വനിത ദിനത്തിൽ സ്റ്റേഷൻ ഭരണം സൂപ്പറാക്കി വനിത പൊലീസ്
text_fieldsതൊടുപുഴ: ലോക വനിത ദിനത്തിൽ ജില്ലയിലെ സ്റ്റേഷനുകളുടെ ഭരണം വിജയകരമായി നിയന്ത്രിച്ച് വനിത പൊലീസ്. തിങ്കളാഴ്ചത്തെ സ്റ്റേഷെൻറ ദൈനംദിന കാര്യങ്ങളുടെയെല്ലാം ചുമതല വനിത പൊലീസുകാരെ ഏൽപിക്കുകയായിരുന്നു. വനിതകൾ സ്റ്റേഷൻ ഭരണം സൂപ്പറാക്കിയെന്ന് മേലുദ്യോഗസ്ഥരുടെ സാക്ഷ്യപത്രം കൂടിയായപ്പോൾ എല്ലാവരും ഹാപ്പി.
തൊടുപുഴയിൽ എസ്.െഎ ടി.ജെ. ലില്ലിയുടെ നേതൃത്വത്തിൽ സ്റ്റേഷൻ ഒാഫിസർ, പാറാവ്, പി.ആർ.ഒ, ജി.ഡി തുടങ്ങി സുപ്രധാന ജോലികളെല്ലാം നിർവഹിച്ചത് വനിതകളാണ്. കട്ടപ്പന: സിവിൽ ഡിഫൻസുമായി ബന്ധപ്പെട്ട പരിശീലനവും നഗരത്തിൽ പട്രോളിങ്ങും വനിത പൊലീസ് തന്നെ നടത്തി.
വരാന്തയിലെ പാറാവ് മുതൽ എസ്.എച്ച്.ഒയുടെ കസേര വരെ അവർ കൈയടക്കി. നഗരത്തിലെ പട്രോളിങ്ങിലും പരിശീലന പരിപാടികളിലും തങ്ങൾ ഒട്ടും പിന്നിലല്ലെന്ന് തെളിയിക്കുന്നതായിരുന്നു ഇവരുടെ പ്രകടനം.
എസ്.ഐ ഡി. പ്രസന്നകുമാരിക്കായിരുന്നു സ്റ്റേഷൻ ചുമതല. എസ്.സി.പി.ഒ ജോളി ജോസഫ് ജി.ഡി. ചാർജ് ഏറ്റെടുത്തു. സി.പി.ഒ എസ്.ആർ. ശ്രീകല സർവിസ് പിസ്റ്റളുമായി പാറാവ് നിന്നപ്പോൾ പി.ആർ.ഒയുടെ ചുമതല സി.പി.ഒ പ്രീതിക്കും എമർജൻസി വിഭാഗത്തിേൻറത് സി.പി.ഒ വി. റസിയക്കും ആയിരുന്നു. ഗതാഗത നിയമലംഘനവുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്തായിരുന്നു തുടക്കം. തുടർന്ന് വന്ന ഏഴ് പരാതികളിൽ അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.