ക്വാറൻറീൻ കേന്ദ്രമൊരുക്കി ക്ഷേത്ര ഭരണസമിതി
text_fieldsതൊടുപുഴ: വീടുകളിൽ ക്വാറൻറീൻ സൗകര്യമില്ലാത്ത കോവിഡ് ബാധിതർക്ക് ഊട്ടുപുരയിൽ ക്വാറൻറീൻ സൗകര്യമൊരുക്കി കാഞ്ഞിരമറ്റം ശ്രീമഹാദേവക്ഷേത്രം.
അടിയന്തര സേവനത്തിനായി വാഹനവും ക്ഷേത്രഭരണ സമിതി വിട്ടുനൽകിയിട്ടുണ്ട്. വീടുകളിൽ ക്വാറൻറീൻ സൗകര്യമില്ലാത്ത 22, 23, 24 നഗരസഭ വാർഡുകളിലെ കോവിഡ് ബാധിതരെ താമസിപ്പിക്കാനാണ് ക്ഷേത്രത്തിെൻറ ഗൗരീശങ്കരം ഊട്ടുപുരയിൽ സൗകര്യമൊരുക്കിയത്.
ഊട്ടുപുരയിലെ കേന്ദ്രത്തിെൻറ ഉദ്ഘാടനവും വാഹനത്തിെൻറ ഫ്ലാഗ് ഒാഫും നഗരസഭ ചെയർമാൻ സനീഷ് ജോർജ് നിർവഹിച്ചു. ക്ഷേത്രഭരണ സമിതി പ്രസിഡൻറ് ടി.എസ്. രാജെൻറ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ക്ഷേത്ര ഭരണ സമിതി സെക്രട്ടറി പി.ജി. രാജശേഖരൻ, ട്രഷറർ കെ.എസ്. വിജയൻ, നഗരസഭ കൗൺസിലർമാരായ ജിതേഷ് സി. ഇഞ്ചക്കാട്ട്, ശ്രീലക്ഷ്മി സുദീപ്, ക്ഷേത്രം മേൽശാന്തി ദിലീപ് വാസുദേവൻ നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.