ഒറ്റലാങ്കൽ വീട്ടിൽ ബാക്കിയായത് മൂന്ന് ആട്
text_fieldsകൂട്ടിക്കൽ: ഒറ്റലാങ്കൽ വീട്ടിൽ ബാക്കിയായത് മൂന്ന് വളർത്ത് ആടുകൾ മാത്രം. ഒരു കുടുംബത്തിലെ ആറുപേർ മണ്ണിടിച്ചിലിൽ മരിച്ച കാവാലി ഒറ്റലാങ്കൽ വീട്ടിൽ ജീവൻ ബാക്കിയാക്കിയത് ഇവ മാത്രം.
25ഓളം ആടുകളെയാണ് മാർട്ടിനും കുടുംബവും വളർത്തിയത്. ഇൗ മൂന്ന് ആടുകൾ ഉടമസ്ഥർ നഷ്ടപ്പെട്ടതറിയാതെ പുരയിടത്തിലൂടെ മേഞ്ഞു നടക്കുന്നു. ദുരന്തത്തിൽ ആട്ടിൻകൂടും ബാക്കിയായില്ല.
അണക്കെട്ടുകളിൽ നീരൊഴുക്ക് ശക്തം; ആശങ്കയായി ജലനിരപ്പ്
തൊടുപുഴ: വൃഷ്ടിപ്രദേശങ്ങളിൽ ശക്തിയായി തുടരുന്ന മഴയിൽ ആശങ്ക വർധിപ്പിച്ച് സംസ്ഥാനത്തെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു. മഴയുടെ ശക്തി കുറഞ്ഞ ജില്ലകളിൽ പോലും കഴിഞ്ഞ ദിവസത്തെ പെയ്ത്തിൽ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് കൂടിയതിനാൽ വെള്ളത്തിെൻറ അളവ് ഒാരോ മണിക്കൂറിലും ഉയരുകയാണ്. നിലവിലെ ജലനിരപ്പ് അടിസ്ഥാനമാക്കി അണക്കെട്ടുകളിൽ ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചു.
കല്ലാർകുട്ടി, കുണ്ടറ, ഷോളയാർ, മൂഴിയാർ, കക്കി, ഇരട്ടയാർ, ലോവർ പെരിയാർ, പെരിങ്ങൽകുത്ത്, ചുള്ളിയാർ, പീച്ചി അണക്കെട്ടുകളിൽ മൂന്നാംഘട്ട ജാഗ്രത നിർദേശമായ റെഡ് അലർട്ടും മംഗലം, വാഴാനി, ചിമ്മണി, മീങ്കര, കല്ലട, മലമ്പുഴ, നെയ്യാർ, മാട്ടുപ്പെട്ടി, പൊന്മുടി ഡാമുകളിൽ രണ്ടാം ഘട്ട ജാഗ്രത നിർദേശമായ ഒാറഞ്ച് അലർട്ടും ഇടുക്കി, പമ്പ, പോത്തുണ്ടി അണക്കെട്ടുകളിൽ ആദ്യ ജാഗ്രത നിർദേശമായ ബ്ലൂ അലർട്ടുമാണ് പ്രഖ്യാപിച്ചത്.
2403 അടിയാണ് ഇടുക്കി അണക്കെട്ടിെൻറ പൂർണ സംഭരണശേഷി. ഞായറാഴ്ച രാത്രി ഒമ്പത് വരെയുള്ള കണക്ക് പ്രകാരം 2396.32 അടിയാണ് ജലനിരപ്പ്. ഇത് സംഭരണശേഷിയുടെ 92.24 ശതമാനം വരും. 2396.86 അടിയിൽ എത്തിയാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കും. മലങ്കര ഡാമിൽ 39.28 മീറ്ററാണ് ജലനിരപ്പ്. ആറ് ഷട്ടറുകൾ 120 സെ.മീ വീതം തുറന്ന് സെക്കൻഡിൽ 208.78 ക്യുബിക് മീറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്.
ആനയിറങ്കൽ 1204.69 മീറ്റർ, കുണ്ടള 1757.90, കല്ലാർകുട്ടി 456.15, മാട്ടുപ്പെട്ടി 1597.70, പൊൻമുടി 705.50, ലോവർ പെരിയാർ 253, ചെങ്കുളം 846.65 മീറ്റർ, മുല്ലപ്പെരിയാർ നിലവിൽ 131.50 അടി എന്നിങ്ങനെയാണ് ഇടുക്കി ജില്ലയിലെ മറ്റ് അണക്കെട്ടുകളിലെ ജലനിരപ്പ്. ഭൂരിഭാഗം അണക്കെട്ടുകളിലും ജലനിരപ്പ് സംഭരണശേഷിയുടെ 85 ശതമാനം കടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.