റിമാൻഡ് പ്രതിയുടെ ആത്മഹത്യ: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമീഷൻ
text_fieldsതൊടുപുഴ: മുട്ടം ജില്ല ജയിലിൽ റിമാൻഡ് പ്രതി നരിയംമ്പാറ സ്വദേശി മനുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ജയിൽ ഡയറക്ടർ ജനറലും ജില്ല പൊലീസ് മേധാവിയും അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ.
നാലാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് ഹാജരാക്കണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു. പോസ്റ്റ്മോർട്ടം റിപ്പോർട്ട്, ഇൻക്വസ്റ്റ് റിപ്പോർട്ട്, മജിസ്റ്റീരിയൽ റിപ്പോർട്ട് എന്നിവ ജില്ല പൊലീസ് മേധാവി ഹാജരാക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. മനുവിെൻറ ആത്മഹത്യ കസ്റ്റഡിയിലുണ്ടായ കൊലപാതകമാണെന്ന് പിതാവ് നരിയംമ്പാറ മനോജ് പരാതിയിൽ പറഞ്ഞു.
മനുവിെൻറ പേരിൽ കട്ടപ്പന പൊലീസ് ഒക്ടോബർ 24ന് പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്നാണ് മുട്ടം ജയിലിൽ റിമാൻഡ് ചെയ്തത്. മനുവും 17 വയസ്സുള്ള ഒരു പെൺകുട്ടിയും തമ്മിൽ രണ്ടുവർഷമായി പ്രണയത്തിലായിരുന്നുവെന്ന് പിതാവിെൻറ പരാതിയിൽ പറയുന്നു. മനുവിെൻറ മരണവാർത്തയറിഞ്ഞ് പെൺകുട്ടി ആത്മഹത്യ ചെയ്തു. പെൺകുട്ടിക്ക് പ്രായപൂർത്തിയാവുമ്പോൾ വിവാഹം നടത്താൻ മനുവിെൻറ വീട്ടുകാർ തീരുമാനിച്ചിരുന്നതായി പരാതിയിൽ പറയുന്നു. നവംബർ അഞ്ചിനാണ് മനുവിനെ ജയിലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഏഴടി ഉയരത്തിലുള്ള ഗ്രില്ലിൽ തൂങ്ങിമരിച്ചു എന്നത് കളവാണെന്നാണ് പരാതിയിൽ പറയുന്നത്. പോക്കറ്റിൽനിന്ന് കണ്ടെടുത്ത ആത്മഹത്യക്കുറിപ്പിലെ കൈയക്ഷരം മനുവിേൻറതല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.