വായനയുടെ ജാലകം തുറന്ന്...
text_fieldsകരിമണ്ണൂർ: ദേശീയ വായനദിനത്തോടനുബന്ധിച്ച് ജില്ലയിൽ വിപുല പരിപാടികൾ സംഘടിപ്പിച്ചു. കരിമണ്ണൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വായന വാരാഘോഷത്തോടനുബന്ധിച്ച് സമാഹരിച്ചത് 2000 പുസ്തകങ്ങൾ. എന്റെ ക്ലാസ് ലൈബ്രറിയ്ക്ക് എന്റെ പുസ്തകം എന്ന പരിപാടിയിൽ ശേഖരിച്ച പുസ്തകങ്ങൾ ഉപയോഗിച്ച് 38 ക്ലാസ് ലൈബ്രറികൾ ഒരുക്കി. വാരാഘോഷത്തിന്റെ ആദ്യദിനം എല്ലാ കുട്ടികളും അധ്യാപകരും പുസ്തക ശേഖരത്തിലേയ്ക്കായി പുസ്തകവുമായിട്ടാണ് സ്കൂളിലെത്തിയത്. വായന വരാഘോഷവും പുസ്തക സമാഹരണവും സ്കൂൾ മാനേജർ റവ. ഡോ. സ്റ്റാൻലി പുൽപ്രയിൽ ഉദ്ഘാടനം ചെയ്തു. ഫാ. ജോസ് കിഴക്കേൽ വായനദിന സന്ദേശം നൽകി. വായനദിന പ്രതിജ്ഞ വിദ്യാർത്ഥി പ്രതിനിധി എബിറ്റോം ഷിജോ ചൊല്ലിക്കൊടുത്തു.
കട്ടപ്പന: കട്ടപ്പന ക്രൈസ്റ്റ് കോളേജിൽ വായനദിനാചരണം ഇടുക്കി ജില്ല പാഞ്ചായത്ത് അംഗം ജിജി കെ ഫിലിപ്പ് ടനം ചെയ്തു. ക്രിസ്റ്റീന തോമസ്,റ്റിന്റു ജോർജ്, പി.വി. ദേവസ്യ എന്നിവർ സംസാരിച്ചു. ഇംഗ്ലീഷ് വിഭാഗം മേധാവി ഷിന്റു സെബാസ്റ്റ്യന്‍ കോളേജ് ഐ.ക്യു.എ.സി. കോഓഡിനേറ്റേഴ്സായ ഷാമിലി ജോര്‍ജ്ജ്, ബിനു ജോര്‍ജ്ജ് , എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
നെയ്യശേരി: എസ്.എൻ.സി.എം.എൽ.പി സ്കൂളിൽ വായന മാസാചരണം ജൂലൈ 18 വരെ കൊണ്ടാടും. ഗാന രചയിതാവും ഡ്രാമ ആർട്ടിസ്റ്റും ആയ ഷെമീസ് അസീസ് ഉദ്ഘാടനം ചെയ്തു. നെയ്യശ്ശേരി കവലയിലും പ്രദേശങ്ങളിലും വായന വിളംബര റാലി സംഘടിപ്പിച്ചു.
കുട്ടികൾക്ക് പാട്ടും കളികളും അടങ്ങുന്ന ഡിജിറ്റൽ ക്വിസ് സംഘടിപ്പിച്ചു. വിജയികൾക്ക്ക്ക് ജിജു ജോസ് സമ്മാനവിതരണം നിർവഹിച്ചു. സിഎം സുബൈർ സ്വാഗതവും അരുൺ ജോസ് നന്ദിയും പറഞ്ഞു.
തൊടുപുഴ: കലൂർ ഐപ്പ് മെമ്മോറിയൽ ഹൈസ്കൂളിൽ വായനദിനം പ്രധാനാധ്യാപകൻ ഷാബു കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. മലയാളം അധ്യാപകനായ ബിജു വായനദിന സന്ദേശം നൽകി.
അധ്യാപകരായ സാജൻ സക്കറിയാസ്, സജി ചെറിയാൻ, ഷാജി തോമസ്,അഷ്ബിൻ മാത്യു, ജോഷി ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. നീന ജോയി, സ്മിത ലിജു, ജോയമ്മ സെബാസ്റ്റ്യൻ, നൈസി മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.