കളിയുപകരണങ്ങള്കൂടി വൈകാതെ ഇവിടേക്കെത്തുമെന്ന് അധികൃതര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.