'മൂന്ന് മണിക്കൂർ വരെ കുളിക്കുന്ന പത്താംക്ലാസുകാരൻ'; കോവിഡിെൻറയും അടച്ചിടലിെൻറയും കാലത്ത് കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ
text_fieldsസ്കൂളും കൂട്ടുകാരും പിരിഞ്ഞ കുട്ടികൾ ഒന്നരവർഷമായി വീടകങ്ങളിൽ സ്വയം തീർത്ത ലോകത്താണ്. പലർക്കും ബാല്യത്തിെൻറ നിറം നഷ്ടപ്പെടുന്ന അവിടെ അരക്ഷിതത്വത്തിെൻറയും ആകുലതകളുടെയും ഇരുൾ പടരുന്നു. ശാരീരികവും മാനസികവുമായ സമ്മർദങ്ങളിൽ പിടിച്ചുനിൽക്കാനാവാതെ ചിലർ ഡിജിറ്റൽ പ്രലോഭനങ്ങൾക്ക് അടിപ്പെടുേമ്പാൾ മറ്റുചിലർ ജീവിതത്തോടുതന്നെ കലഹിക്കുന്നു. കോവിഡിെൻറയും അടച്ചിടലിെൻറയും കാലത്ത് ഇടുക്കി ജില്ലയിലെ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങളെയും അവയുടെ കാരണങ്ങളെയും കുറിച്ച് അന്വേഷണം ഇന്ന് മുതൽ........
'സാേറ ഭയങ്കര ദേഷ്യമാണ്. ഭക്ഷണം കഴിക്കുന്നില്ല. രാത്രി ഉറക്കമില്ല. ഏതു നേരത്തും മൊബൈൽ ഫോൺ കുത്തിക്കൊണ്ടിരിക്കും. വഴക്കുപറഞ്ഞാൽ അവൻ വാതിലടച്ചകത്തിരിക്കും' ജില്ലയിലെ ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിന് മുന്നിൽ എത്തിയ ആറാം ക്ലാസുകാരെൻറ മാതാവ് പറഞ്ഞുതുടങ്ങിയതിങ്ങനെയാണ്. 'പഠിക്കാനൊക്കെ മിടുക്കനായിരുന്നു. പക്ഷേ, കുറച്ചുനാളായി എല്ലാരോടും ദേഷ്യം. പുറത്തേക്കിറങ്ങാൻ പറഞ്ഞാൽ അകത്ത് തന്നെ ഇരിക്കുമെന്ന് പറയും. ഫോൺ കൊടുക്കാതിരുന്നാൽ ആ ദേഷ്യത്തിൽ വീട്ടിലെ സാധനങ്ങളൊക്കെ നശിപ്പിക്കും. ആദ്യമൊക്കെ ശരിയാകുമെന്ന് കരുതി. എന്നാൽ, ഞങ്ങൾക്ക് ഇപ്പോൾ എന്ത് ചെയ്യണമെന്നറിയില്ല. ഒന്ന് സഹായിക്കണം'. പറഞ്ഞു തീരുേമ്പാഴേക്കും ആ മാതാവ് പൊട്ടിക്കരഞ്ഞുതുടങ്ങി.
ഇത് ജില്ലയിലെ ഒറ്റപ്പെട്ട സംഭവമല്ല. ഇത്തരത്തിൽ കുട്ടികളുടെ മാനസികവും ശാരീരികവുമായി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് ഒാരോ ദിവസവും പുറത്തുവരുന്നത്. ഗൗരവ സ്വഭാവത്തിലുള്ള ഇത്തരം 20 കേസുകൾ വരെ മാസത്തിൽ ജില്ലയിലെ മാനസികാരോഗ്യ വിദഗ്ധരുടെ മുന്നിൽ എത്തുന്നുണ്ട്. കോവിഡ് കാലത്ത് സമപ്രായക്കാരായ കുട്ടികളുമായി കൂടിച്ചേരലുകൾ ഇല്ലാതായതും വീടുകളിൽ തന്നെ കഴിഞ്ഞു കൂടേണ്ടിവരുന്നതുമാണ് പല കുട്ടികളിലും മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്നാണ് കണ്ടെത്തൽ.
അപ്രതീക്ഷിതമായി എത്തിയ അടച്ചുപൂട്ടൽ എല്ലാവരെയും ദുരിതത്തിലാക്കിയെങ്കിലും മുതിർന്നവർ നേരിടുന്നതിനെക്കാൾ തീവ്രമാണ് ഇൗ സാഹചര്യം കുട്ടികളിൽ ഉണ്ടാക്കുന്ന ആശങ്കയും ആശയക്കുഴപ്പങ്ങളും ആകുലതകളും. പലപ്പോഴും ഇത് തിരിച്ചറിയാൻ വൈകുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഓൺലൈൻ ക്ലാസുകളുടെ ഭാഗമായി മൊബൈൽ ലഭ്യമാകുന്ന സാഹചര്യം എത്തിയതോടെ ചില കുട്ടികൾ മുഴുവൻ സമയവും ഓൺലൈൻ-മൊബൈൽ ഗെയിമുകളുടെ ലോകത്തായി. കൂടുതൽ സമയം മൊബൈലിൽ ചെലവഴിക്കുന്നതും ഗെയിമുകൾക്ക് അടിമകളാകുന്നതും ഗുരുതര മാനസിക പ്രശ്നങ്ങൾക്കും ആത്മഹത്യകളിലേക്കും വരെ തള്ളിവിടുന്നു.
ജീവനൊടുക്കിയത് 24 കുട്ടികൾ
ഒന്നരവർഷത്തിനിടെ 24 കുട്ടികളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിവിധ കാരണങ്ങളാൽ ജീവനൊടുക്കിയത്. കുടുംബത്തിലെ പ്രശ്നങ്ങൾ, അച്ഛനമ്മമാരുടെ ശകാരം, അപകർഷതബോധം, പഠനത്തിലെ പിന്നാക്കാവസ്ഥ, മൊബൈലിെൻറ സ്വാധീനം എന്നിവയാണ് കാരണമായി പറയുന്നത്. ആത്മഹത്യ ചെയ്ത കുട്ടികളിൽ പഠനത്തിൽ മിടുക്കരായവരുമുണ്ട്. രക്ഷിതാക്കൾ പോലും പലപ്പോഴും ഏറെ വൈകിയാണ് കാര്യങ്ങൾ മനസ്സിലാക്കുന്നത്. രക്ഷിതാക്കൾക്ക് നിസ്സാരമെന്ന് തോന്നുന്ന കാര്യങ്ങളിലാണ് പൂത്തുമ്പികളെപ്പോലെ പാറിനടന്ന ഇവർ സ്വയം മരണം തെരഞ്ഞെടുത്തത്.
അതിക്രമം വർധിക്കുന്നു
കോവിഡ് കാലത്ത് വീടിെൻറ അകത്തളത്തിലും കുട്ടികൾ സുരക്ഷിതരല്ലെന്ന് തെളിയുന്ന സംഭവങ്ങളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2020 ജനുവരി മുതൽ 2021ജൂലൈ ആദ്യവാരം വരെ 112ഓളം ലൈംഗിക അതിക്രമ കേസുകൾ റിപ്പോർട്ട് ചെയ്തു.
ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം 24 കേസുകളും രജിസ്റ്റർ ചെയ്തു. ലൈംഗികാതിക്രമം, ദേഹോപദ്രവം, സംരക്ഷണം നൽകാതിരിക്കൽ തുടങ്ങിയവയാണ് കേസുകളിൽ അധികവും. പ്രതി ചേർക്കപ്പെട്ടവർ കുട്ടികളുടെ അടുത്ത ബന്ധുക്കളോ അയൽവാസികളോ പരിചയക്കാരോ ആണ്. ജില്ലയിൽ നവജാതുശിശു ഉൾപ്പെടെ നാല് കുട്ടികളാണ് ഈ കാലയളവിൽ കൊല്ലപ്പെട്ടത്.
മൂന്ന് മണിക്കൂർ വരെ കുളിക്കുന്ന പത്താംക്ലാസുകാരൻ
ഒരുദിവസം മൂന്ന് മണിക്കൂർ വരെ മകൻ കുളിച്ചുകൊണ്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട മാതാവ് കാര്യം തിരക്കി. പത്താം ക്ലാസുകാരെൻറ മറുപടി അമ്പരപ്പിക്കുന്നതായിരുന്നു. 'എല്ലായിടത്തും കൊറോണയാണ് അമ്മേ. എെൻറ ഷർട്ടിൽ കൊറോണയുണ്ടെന്ന് തോന്നുന്നു. എന്നെ തൊടണ്ട. നിങ്ങൾക്കും വന്നാലോ. ഞാൻ കുളിച്ചുകഴിയട്ടെ'. ആദ്യം അത്ര ശ്രദ്ധിച്ചില്ലെങ്കിലും വീണ്ടും ആവർത്തിച്ചതോടെ അമ്മ മാനസികാരോഗ്യ വിദഗ്ധെൻറ സഹായംതേടി. സമാന സ്വഭാവമുള്ള കേസുകൾ അടുത്തിടെ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കുട്ടിയെ ഇത്തരത്തിൽ ചിന്തിക്കാൻ പ്രേരിച്ചത് നിലവിലെ സാഹചര്യത്തിൽനിന്നുണ്ടായ അമിത ഉത്കണ്ഠയാണ്. കുട്ടിക്ക് ഒരേ ചിന്തതന്നെ കടന്നുവരുന്നതാണ് ഇതിന് പിന്നിലെന്നും ഇത്തരം കേസുകളിൽ ചികിത്സയടക്കം വേണ്ടിവരുമെന്നും ആരോഗ്യവിദഗ്ധർ പറയുന്നു.
ഒന്നര വർഷമായി സ്കൂളിലെത്താൻപോലും കഴിയാത്ത കുട്ടികളിൽ സങ്കടം, നിരാശ, അമിത ഉത്കണ്ഠ തുടങ്ങിയവ കൂടിവരുന്നതായാണ് റിപ്പോർട്ട്. ഓൺലൈൻ ക്ലാസിനായി മൊബൈൽ ഉപയോഗിച്ച് തുടങ്ങിയ പലകുട്ടികളും ഇന്ന് അതിെൻറ അടിമകളാകുന്ന ഗുരുതര സ്ഥിതിവിശേഷവും കണ്ടുവരുന്നു. അടുത്തിടെ കുട്ടികളിൽ വർധിച്ചുവരുന്ന ആത്മഹത്യ പ്രവണതയടക്കം പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണ്. വീടകങ്ങളിലും കുടുംബങ്ങളിലും വലിയ സമ്മര്ദം അനുഭവിക്കുന്ന കുട്ടികളുണ്ട്.
ഓൺലൈൻ ക്ലാസുകളുമായി ബന്ധപ്പെട്ട് പഠിച്ചത് മനസ്സിലാക്കാൻ കഴിയാത്തതും ഇൻറർനെറ്റ് അഡിക്ഷനും കൂട്ടുകാരുമായി ഇടപഴകാന് കഴിയാത്തതും കുട്ടികളിൽ വലിയ രീതിയില് മാനസികപ്രയാസം സൃഷ്ടിക്കുന്നുവെന്നും ഇത് നേരത്തേ തന്നെ തിരിച്ചറിയണമെന്നുമാണ് വിദഗ്ധർ നൽകുന്ന ഉപദേശം.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.