ഇടുക്കിക്ക് പ്ലസ് ടു; ഹയർ സെക്കൻഡറി പരീക്ഷയിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനം ഇടുക്കി ജില്ലക്ക്
text_fieldsതൊടുപുഴ: ഹയർ സെക്കൻഡറി പരീക്ഷയിൽ ഇടുക്കി ജില്ലക്ക് മികച്ച ജയം. 83.44 ശതമാനമാണ് വിജയം. വിജയശതമാനത്തിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനം ഇടുക്കിക്കാണ്. 80 സ്കൂളുകളിൽ നിന്ന് 9813 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 8188 വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. 1216 വിദ്യാർഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. ടെക്നിക്കൽ സ്കൂൾ വിഭാഗത്തിൽ 65 ശതമാനമാണ് വിജയം. 141 പേർ പരീക്ഷ എഴുതിയപ്പോൾ 93 പേർ ഉപരിപഠനത്തിന് അർഹരായി. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത് ആറ് വിദ്യാര്ഥികളാണ്. ഓപ്പൺ സ്കൂൾ വിഭാഗത്തിൽ 396 വിദ്യാർഥികൾ പരീക്ഷ എഴുതിയപ്പോൾ 153 പേർ ഉപരിപഠനത്തിന് അർഹരായി. വിജയശതമാനം 38. മൂന്ന് വിദ്യാർഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷയില് 68.57 ശതമാനമാണ് ജില്ലയിലെ വിജയം. 1015 പേര് പരീക്ഷ എഴുതിയപ്പോള് 696 പേര് ഉപരിപഠനത്തിന് യോഗ്യത നേടി.ഹയർ സെക്കൻഡറി പരീക്ഷയിൽ ജില്ലയിലെ മൂന്നു സ്കൂളുകൾ നൂറു ശതമാനം വിജയം കൈവരിച്ചു. പീരുമേട് മോഡൽ റസിഡൻഷ്യൽ എച്.എസ്.എസ്, മൂന്നാർ മോഡൽ റസിഡൻഷ്യൽ സ്കൂൾ, അട്ടപ്പള്ളം സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം എച്.എസ്.എസ് എന്നീ സ്കൂളുകളാണ് നൂറുമേനി കൊയ്തത്. കഴിഞ്ഞ വർഷത്തെക്കാൾ വിജയശതമാനത്തിൽ ഇക്കുറി നേരിയ കുറവുണ്ട്. ഹയർ സെക്കൻഡറിയിൽ കഴിഞ്ഞ തവണ 84.57 ശതമാനമായിരുന്നു. വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ 71.24 ശതമാനമായിരുന്നു.
സ്കൂളുകളും വിജയ ശതമാനവും
ഗവ.എച്ച്എസ്എസ് അമരാവതി (62.32), ഗവ. തമിഴ് എച്ച്എസ്എസ്, ദേവികുളം (18.39),ഗവ. എച്ച്എസ്എസ്, കല്ലാർ (89.11), ഗവ.എച്ച്എസ്എസ്, കുമളി (62.69), ഗവ.എച്ച്എസ്എസ്, കുഞ്ചിത്തണ്ണി (88.54), ഗവ. ട്രൈബൽ എച്ച്എസ്എസ്, മുരിക്കാട്ടുകുടി (75.51)
സിപിഎം ഗവ.എച്ച്എസ്എസ്, പീരുമേട് (27.40), ഗവ. ട്രൈബൽ എച്ച്എസ്എസ്, പൂമല (74.36),ഗവ.എച്ച്എസ്എസ്, രാജക്കാട്, പൊൻമുടി (79.05), ഗവ. ജിഎച്ച്എസ്എസ്, തൊടുപുഴ (92.68), ഗവ.എച്ച്എസ്എസ്, വെള്ളത്തൂവൽ (60.14), ഗവ.എച്ച്എസ്എസ്, കുറ്റിപ്ലങ്ങാട് (38.89)
ഗവ.എച്ച്എസ്എസ്, കുടയത്തൂർ (84.06), ഗവ. വിഎച്ച്എസ്എസ്, രാജകുമാരി (60.00), മുള്ളരിങ്ങാട് എച്ച്എസ്എസ്, മുള്ളരിങ്ങാട് (86.67)
നെഹ്റു സ്മാരക പഞ്ചായത്ത് എച്ച്എസ്എസ്, പുറ്റടി (57.38), സെന്റ് ജോർജ് എച്ച്എസ്എസ്, മുതലക്കോടം (93.64), സെന്റ് മേരീസ് എച്ച്എസ്എസ്, കാളിയാർ (94.37), സെന്റ് ജോസഫ്സ് എച്ച്എസ്എസ്, കരിമണ്ണൂർ (93.55), എൻ.എസ്.എസ് എച്.എസ്.എസ്, മണക്കാട് (71.52)
സെന്റ് അഗസ്റ്റിൻസ് എച്ച്എസ്എസ്, കരിംകുന്നം (81.33), സെന്റ് മേരീസ് എച്ച്എസ്എസ്, അറക്കുളം (93.68), സെന്റ് ജോർജ് എച്ച്എസ്എസ്, വാഴത്തോപ്പ് നോർത്ത് (89.30), നങ്കിസിറ്റി എസ് എൻ എച്ച്എസ്എസ്, കഞ്ഞിക്കുഴി (90.91), സെന്റ് മേരീസ് എച്ച്എസ്എസ്, മുരിക്കാശ്ശേരി (97.17)
സെന്റ് ജോർജ്ജ് എച്ച്എസ്എസ്, കട്ടപ്പന (98.97), സെന്റ് തോമസ് എച്ച്എസ്എസ്, ഇരട്ടയാർ (96.25), എൻഎസ്എസ് എച്ച്എസ്എസ്, കൂട്ടാർ (53.90), എസ്എൻവി എച്ച്എസ്എസ്, എൻആർ സിറ്റി (95.59), സെന്റ് മേരീസ് എച്ച്എസ്എസ്, വെള്ളാരംകുന്ന് (99.32), സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസ്, ചീന്തലാർ (63.08), എഫ്എംജി എച്ച്എസ്എസ്, കൂമ്പൻപാറ (94.79), എസ്എൻഡിപി വിഎച്ച്എസ്എസ്, അടിമാലി (87.05) സെന്റ് സേവ്യേഴ്സ് എച്ച്എസ്എസ്, ചെമ്മണ്ണാർ (98.94), എസ് ജെ എച്ച്എസ്എസ്, വെള്ളയാംകുടി (97.96), സെന്റ് ഫിലോമിനാസ് എച്ച്എസ്എസ്, ഉപ്പുതറ (96.46), സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസ്, വഴിത്തല (93.53), സെന്റ് ജോസഫ്സ് എച്ച്എസ്എസ്, പെരുവന്താനം (89.44)
എംകെഎൻഎം എച്ച്എസ്എസ്, കുമാരമംഗലം (95.98), സെന്റ് തോമസ് എച്ച്എസ്എസ്, തങ്കമണി (91.89), എസ്.ടി. മേരീസ് എച്ച്എസ്എസ്, മേരികുളം, അയ്യപ്പൻകോവിൽ (87.84), എസ്.ടി. തോമസ് ഇഎം എച്ച്എസ്എസ്, അട്ടപ്പള്ളം, കുമിളി (100.00), ഒസാനം ഇഎം എച്ച്എസ്എസ്, കട്ടപ്പന (98.90), എസ്.ടി. സെബാസ്റ്റ്യൻസ് എച്ച്എസ്എസ്, നെടുങ്കണ്ടം (91.92), എസ്.ടി. ജോർജ് എച്ച്എസ്എസ്, പാറത്തോട് (90.59), ഷെം എച്ച്എസ്എസ്, മൂലമറ്റം (98.25), മരിയഗിരി എച്ച്എസ്എസ് പീരുമേട് (62.50), ജയറാണി ഇഎംഎച്ച്എസ്എസ് തൊടുപുഴ (98.41), ഗവ. എച്ച്എസ്എസ്, മറയൂർ (45.16), ഗവ. എച്ച്എസ്എസ്, തോപ്രാങ്കുടി (66.67), ഗവ. ട്രൈബൽ എച്ച്എസ്എസ്, പെരിങ്ങാശ്ശേരി (78.13), ഗവ. എച്ച്എസ്എസ്, പണിക്കൻകുടി, കൊന്നത്തടി (78.47), ഗവ. എച്ച്എസ്എസ്, പതിനാറാംകണ്ടം, വാത്തിക്കുടി (82.83), വാഗവരായി ഗവ. എച്ച്എസ്എസ് (35.90)
ചന്തുവരൈ ഗവ. എച്ച്എസ്എസ്, എസ്.പി.പുരം (72.22), ഏലപ്പാറ പഞ്ചായത്ത് എച്ച്എസ്എസ് (40.48), വണ്ടിപ്പെരിയാർ പഞ്ചായത്ത് എച്ച്എസ്എസ് (72.37), എംഇഎസ് എച്ച്എസ്എസ്, വണ്ടൻമേട് (92.75), ഓക്സിലിയം എച്ച്എസ്എസ്, കട്ടപ്പന (52.03), മോഡൽ റെസിഡൻഷ്യൽ സ്കൂൾ, മൂന്നാർ (100.00), ഗവ. എച്ച്എസ്എസ്, ബൈസൺവാലി (56.60), ഗവ. ട്രൈബൽ എച്ച്എസ്എസ്, കട്ടപ്പന (97.89), ഗവ. എച്ച്എസ്എസ്, വാഗമൺ (49.37), ഗവ. എച്ച്എസ്എസ്, അണക്കര (90.43), ഗവ. എച്ച്എസ്എസ്, വട്ടവട (27.27), ഗവ. മോഡൽ റസിഡൻഷ്യൽ എച്ച്എസ്എസ്, പീരുമേട് (100.00), ഗവ.എച്ച്എസ്എസ്, ചിന്നക്കനാൽ (14.29), ഗവ.എച്ച്എസ്എസ്, കോടിക്കുളം (69.23), ഗവ.എച്ച്എസ്എസ്, മുട്ടം (62.50)
ഗവ.എച്ച്.എസ്.എസ്., നെടുകണ്ടം (74.23), എസ്ജെ എച്ച്എസ്എസ്, കല്ലയന്താനി (84.78), സെന്റ് മേരീസ് എച്ച്എസ്എസ്, മരിയാപുരം (91.84)
സെന്റ് ജോർജ് എച്ച്എസ്എസ്, കല്ലാനിക്കൽ (70.93), എസ്എം എച്ച്എസ്എസ്, മാങ്കുളം (93.62), സെന്റ് സെബാസ്റ്റ്യൻ എച്ച്എസ്എസ്, പുറപ്പുഴ (74.29), മാർ ബേസിൽ വിഎച്ച്എസ്എസ്, സേനാപതി (96.30), സെന്റ് മേരീസ് എച്ച്എസ്എസ്, വെള്ളാരംകുന്ന് (99.32), ഏകലവ്യ മോഡൽ റെസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂൾ, പൈനാവ് (83.33).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.