പ്രമുഖ പ്ലാന്‍ററും വ്യവസായിയുമായ മൈക്കിൾ.എ. കള്ളിവയലിൽ നിര്യാതനായി
text_fieldsപീരുമേട്: പ്രമുഖ പ്ലാന്‍ററും വ്യവസായിയുമായ മൈക്കിൾ.എ. കള്ളിവയലിൽ (96) നിര്യാതനായി.. ഹൈറേഞ്ചിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകനും രാജ്യത്തെ ആദ്യ ബ്ലോക്ക് റബർ പ്രോസസിങ് ഫാക്ടറി ഉടമയുമാണ്.
വിളക്കുമാടത്ത് കൊണ്ടുപറമ്പിൽ പരേതനായ കെ.സി.എബ്രഹാമിന്റെ മകനാണ്. പിതാവിനെ പിന്തുടർന്ന് തോട്ടം വ്യവസായത്തിലെത്തിയ മൈക്കിൾ റബർ, ഏലം, തേയില കൃഷി വ്യാപകമായി ആരംഭിച്ചു. ഒട്ടേറെ തോട്ടങ്ങളുടെ സാരഥ്യം ഏറ്റെടുത്തു. 1959–ൽ മോട്ടർ വ്യവസായ രംഗത്തേക്ക് എത്തി. . ഏന്തയാർ മർഫി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ, ജെ.ജെ.മർഫി മെമ്മോറിയൽ പബ്ലിക് സ്കൂൾ, മുണ്ടക്കയം പാപ്പൻ മെമ്മോറിയൽ പബ്ലിക് സ്കൂൾ എന്നിവയുടെ സ്ഥാപകൻ ആണ് . കുട്ടിക്കാനത്ത് മരിയൻ കോളജ് സ്ഥാപിക്കുന്നതിനു സ്ഥലം വിട്ടു നൽകിയതും മൈക്കിൾ കള്ളിവയലിൽ ആയിരുന്നു. സ്കൂളുകൾ, പള്ളികൾ, ആശുപത്രി, ആശ്രമം, മഠങ്ങൾ എന്നിവ സ്ഥാപിക്കുന്നതിനും സ്ഥലം വിട്ടു നൽകി.
10 വർഷം പെരുവന്താനം പഞ്ചായത്തംഗമായും ദീർഘകാലം പെരുവന്താനം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായും പ്രവർത്തിച്ചു.കേരള കാത്തലിക് ട്രസ്റ്റ് പ്രസിഡൻ്റായി 31 വർഷം പ്രവർത്തിച്ചു. റബർ ബോർഡ് വൈസ് ചെയർമാൻ, മുണ്ടക്കയം പ്ലാന്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ്, മുണ്ടക്കയം ക്ലബ് പ്രസിഡന്റ്, കോട്ടയം ജില്ലാ അമച്വർ അത്‌ലറ്റിക് അസോസിയേഷൻ പ്രസിഡന്‍റ ''പീരുമേട് വന്യജീവി സംരക്ഷണ സമിതി പ്രസിഡൻ്റ് എന്നീ പദവികൾ വഹിച്ചു.
കുരുവിനാക്കുന്നേൽ കുടുംബാംഗം മേരി (മറിയാമ്മ) ആണ് ഭാര്യ. മക്കൾ: റാണി ( ആലപ്പുഴ), വിമല (യു.എസ്.എ), അന്ന ഗീത (യു.എസ്.എ), ജോസഫ് (പ്ലാന്റർ), റോഷൻ (യു.കെ.). മരുമക്കൾ: ജോൺ നേരോത്ത് (ആലപ്പുഴ), പർവേശ് എസ്. മുഹമ്മദ് (യു.എസ്.എ), വർഗീസ് കാപ്പിൽ (യു.എസ്.എ), പ്രീതി (കൊല്ലംകുളം കാഞ്ഞിരപ്പള്ളി), ഡോ.അബു എബ്രഹാം (കൊട്ടാരത്തിൽ ,യു.കെ). സംസ്ക്കാരം തിങ്കളാഴ്ച്ച ഉച്ചക്ക് രണ്ടിന് പാലാ വിളക്കുമാടം സെൻ്റ് ഫ്രാൻസിസ് പള്ളി സെമിത്തേരിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.