കിഴക്കാതി മലനിരകളിൽ നീലക്കുറിഞ്ഞി പൂത്തു
text_fieldsരാജാക്കാട്: ഇടുക്കി ജില്ലയിലെ ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ കിഴക്കാതി മലനിരകളിൽ നീലക്കുറിഞ്ഞി പൂത്തു. തുടർച്ചയായി മൂന്നാം വർഷമാണ് പശ്ചിമഘട്ടമലനിരകളിൽ നീലക്കുറിഞ്ഞി പൂവിടുന്നത്.
മൂന്നാറിൽനിന്ന് 40 കിേലാമീറ്റർ ദൂരത്തിലാണ് ഈ നീല വസന്തം. ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ വാക്കോടൻ സിറ്റിയിൽനിന്ന് രണ്ടുകിലോമീറ്റർ സഞ്ചരിച്ചാൽ കിഴക്കാതി മലയുടെ താഴ്വാരത്ത് എത്താം. ഇവിടെനിന്ന് ചെങ്കുത്തായ മലകയറിയാൽ നീലക്കുറിഞ്ഞി പൂവിട്ടത് കാണാം. കഴിഞ്ഞ വർഷവും ശാന്തൻപാറ ഗ്രാമപഞ്ചായത്തിെൻറ അതിർത്തി ഗ്രാമമായ തോണ്ടിമലയിൽ വ്യാപകമായി നീലക്കുറിഞ്ഞി പൂത്തിരുന്നു.
മൂന്ന് ഏക്കറോളം വ്യാപിച്ചു കിടക്കുന്ന മനോഹരദൃശ്യം സഞ്ചാരികൾക്ക് കോവിഡിനെ തുടർന്ന് കാണാനാകാത്ത സ്ഥിതിയാണ്. കോവിഡ് വ്യാപനത്തെ തുടർന്ന് ശാന്തൻപാറ ഗ്രാമപഞ്ചായത്ത് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.