യുവാവിനെ ആളുമാറി കസ്റ്റഡിയിലെടുത്തു: അബദ്ധം മനസ്സിലായപ്പോൾ വിട്ടയച്ചു
text_fieldsതൊടുപുഴ: മയക്കുമരുന്ന് ബന്ധമുണ്ടെന്നാരോപിച്ച് യുവാവിനെ എക്സൈസ് സംഘം ആളുമാറി കസ്റ്റഡിയിലെടുക്കാൻ ശ്രമം. അബദ്ധം മനസ്സിലായപ്പോൾ തൊടുപുഴ പൊലീസിെൻറ സാന്നിധ്യത്തില്‍ യുവാവിനെ വിട്ടയച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവാവിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെ വെങ്ങല്ലൂര്‍ ഷാപ്പുംപടിയിലാണ് സംഭവം. വെങ്ങല്ലൂര്‍ സ്വദേശജി ബാസിത് നവാസിനെയാണ് (23) എക്സൈസ് സംഘം പിടികൂടി വിലങ്ങുവെച്ചത്. രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തില്‍ തൊടുപുഴ എക്സൈസ് സി.ഐ. പത്മകുമാറിെൻറ നേതൃത്വത്തില്‍ എം.ഡി.എം.എ ലഹരിമരുന്നുമായി ഒരു യുവാവിനെ കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യംചെയ്യലിൽ മയക്കുമരുന്ന് നല്‍കിയത് ബാസിത് എന്നയാളെന്ന് യുവാവ് മൊഴിനല്‍കി. തുടര്‍ന്ന് സ്ഥലത്തെത്തിയ എക്സൈസ് സംഘത്തെ കണ്ടതോടെ കുറച്ച് യുവാക്കള്‍ ഓടിരക്ഷപ്പെട്ടു. ഈസമയം പുഴയിലേക്ക് കുളിക്കാന്‍പോയ ബാസിതിനെ വിലങ്ങുവെച്ച് ദേഹപരിശോധന നടത്തി.
ബഹളംകേട്ട് നാട്ടുകാരും ബാസിതിെൻറ പിതാവും ഇവിടേക്ക് എത്തി. ഇവര്‍ എക്സൈസിെൻറ നടപടിയെ ചോദ്യംചെയ്തു. ഏറെ സമയത്തിനുശേഷം എക്സൈസിെൻറ പക്കലുള്ള ഫോട്ടോയും ഫോണ്‍ നമ്പറും പരിശോധിച്ചപ്പോഴാണ് ആളുമാറിയത് മനസ്സിലാകുന്നത്. തുടന്നാണ് യുവാവിനെ വിട്ടയച്ചത്. തന്നെ എക്സൈസ് സംഘം മര്‍ദിച്ചെന്ന് ബാസിതും കൃത്യനിര്‍വഹണം തടസ്സെപ്പടുത്തിയെന്നും കൈയേറ്റം ചെയ്തെന്നും ആരോപിച്ച് എക്സൈസും പൊലീസിൽ പരാതി നല്കി. യുവാവിനെ മര്‍ദിച്ചിട്ടില്ലെന്നാണ് എക്സൈസ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.