Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅപകടം ഒളിപ്പിച്ച്​...

അപകടം ഒളിപ്പിച്ച്​ ഇടുക്കി ജില്ലയിലെ പാറക്കുളങ്ങൾ; ജ​നു​വ​രി ഒ​ന്ന്​ മു​ത​ൽ 15പേ​രാ​ണ്​ ജി​ല്ല​യി​ലെ പാറമടകളിലെ വെള്ളക്കെട്ടി​ൽ മ​രി​ച്ച​ത്

text_fields
bookmark_border
അപകടം ഒളിപ്പിച്ച്​ ഇടുക്കി ജില്ലയിലെ പാറക്കുളങ്ങൾ; ജ​നു​വ​രി ഒ​ന്ന്​ മു​ത​ൽ 15പേ​രാ​ണ്​ ജി​ല്ല​യി​ലെ പാറമടകളിലെ വെള്ളക്കെട്ടി​ൽ മ​രി​ച്ച​ത്
cancel
camera_alt

കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ച കൊ​ത​കു​ത്തി​യി​ലെ പാ​റ​ക്കു​ളം

തൊ​ടു​പു​ഴ: ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഖ​ന​ന​ത്തി​ന്​ ശേ​ഷം ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ കി​ട​ക്കു​ന്ന പാ​റ​മ​ട​ക​ളി​ലെ വെ​ള്ള​ക്കെ​ട്ടു​ക​ൾ അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു.

ഏ​​റ്റ​വു​മൊ​ടു​വി​ൽ വെ​ള്ളി​യാ​ഴ​്​​ച തൊ​ടു​പു​ഴ​ക്ക്​ സ​മീ​പം കൊ​ത​കു​ത്തി​യി​ൽ പ്ല​സ്​ വ​ൺ വി​ദ്യാ​ർ​ഥി ആ​ദി​ത്യ​നാ​ണ്​​ പാ​റ​ക്കു​ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ച​ത്​. വ​ർ​ഷ​ങ്ങ​ൾ​ക്ക്​ മു​മ്പ്​​ പ്ര​ദേ​ശ​വാ​സി​യാ​യ ച​ന്ദ്ര​നും ഇ​വി​ടു​ത്തെ പാ​റ​ക്കു​ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ചി​രു​ന്നു.

പ്ര​ദേ​ശ​ത്ത്​ ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി പാ​റ​ക്കു​ള​ങ്ങ​ൾ ഇ​നി​യു​മു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ൽ മീ​ൻ​പി​ടി​ത്ത​ത്തി​നും കു​ളി​ക്കു​ന്ന​തി​നു​മൊ​ക്കെ​യാ​യി നി​ര​വ​ധി​പേ​ർ എ​ത്തു​ന്നു​ണ്ട്. സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ജി​ല്ല​യു​ടെ മി​ക്ക ഭാ​ഗ​ങ്ങ​ളി​ലും ഇ​ത്ത​രം പാ​റ​ക്കു​ള​ങ്ങ​ൾ ഭീ​തി വി​ത​ക്കു​ന്നു​ണ്ട്. കാ​ഴ്​​ച​യി​ൽ മ​േ​നാ​ഹ​ര​മെ​ന്ന്​ തോ​ന്നു​ന്നു​വെ​ങ്കി​ലും മൂ​ന്നാ​ൾ താ​ഴ്​​ച​യി​ലെ​ങ്കി​ലും വെ​ള്ളം കാ​ണും. പ​ല​ർ​ക്കും ഇ​ത്ത​രം പാ​റ​ക്കു​ള​ങ്ങ​ളു​ടെ അ​പ​ക​ട സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച്​ അ​റി​യി​ല്ല.

ച​രി​ഞ്ഞു​കി​ട​ക്കു​ന്ന​തി​നാ​ല്‍ ഇ​റ​ങ്ങി​ച്ചെ​ല്ലു​ന്തോ​റും ആ​ഴം കൂ​ടി​വ​രും. ച​ളി​നി​റ​ഞ്ഞ കു​ള​ത്തി​െൻറ ആ​ഴ​മി​ല്ലാ​ത്ത ഭാ​ഗ​ത്തു​നി​ന്നും കു​റ​ച്ചു​കൂ​ടി ഇ​റ​ങ്ങി​ച്ചെ​ന്ന് ആ​ദി​ത്യ​ന്‍ കു​ളി​ക്കാ​ന്‍ ശ്ര​മി​ക്ക​വെ കാ​ലു​ക​ള്‍ ച​ളി​യി​ല്‍ പൂ​ണ്ട​താ​കാം അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ്​ നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. മാ​ത്ര​മ​ല്ല ഇ​ത്ത​രം പാ​റ​ക്കു​ള​ങ്ങ​ളു​ടെ പ​രി​സ​ര​ങ്ങ​ൾ രാ​ത്രി​യാ​കു​ന്ന​തോ​ടെ സാ​മൂ​ഹി​ക​വി​രു​ദ്ധ താ​വ​ളം കൂ​ടി​യാ​കു​ക​യാ​ണെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

അ​പാ​യ സൂ​ച​ന​യോ മു​ന്ന​റി​യി​പ്പോ ഇ​ല്ല

ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ഇ​ത്ത​രം പാ​റ​മ​ട​ക​ളി​ൽ അ​പാ​യ സൂ​ച​ന​ക​ളോ മു​ന്ന​റി​യി​പ്പ്​ സം​വി​ധാ​ന​ങ്ങ​ളോ ഇ​ല്ല. ഇ​വ​യി​ൽ 15 അ​ടി മു​ത​ൽ അ​മ്പ​ത​ടി​യി​ല​ധി​കം വ​രെ താ​ഴ്​​ച​യു​ള്ള​വ​യു​ണ്ട്. ചി​ല​ത്​ വേ​ന​ൽ​ക്കാ​ല​ത്ത്​ പോ​ലും ജ​ല​സ​മൃ​ദ്ധ​മാ​ണ്.

അ​വ​ധി​ക്കാ​ല​ങ്ങ​ളി​ലും മ​ഴ​ക്കാ​ലം മാ​റു​േ​മ്പാ​ഴും കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രു​മ​ട​ക്കം നി​ര​വ​ധി​പേ​ർ ഇൗ ​പാ​റ​ക്കു​ള​ങ്ങ​ളി​ൽ കു​ളി​ക്കാ​നും തു​ണി​യ​ല​ക്കാ​നും മീ​ൻ​പി​ടി​ക്കാ​നും എ​ത്താ​റു​ണ്ട്.

അ​പ​ക​ട​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​​േ​മ്പാ​ഴും പാ​റ​ക്കു​ള​ങ്ങ​ൾ​ക്ക്​ സം​ര​ക്ഷ​ണ​വേ​ലി സ്ഥാ​പി​ക്കാ​നോ മു​ന്ന​റി​യി​പ്പ്​ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്ക​ാ​നോ ത​ദ്ദേ​ശ​സ്ഥാ​പ​ന അ​ധി​കൃ​ത​രോ സ്ഥ​ലം ഉ​ട​മ​ക​ളോ ത​യാ​റാ​കു​ന്നി​ല്ല. പാ​റ​ക്കു​ള​ത്തി​െൻറ ആ​ഴ​വും അ​പ​ക​ട​സാ​ധ്യ​ത​യും അ​റി​യാ​തെ​യാ​ണ്​ പ​ല​രും ഇ​റ​ങ്ങു​ന്ന​ത്. ദി​വ​സ​വും നി​ര​വ​ധി യാ​ത്ര​ക്കാ​രും വാ​ഹ​ന​ങ്ങ​ളും സ​ഞ്ച​രി​ക്കു​ന്ന റോ​ഡു​ക​ൾ​ക്ക​രി​കി​ൽ വ​രെ ഇ​ത്ത​രം പാ​റ​ക്കു​ള​ങ്ങ​ളു​ണ്ട്.

മ​തി​യാ​യ സു​ര​ക്ഷ സം​വി​ധാ​ന​മി​ല്ലാ​ത്ത​ത്​ ഇൗ ​റോ​ഡു​ക​ളി​ലൂ​ടെ​യു​ള്ള യാ​ത്ര​ക​ൾ​ക്കും ഭീ​ഷ​ണി​യാ​കു​ന്നു. പാ​റ​ക​ൾ പൊ​ട്ടി​ച്ചു​നീ​ക്കി​യ​ശേ​ഷം പൂ​ർ​ണ​മാ​യി ഉ​പേ​ക്ഷി​ക്കു​ന്ന പാ​റ​ക്കു​ള​ങ്ങ​ൾ സ്ഥ​ല​മു​ട​മ​യു​ടെ ചെ​ല​വി​ൽ​ത​ന്നെ നി​ക​ത്താ​നോ സം​ര​ക്ഷ​ണ​വേ​ലി​ക്കു​ള്ളി​ലാ​ക്കാ​നോ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​ണ്​ ആ​വ​ശ്യം.

ഒ​മ്പ​തു​മാ​സം; 15 മ​ര​ണം

ക​യ​ങ്ങ​ളി​ലും ന​ദി​ക​ളി​ലും പൊ​ലി​യു​ന്ന ജീ​വ​നു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു. 2021 ജ​നു​വ​രി ഒ​ന്ന്​ മു​ത​ൽ 15പേ​രാ​ണ്​ ജി​ല്ല​യി​ലെ ജ​ലാ​ശ​യ​ങ്ങ​ളി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട്​ മ​രി​ച്ച​ത്​. തൊ​ടു​പു​ഴ-​അ​ഞ്ച്, മൂ​ല​മ​റ്റം-​മൂ​ന്ന്, ക​ട്ട​പ്പ​ന-​ര​ണ്ട്, ഇ​ടു​ക്കി-​ര​ണ്ട്, മൂ​ന്നാ​ർ-​ഒ​ന്ന്, മൂ​ന്നാ​ർ-​ഒ​ന്ന്, നെ​ടു​ങ്ക​ണ്ടം- ഒ​ന്ന്​ എ​ന്നി​ങ്ങ​നെ​യാ​ണ്​ ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മു​ങ്ങി​മ​രി​ച്ച​വ​രു​ടെ എ​ണ്ണം.

വേ​ണം മു​ന്ന​റി​യി​പ്പ്​ ബോ​ർ​ഡു​ക​ളും ​സം​ര​ക്ഷ​ണ വേ​ലി​ക​ളും- റെ​ജി വി.​ കു​ര്യാ​ക്കോ​സ്​ (ജി​ല്ല ഫ​യ​ർ ഓ​ഫി​സ​ർ)

മു​ങ്ങി​മ​ര​ണ​ങ്ങ​ളി​ൽ പ​ല​തും ജ​ലാ​ശ​യ​ങ്ങ​ളി​ലും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ വെ​ള്ളം നി​റ​ഞ്ഞു​കി​ട​ക്കു​ന്ന കു​ള​ങ്ങ​ളി​ലും ക്വാ​റി​ക​ളി​ലും ഒ​ക്കെ​യാ​ണ്.

അ​വി​ടെ ഏ​തു​ഭാ​ഗ​ത്ത് എ​ത്ര ആ​ഴ​മു​ണ്ടാ​കും എ​ന്ന കാ​ര്യ​ത്തി​ൽ ഒ​രു ധാ​ര​ണ​യും ആ​ർ​ക്കും ഉ​ണ്ടാ​കാ​റി​ല്ല. ഇ​ത്ത​രം അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ മു​ന്ന​റി​യി​പ്പ്​​ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന്​ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ള്ള​താ​ണ്​.

അ​പ​ക​ട സാ​ധ്യ​ത​യു​ള്ള പാ​റ​ക്കു​ള​ങ്ങ​ൾ പ​ഞ്ചാ​യ​ത്തു​ക​ൾ വേ​ലി​കെ​ട്ടി തി​രി​ച്ചി​​ട​ണം. സ്വ​കാ​ര്യ വ്യ​ക്തി​യു​ടേ​താ​ണെ​ങ്കി​ൽ ഉ​ട​മ​ക​ളെ​ക്കൊ​ണ്ട്​ അ​ത്​ ചെ​യ്യി​ക്ക​ണം. റോ​ഡു​ക​ൾ​ക്കും മ​റ്റും അ​രി​കി​ലാ​ണെ​ങ്കി​ൽ പ​ഞ്ചാ​യ​ത്തോ റ​വ​ന്യൂ വ​കു​പ്പോ ഇ​ട​പെ​ട്ട്​ പ​രി​ഹാ​രം കാ​ണ​ണം. ജ​ലാ​ശ​യ​ങ്ങ​ളു​ടെ അ​പ​രി​ചി​ത സ്വ​ഭാ​വം ത​ന്നെ​യാ​ണ് ജീ​വ​നെ​ടു​ക്കു​ന്ന​തി​െൻറ ഒ​രു പ്ര​ധാ​ന കാ​ര​ണം. മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യും അ​പ​ട മു​ന്ന​റി​യി​പ്പ്​ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ക​യും ഇ​ത്ത​രം പാ​റ​ക്കു​ള​ങ്ങ​ൾ കെ​ട്ടി​യ​ട​ച്ചി​ടു​ക​യും ചെ​യ്​​ത​ാ​ലേ ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:idukkiRock pools
News Summary - Rock pools in Idukki district hidden danger
Next Story