രേഷ്മ കൊലക്കേസ് നാടാകെ തിരച്ചില്‍; സംഭവസ്ഥലം വിടാതെ പ്രതി
text_fieldsഅടിമാലി: രേഷ്മ കൊല്ലപ്പെട്ട കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന അരുണിനായി നാട്ടിലാകെ തിരച്ചില്‍. എന്നാല്‍, പൊലീസിനെയും നാട്ടുകാരെയും വെട്ടിച്ച് നാലുദിവസവും ഇയാൾ കഴിഞ്ഞത് സംഭവസ്ഥലത്ത് തന്നെ.
കഴിഞ്ഞ വെള്ളിയാഴ്ച സ്കൂള്‍ വിട്ടശേഷമാണ് അരുണ്‍ രേഷ്മയെക്കൂട്ടി പുഴക്കരയിലേക്ക് പോയത്. ഇവര്‍പോയ വഴിക്ക് സമീപത്തെ റിസോര്‍ട്ടിലെ സി.സി ടി.വി ദൃശ്യങ്ങളിൽനിന്ന് രേഷ്മയുടെയും അരുണിെൻറയും ചിത്രം ലഭിച്ചിരുന്നു. ഇതോടെയാണ് അരുണാണ് കൊലപാതകിയെന്ന് പൊലീസും നാട്ടുകാരും സംശയിച്ചത്.
പിന്നീട് അരുണിനായി മേഖലയാകെ അരിച്ചുപെറുക്കി. ഇതിനിടെ ഷര്‍ട്ട് ധരിക്കാതെ തേയിലക്കാട്ടിലൂടെ ആരോ ഓടി മറയുന്നതും നാട്ടുകാര്‍ കണ്ടു. ഇതോടെ അരുണ്‍ ഇവിടെ തന്നെയെന്ന് നാട്ടുകാര്‍ ഉറപ്പിച്ചു. പൊലീസ് സംഭവസ്ഥലത്തും രാജകുമാരിയിലെ താമസസ്ഥലത്തും നീണ്ടപാറയിലെ വീട്ടിലുമൊക്കെ തിരച്ചില്‍ നടത്തി. ഇതിനിടെ ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നതായും പൊലീസ് സംശയിച്ചു. അരുണിെൻറ കൈവശം ഫോണ്‍ ഇല്ലാത്തതിനാല്‍ ടവര്‍ കേന്ദ്രീകരിച്ച് അന്വേഷണവും പ്രതിസന്ധിയിലായി. പൊലീസ് നായെ മൂന്നുപ്രാവശ്യം ഇവിടെ കൊണ്ടുവന്നിരുന്നു. മണം പിടിച്ച് നായ് പലസ്ഥലത്തേക്കും പോയി. ഇതോടെ പ്രതി ഇവിടെ തന്നെ ഉണ്ടാകാനുള്ള സാധ്യത പൊലീസ് തള്ളിക്കളഞ്ഞില്ല.
നിഗൂഢതയുടെ ആഴം കൂട്ടി ആത്മഹത്യക്കുറിപ്പ്
അടിമാലി: രേഷ്മയെ വകവരുത്താന്‍ അരുണ്‍ മുന്‍കൂട്ടി തയാറെടുത്തതായി അന്വേഷണ സംഘത്തിെൻറ വിലയിരുത്തല്‍.
കൂട്ടുകാർക്ക് എഴുതിയ കത്തില്‍ തന്നെ വഞ്ചിച്ച രേഷ്മയെ കൊല്ലുമെന്നും താനും ചാകുമെന്നും പറയുന്നു. രേഷ്മയോട് അടങ്ങാത്ത പ്രണയമാണെന്നും ആദ്യനാളുകളില്‍ അനുകൂലമായി പെരുമാറിയ രേഷ്മ പിന്നീട് തന്നെ പിന്തിരിപ്പിക്കാന് ശ്രമിെച്ചന്നും എഴുതിയിട്ടുണ്ട്. സംഭവശേഷം രാജകുമാരിയില്‍ എത്തിയിരുന്നില്ലെന്നാണ് പൊലീസിെൻറ വിലയിരുത്തല്‍. രേഷ്മ ജീവിച്ചിരിക്കാന്‍ പാടില്ലെന്ന തീരുമാനമെടുത്താണ് വെള്ളിയാഴ്ച അരുണ്‍ ആയുധവുമായി കുഞ്ചിത്തണ്ണിയില്‍ എത്തിയതെന്ന് പൊലീസ് പറയുന്നു. ഇയാളുടെ മനസ്സിലിരിപ്പ് അറിയാതെയാണ് രേഷ്മ സ്കൂള്‍ വിട്ട് വള്ളക്കടവില്‍ എത്തി ഒപ്പം നടന്നുപോയത്. പുഴയോരത്തിരുന്ന് സംസാരിക്കാമെന്നു പറഞ്ഞ് റോഡിന് താഴേക്ക് കൂട്ടിക്കൊണ്ടുപോയതാകാന് സാധ്യതയുണ്ടെന്നാണ് പൊലീസ് നിഗമനം. കൈയില്‍ കരുതിയ ആയുധം ഉപയോഗിച്ച് രേഷ്മയെ മൂന്നുതവണ കുത്തിയ പ്രതി മരണമുറപ്പിച്ചു. നാട്ടുകാര്‍ തിരച്ചിലുമായി എത്തിയതോടെ ഇരുളില്‍ മറഞ്ഞു. വിശപ്പടക്കാന്‍ പറിച്ചെടുത്ത ചക്ക പാറപ്പുറത്ത് കയറി ഇടിച്ചുപൊട്ടിക്കാന്‍ ഇയാൾ ശ്രമിച്ചിരുന്നു. എന്നാല്‍, ശ്രമം വിജയിച്ചില്ല. നാലുദിവസം ഭക്ഷണം ലഭിച്ചതിെൻറ സൂചനകളൊന്നും പൊലീസിനു ലഭിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.