കൊതിയൂറും രുചിവൈവിധ്യങ്ങൾ: തിരക്കേറി റമദാൻ വിപണി
text_fieldsതൊടുപുഴ: റമദാൻ എത്തിയതോടെ ഗ്രാമ- നഗര വ്യത്യാസമില്ലാതെ നോമ്പുതുറ വിഭവ വിപണിയും സജീവമായി. ടൗണുകളിൽ വഴിവാണിഭത്തോടൊപ്പം നോമ്പുതുറ വിഭവങ്ങളുടെ വിൽപനയും കൂടിവരുകയാണ്. ഒട്ടേറെ വ്യത്യസ്ത ഇനങ്ങളാണ് നോമ്പുതുറ വിപണിയിൽ ഇടംപിടിച്ചിരിക്കുന്നത്. പാതയോരങ്ങളിൽ പ്രത്യേകം തയാറാക്കിയ സ്റ്റാളുകളിലും ബേക്കറികളിലും വിഭവങ്ങൾ വാങ്ങാൻ നൂറുകണക്കിനാളുകളാണ് എത്തുന്നത്.
വിവിധ പഴവർഗങ്ങളോടൊപ്പം കൊതിപ്പിക്കുന്ന രുചിയും മണവുമുള്ള വിഭവങ്ങളും എണ്ണ പലഹാരങ്ങളും വിപണി കീഴടക്കുന്നു. വിവിധതരം സമൂസകളാണ് വിപണിയിലെ താരം. ബീഫ്-ചിക്കൻറോൾ, ചിക്കൻ - വെജിറ്റബിൾ- മീറ്റ് സമൂസ, മുട്ട-വെജ്, ചിക്കൻ പഫ്സുകൾ, ചിക്കൻ-മട്ടൻ-വെജ് സാൻവിച്ചുകൾ, ഉന്നക്കായ, ഇറച്ചിപ്പത്തൽ, കായ്പോള, എലാഞ്ചി, ബനാന പോക്കറ്റ്, ചട്ടിപ്പത്തിരി, മുട്ടപ്പത്തൽ, പഴംപൊരി, ഈത്തപ്പഴം പൊരി, റൊട്ടി നിറച്ചത്, കിളിക്കൂട് തുടങ്ങിയവയാണ് പ്രധാന ഇനങ്ങൾ.
ഉച്ചയോടെ വിഭവങ്ങളുമായി വിപണി സജീവമാകും. തുടങ്ങി ഒന്നു രണ്ട് മണിക്കൂറുകൾക്കുള്ള വിറ്റുതീരുകയും ചെയ്യും. തരിക്കഞ്ഞി, ഉലുവാക്കഞ്ഞി എന്നിവയും ചെറിയ ടിന്നുകളിലായി വിൽപനക്കുണ്ട്. നേരത്തേ വിടകങ്ങളിൽ പാചകം ചെയ്തിരുന്ന വിഭവങ്ങളാണ് ഇന്ന് വിപണിയിലേക്ക് എത്തിയിരിക്കുന്നത്. നോമ്പനുഷ്ഠിക്കുന്നവർ മാത്രമല്ല പലഹാരങ്ങളുടെ വ്യത്യസ്ത കണ്ട് ഇതുവഴി പോകുന്നവരെല്ലാം വാങ്ങാറുണ്ടെന്ന് കച്ചടവക്കാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.