Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightRajakkaduchevron_rightകാർ മറിഞ്ഞ്​...

കാർ മറിഞ്ഞ്​ ഡ്രൈവർക്ക്​ പരിക്ക്​

text_fields
bookmark_border
കാർ മറിഞ്ഞ്​ ഡ്രൈവർക്ക്​ പരിക്ക്​
cancel

രാജാക്കാട്: രാജാക്കാട് ടൗണിന് സമീപം കാർ താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞു. കുരങ്ങുപാറ സ്വദേശിയായ ഡ്രൈവർക്ക് നിസ്സാര പരിക്ക്​. ഞായറാഴ്ച ഉച്ചക്ക്​ 2.30നാണ്​ അപകടം.

രാജകുമാരി ഭാഗത്തുനിന്നും അതിവേഗത്തിൽ എത്തിയ കാർ പാറമട ഭാഗത്ത് വളവ് തിരിയാതെ താഴേക്ക്​ മറിയുകയായിരുന്നു. വാഹനം ഓടിച്ച ഉടമക്ക്​ പുറമെ രണ്ട് പേർകൂടി ഒപ്പമുണ്ടായിരുന്നു.

റോഡിന് താഴെയുള്ള വീടി​െൻറ മുറ്റത്തോട് ചേർന്ന് കീഴ്മേലായി നിന്നതിനാൽ വലിയ ദുരന്തം ഒഴിവായി.

ഈ കാർ രാജകുമാരിയിൽ നാലോളം വാഹനങ്ങളിൽ ഇടിച്ചശേഷം നിർത്താതെ പോയിരുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് കസ്​റ്റഡിയിലെടുക്കുന്നതിന്​ രാജാക്കാട് പൊലീസ് റോഡിൽ കാത്തുനിൽക്കെയാണ്​ അപകടത്തിൽപ്പെട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car accidentinjuryRajakkad
Next Story